« Prev

74. Surah Al-Muddaththir سورة المدّثر

Next »




Ayah  74:1  الأية
    +/- -/+  
بِسْم ِ اللهِ الرَّحْمَٰنِ الرَّحِيمِ
يَا أَيُّهَا الْمُدَّثِّرُ
Malayalam
 
ഹേ, പുതച്ചു മൂടിയവനേ,

Ayah  74:2  الأية
    +/- -/+  
قُمْ فَأَنذِرْ
Malayalam
 
എഴുന്നേറ്റ്‌ ( ജനങ്ങളെ ) താക്കീത്‌ ചെയ്യുക.

Ayah  74:3  الأية
    +/- -/+  
وَرَبَّكَ فَكَبِّرْ
Malayalam
 
നിന്‍റെ രക്ഷിതാവിനെ മഹത്വപ്പെടുത്തുകയും

Ayah  74:4  الأية
    +/- -/+  
وَثِيَابَكَ فَطَهِّرْ
Malayalam
 
നിന്‍റെ വസ്ത്രങ്ങള്‍ ശുദ്ധിയാക്കുകയും

Ayah  74:5  الأية
    +/- -/+  
وَالرُّجْزَ فَاهْجُرْ
Malayalam
 
പാപം വെടിയുകയും ചെയ്യുക.

Ayah  74:6  الأية
    +/- -/+  
وَلَا تَمْنُن تَسْتَكْثِرُ
Malayalam
 
കൂടുതല്‍ നേട്ടം കൊതിച്ചു കൊണ്ട്‌ നീ ഔദാര്യം ചെയ്യരുത്‌.

Ayah  74:7  الأية
    +/- -/+  
وَلِرَبِّكَ فَاصْبِرْ
Malayalam
 
നിന്‍റെ രക്ഷിതാവിനു വേണ്ടി നീ ക്ഷമ കൈക്കൊള്ളുക.

Ayah  74:8  الأية
    +/- -/+  
فَإِذَا نُقِرَ فِي النَّاقُورِ
Malayalam
 
എന്നാല്‍ കാഹളത്തില്‍ മുഴക്കപ്പെട്ടാല്‍

Ayah  74:9  الأية
    +/- -/+  
فَذَٰلِكَ يَوْمَئِذٍ يَوْمٌ عَسِيرٌ
Malayalam
 
അന്ന്‌ അത്‌ ഒരു പ്രയാസകരമായ ദിവസമായിരിക്കും.

Ayah  74:10  الأية
    +/- -/+  
عَلَى الْكَافِرِينَ غَيْرُ يَسِيرٍ
Malayalam
 
സത്യനിഷേധികള്‍ക്ക്‌ എളുപ്പമുള്ളതല്ലാത്ത ഒരു ദിവസം!

Ayah  74:11  الأية
    +/- -/+  
ذَرْنِي وَمَنْ خَلَقْتُ وَحِيدًا
Malayalam
 
എന്നെയും ഞാന്‍ ഏകനായിക്കൊണ്ട്‌ സൃഷ്ടിച്ച ഒരുത്തനെയും വിട്ടേക്കുക.

Ayah  74:12  الأية
    +/- -/+  
وَجَعَلْتُ لَهُ مَالًا مَّمْدُودًا
Malayalam
 
അവന്ന്‌ ഞാന്‍ സമൃദ്ധമായ സമ്പത്ത്‌ ഉണ്ടാക്കി കൊടുക്കുകയും ചെയ്തു.

Ayah  74:13  الأية
    +/- -/+  
وَبَنِينَ شُهُودًا
Malayalam
 
സന്നദ്ധരായി നില്‍ക്കുന്ന സന്തതികളെയും

Ayah  74:14  الأية
    +/- -/+  
وَمَهَّدتُّ لَهُ تَمْهِيدًا
Malayalam
 
അവന്നു ഞാന്‍ നല്ല സൌകര്യങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തു.

Ayah  74:15  الأية
    +/- -/+  
ثُمَّ يَطْمَعُ أَنْ أَزِيدَ
Malayalam
 
പിന്നെയും ഞാന്‍ കൂടുതല്‍ കൊടുക്കണമെന്ന്‌ അവന്‍ മോഹിക്കുന്നു.

Ayah  74:16  الأية
    +/- -/+  
كَلَّا ۖ إِنَّهُ كَانَ لِآيَاتِنَا عَنِيدًا
Malayalam
 
അല്ല, തീര്‍ച്ചയായും അവന്‍ നമ്മുടെ ദൃഷ്ടാന്തങ്ങളോട്‌ മാത്സര്യം കാണിക്കുന്നവനായിരിക്കുന്നു.

Ayah  74:17  الأية
    +/- -/+  
سَأُرْهِقُهُ صَعُودًا
Malayalam
 
പ്രയാസമുള്ള ഒരു കയറ്റം കയറാന്‍ നാം വഴിയെ അവനെ നിര്‍ബന്ധിക്കുന്നതാണ്‌.

Ayah  74:18  الأية
    +/- -/+  
إِنَّهُ فَكَّرَ وَقَدَّرَ
Malayalam
 
തീര്‍ച്ചയായും അവനൊന്നു ചിന്തിച്ചു, അവനൊന്നു കണക്കാക്കുകയും ചെയ്തു.

Ayah  74:19  الأية
    +/- -/+  
فَقُتِلَ كَيْفَ قَدَّرَ
Malayalam
 
അതിനാല്‍ അവന്‍ നശിക്കട്ടെ. എങ്ങനെയാണവന്‍ കണക്കാക്കിയത്‌?

Ayah  74:20  الأية
    +/- -/+  
ثُمَّ قُتِلَ كَيْفَ قَدَّرَ
Malayalam
 
വീണ്ടും അവന്‍ നശിക്കട്ടെ, എങ്ങനെയാണവന്‍ കണക്കാക്കിയത്‌?

Ayah  74:21  الأية
    +/- -/+  

Ayah  74:22  الأية
    +/- -/+  
ثُمَّ عَبَسَ وَبَسَرَ
Malayalam
 
പിന്നെ അവന്‍ മുഖം ചുളിക്കുകയും മുഖം കറുപ്പിക്കുകയും ചെയ്തു.

Ayah  74:23  الأية
    +/- -/+  
ثُمَّ أَدْبَرَ وَاسْتَكْبَرَ
Malayalam
 
പിന്നെ അവന്‍ പിന്നോട്ട്‌ മാറുകയും അഹങ്കാരം നടിക്കുകയും ചെയ്തു.

Ayah  74:24  الأية
    +/- -/+  
فَقَالَ إِنْ هَٰذَا إِلَّا سِحْرٌ يُؤْثَرُ
Malayalam
 
എന്നിട്ടവന്‍ പറഞ്ഞു: ഇത്‌ ( ആരില്‍ നിന്നോ ) ഉദ്ധരിക്കപ്പെടുന്ന മാരണമല്ലാതെ മറ്റൊന്നുമല്ല.

Ayah  74:25  الأية
    +/- -/+  
إِنْ هَٰذَا إِلَّا قَوْلُ الْبَشَرِ
Malayalam
 
ഇത്‌ മനുഷ്യന്‍റെ വാക്കല്ലാതെ മറ്റൊന്നുമല്ല.

Ayah  74:26  الأية
    +/- -/+  
سَأُصْلِيهِ سَقَرَ
Malayalam
 
വഴിയെ ഞാന്‍ അവനെ സഖറില്‍ ( നരകത്തില്‍ ) ഇട്ട്‌ എരിക്കുന്നതാണ്‌.

Ayah  74:27  الأية
    +/- -/+  
وَمَا أَدْرَاكَ مَا سَقَرُ
Malayalam
 
സഖര്‍ എന്നാല്‍ എന്താണെന്ന്‌ നിനക്കറിയുമോ?

Ayah  74:28  الأية
    +/- -/+  
لَا تُبْقِي وَلَا تَذَرُ
Malayalam
 
അത്‌ ഒന്നും ബാക്കിയാക്കുകയോ വിട്ടുകളയുകയോ ഇല്ല.

Ayah  74:29  الأية
    +/- -/+  
لَوَّاحَةٌ لِّلْبَشَرِ
Malayalam
 
അത്‌ തൊലി കരിച്ച്‌ രൂപം മാറ്റിക്കളയുന്നതാണ്‌.

Ayah  74:30  الأية
    +/- -/+  
عَلَيْهَا تِسْعَةَ عَشَرَ
Malayalam
 
അതിന്‍റെ മേല്‍നോട്ടത്തിന്‌ പത്തൊമ്പത്‌ പേരുണ്ട്‌.

Ayah  74:31  الأية
    +/- -/+  
وَمَا جَعَلْنَا أَصْحَابَ النَّارِ إِلَّا مَلَائِكَةً ۙ وَمَا جَعَلْنَا عِدَّتَهُمْ إِلَّا فِتْنَةً لِّلَّذِينَ كَفَرُوا لِيَسْتَيْقِنَ الَّذِينَ أُوتُوا الْكِتَابَ وَيَزْدَادَ الَّذِينَ آمَنُوا إِيمَانًا ۙ وَلَا يَرْتَابَ الَّذِينَ أُوتُوا الْكِتَابَ وَالْمُؤْمِنُونَ ۙ وَلِيَقُولَ الَّذِينَ فِي قُلُوبِهِم مَّرَضٌ وَالْكَافِرُونَ مَاذَا أَرَادَ اللهُ بِهَٰذَا مَثَلًا ۚ كَذَٰلِكَ يُضِلُّ اللهُ مَن يَشَاءُ وَيَهْدِي مَن يَشَاءُ ۚ وَمَا يَعْلَمُ جُنُودَ رَبِّكَ إِلَّا هُوَ ۚ وَمَا هِيَ إِلَّا ذِكْرَىٰ لِلْبَشَرِ
Malayalam
 
നരകത്തിന്‍റെ മേല്‍നോട്ടക്കാരായി നാം മലക്കുകളെ മാത്രമാണ്‌ നിശ്ചയിച്ചിരിക്കുന്നത്‌. അവരുടെ എണ്ണത്തെ നാം സത്യനിഷേധികള്‍ക്ക്‌ ഒരു പരീക്ഷണം മാത്രമാക്കിയിരിക്കുന്നു. വേദം നല്‍കപ്പെട്ടിട്ടുള്ളവര്‍ക്ക്‌ ദൃഢബോധ്യം വരുവാനും സത്യവിശ്വാസികള്‍ക്ക്‌ വിശ്വാസം വര്‍ദ്ധിക്കാനും വേദം നല്‍കപ്പെട്ടവരും സത്യവിശ്വാസികളും സംശയത്തിലകപ്പെടാതിരിക്കാനും അല്ലാഹു എന്തൊരു ഉപമയാണ്‌ ഇതു കൊണ്ട്‌ ഉദ്ദേശിച്ചിട്ടുള്ളതെന്ന്‌ ഹൃദയങ്ങളില്‍ രോഗമുള്ളവരും സത്യനിഷേധികളും പറയുവാനും വേണ്ടിയത്രെ അത്‌. അപ്രകാരം അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ പിഴപ്പിക്കുകയും, താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. നിന്‍റെ രക്ഷിതാവിന്‍റെ സൈന്യങ്ങളെ അവനല്ലാതെ മറ്റാരും അറിയുകയില്ല. ഇത്‌ മനുഷ്യര്‍ക്ക്‌ ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല.

Ayah  74:32  الأية
    +/- -/+  
كَلَّا وَالْقَمَرِ
Malayalam
 
നിസ്സംശയം, ചന്ദ്രനെ തന്നെയാണ സത്യം.

Ayah  74:33  الأية
    +/- -/+  
وَاللَّيْلِ إِذْ أَدْبَرَ
Malayalam
 
രാത്രി പിന്നിട്ട്‌ പോകുമ്പോള്‍ അതിനെ തന്നെയാണ സത്യം.

Ayah  74:34  الأية
    +/- -/+  
وَالصُّبْحِ إِذَا أَسْفَرَ
Malayalam
 
പ്രഭാതം പുലര്‍ന്നാല്‍ അതു തന്നെയാണ സത്യം.

Ayah  74:35  الأية
    +/- -/+  
إِنَّهَا لَإِحْدَى الْكُبَرِ
Malayalam
 
തീര്‍ച്ചയായും അത്‌ ( നരകം ) ഗൌരവമുള്ള കാര്യങ്ങളില്‍ ഒന്നാകുന്നു.

Ayah  74:36  الأية
    +/- -/+  
نَذِيرًا لِّلْبَشَرِ
Malayalam
 
മനുഷ്യര്‍ക്ക്‌ ഒരു താക്കീതെന്ന നിലയില്‍.

Ayah  74:37  الأية
    +/- -/+  
لِمَن شَاءَ مِنكُمْ أَن يَتَقَدَّمَ أَوْ يَتَأَخَّرَ
Malayalam
 
അതായത്‌ നിങ്ങളില്‍ നിന്ന്‌ മുന്നോട്ട്‌ പോകുവാനോ, പിന്നോട്ട്‌ വെക്കുവാനോ ഉദ്ദേശിക്കുന്നവര്‍ക്ക്‌.

Ayah  74:38  الأية
    +/- -/+  
كُلُّ نَفْسٍ بِمَا كَسَبَتْ رَهِينَةٌ
Malayalam
 
ഓരോ വ്യക്തിയും താന്‍ സമ്പാദിച്ചു വെച്ചതിന്‌ പണയപ്പെട്ടവനാകുന്നു.

Ayah  74:39  الأية
    +/- -/+  
إِلَّا أَصْحَابَ الْيَمِينِ
Malayalam
 
വലതുപക്ഷക്കാരൊഴികെ.

Ayah  74:40  الأية
    +/- -/+  
فِي جَنَّاتٍ يَتَسَاءَلُونَ
Malayalam
 
ചില സ്വര്‍ഗത്തോപ്പുകളിലായിരിക്കും അവര്‍. അവര്‍ അന്വേഷിക്കും;

Ayah  74:41  الأية
    +/- -/+  

Ayah  74:42  الأية
    +/- -/+  
مَا سَلَكَكُمْ فِي سَقَرَ
Malayalam
 
നിങ്ങളെ നരകത്തില്‍ പ്രവേശിപ്പിച്ചത്‌ എന്തൊന്നാണെന്ന്‌.

Ayah  74:43  الأية
    +/- -/+  
قَالُوا لَمْ نَكُ مِنَ الْمُصَلِّينَ
Malayalam
 
അവര്‍ ( കുറ്റവാളികള്‍ ) മറുപടി പറയും: ഞങ്ങള്‍ നമസ്കരിക്കുന്നവരുടെ കൂട്ടത്തിലായില്ല.

Ayah  74:44  الأية
    +/- -/+  
وَلَمْ نَكُ نُطْعِمُ الْمِسْكِينَ
Malayalam
 
ഞങ്ങള്‍ അഗതിക്ക്‌ ആഹാരം നല്‍കുമായിരുന്നില്ല.

Ayah  74:45  الأية
    +/- -/+  
وَكُنَّا نَخُوضُ مَعَ الْخَائِضِينَ
Malayalam
 
തോന്നിവാസത്തില്‍ മുഴുകുന്നവരുടെ കൂടെ ഞങ്ങളും മുഴുകുമായിരുന്നു.

Ayah  74:46  الأية
    +/- -/+  
وَكُنَّا نُكَذِّبُ بِيَوْمِ الدِّينِ
Malayalam
 
പ്രതിഫലത്തിന്‍റെ നാളിനെ ഞങ്ങള്‍ നിഷേധിച്ചു കളയുമായിരുന്നു.

Ayah  74:47  الأية
    +/- -/+  
حَتَّىٰ أَتَانَا الْيَقِينُ
Malayalam
 
അങ്ങനെയിരിക്കെ ആ ഉറപ്പായ മരണം ഞങ്ങള്‍ക്ക്‌ വന്നെത്തി.

Ayah  74:48  الأية
    +/- -/+  
فَمَا تَنفَعُهُمْ شَفَاعَةُ الشَّافِعِينَ
Malayalam
 
ഇനി അവര്‍ക്ക്‌ ശുപാര്‍ശക്കാരുടെ ശുപാര്‍ശയൊന്നും പ്രയോജനപ്പെടുകയില്ല.

Ayah  74:49  الأية
    +/- -/+  
فَمَا لَهُمْ عَنِ التَّذْكِرَةِ مُعْرِضِينَ
Malayalam
 
എന്നിരിക്കെ അവര്‍ക്കെന്തു പറ്റി? അവര്‍ ഉല്‍ബോധനത്തില്‍ നിന്ന്‌ തിരിഞ്ഞുകളയുന്നവരായിരിക്കുന്നു.

Ayah  74:50  الأية
    +/- -/+  
كَأَنَّهُمْ حُمُرٌ مُّسْتَنفِرَةٌ
Malayalam
 
അവര്‍ വിറളി പിടിച്ച കഴുതകളെപ്പോലിരിക്കുന്നു.

Ayah  74:51  الأية
    +/- -/+  
فَرَّتْ مِن قَسْوَرَةٍ
Malayalam
 
സിംഹത്തില്‍ നിന്ന്‌ ഓടിരക്ഷപ്പെടുന്ന ( കഴുതകള്‍ )

Ayah  74:52  الأية
    +/- -/+  
بَلْ يُرِيدُ كُلُّ امْرِئٍ مِّنْهُمْ أَن يُؤْتَىٰ صُحُفًا مُّنَشَّرَةً
Malayalam
 
അല്ല, അവരില്‍ ഓരോരുത്തരും ആഗ്രഹിക്കുന്നു; തനിക്ക്‌ അല്ലാഹുവിങ്കല്‍ നിന്ന്‌ നിവര്‍ത്തിയ ഏടുകള്‍ നല്‍കപ്പെടണമെന്ന്‌.

Ayah  74:53  الأية
    +/- -/+  
كَلَّا ۖ بَل لَّا يَخَافُونَ الْآخِرَةَ
Malayalam
 
അല്ല; പക്ഷെ, അവര്‍ പരലോകത്തെ ഭയപ്പെടുന്നില്ല.

Ayah  74:54  الأية
    +/- -/+  
كَلَّا إِنَّهُ تَذْكِرَةٌ
Malayalam
 
അല്ല; തീര്‍ച്ചയായും ഇത്‌ ഒരു ഉല്‍ബോധനമാകുന്നു.

Ayah  74:55  الأية
    +/- -/+  
فَمَن شَاءَ ذَكَرَهُ
Malayalam
 
ആകയാല്‍ ആര്‍ ഉദ്ദേശിക്കുന്നുവോ അവരത്‌ ഓര്‍മിച്ചു കൊള്ളട്ടെ.

Ayah  74:56  الأية
    +/- -/+  
وَمَا يَذْكُرُونَ إِلَّا أَن يَشَاءَ اللهُ ۚ هُوَ أَهْلُ التَّقْوَىٰ وَأَهْلُ الْمَغْفِرَةِ
Malayalam
 
അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ അവര്‍ ഓര്‍മിക്കുന്നതല്ല. അവനാകുന്നു ഭക്തിക്കവകാശപ്പെട്ടവന്‍; പാപമോചനത്തിന്‌ അവകാശപ്പെട്ടവന്‍.





© EsinIslam.Com Designed & produced by The Awqaf London. Please pray for us