« Prev

78. Surah An-Naba' سورة النبأ

Next »




Ayah  78:1  الأية
    +/- -/+  
بِسْم ِ اللهِ الرَّحْمَٰنِ الرَّحِيمِ
عَمَّ يَتَسَاءَلُونَ
Malayalam
 
എന്തിനെപ്പറ്റിയാണ്‌ അവര്‍ പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്നത്‌?

Ayah  78:2  الأية
    +/- -/+  
عَنِ النَّبَإِ الْعَظِيمِ
Malayalam
 
ആ മഹത്തായ വൃത്താന്തത്തെപ്പറ്റി.

Ayah  78:3  الأية
    +/- -/+  
الَّذِي هُمْ فِيهِ مُخْتَلِفُونَ
Malayalam
 
അവര്‍ ഏതൊരു കാര്യത്തില്‍ അഭിപ്രായവ്യത്യാസത്തിലായി ക്കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റി.

Ayah  78:4  الأية
    +/- -/+  
كَلَّا سَيَعْلَمُونَ
Malayalam
 
നിസ്സംശയം; അവര്‍ വഴിയെ അറിഞ്ഞു കൊള്ളും.

Ayah  78:5  الأية
    +/- -/+  
ثُمَّ كَلَّا سَيَعْلَمُونَ
Malayalam
 
വീണ്ടും നിസ്സംശയം; അവര്‍ വഴിയെ അറിഞ്ഞു കൊള്ളും.

Ayah  78:6  الأية
    +/- -/+  
أَلَمْ نَجْعَلِ الْأَرْضَ مِهَادًا
Malayalam
 
ഭൂമിയെ നാം ഒരു വിരിപ്പാക്കിയില്ലേ?

Ayah  78:7  الأية
    +/- -/+  
وَالْجِبَالَ أَوْتَادًا
Malayalam
 
പര്‍വ്വതങ്ങളെ ആണികളാക്കുകയും ( ചെയ്തില്ലേ? )

Ayah  78:8  الأية
    +/- -/+  
وَخَلَقْنَاكُمْ أَزْوَاجًا
Malayalam
 
നിങ്ങളെ നാം ഇണകളായി സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു.

Ayah  78:9  الأية
    +/- -/+  
وَجَعَلْنَا نَوْمَكُمْ سُبَاتًا
Malayalam
 
നിങ്ങളുടെ ഉറക്കത്തെ നാം വിശ്രമമാക്കുകയും ചെയ്തിരിക്കുന്നു.

Ayah  78:10  الأية
    +/- -/+  
وَجَعَلْنَا اللَّيْلَ لِبَاسًا
Malayalam
 
രാത്രിയെ നാം ഒരു വസ്ത്രമാക്കുകയും,

Ayah  78:11  الأية
    +/- -/+  
وَجَعَلْنَا النَّهَارَ مَعَاشًا
Malayalam
 
പകലിനെ നാം ജീവസന്ധാരണവേളയാക്കുകയും ചെയ്തിരിക്കുന്നു.

Ayah  78:12  الأية
    +/- -/+  
وَبَنَيْنَا فَوْقَكُمْ سَبْعًا شِدَادًا
Malayalam
 
നിങ്ങള്‍ക്ക്‌ മീതെ ബലിഷ്ഠമായ ഏഴു ആകാശങ്ങള്‍ നാം നിര്‍മിക്കുകയും

Ayah  78:13  الأية
    +/- -/+  
وَجَعَلْنَا سِرَاجًا وَهَّاجًا
Malayalam
 
കത്തിജ്വലിക്കുന്ന ഒരു വിളക്ക്‌ നാം ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു.

Ayah  78:14  الأية
    +/- -/+  
وَأَنزَلْنَا مِنَ الْمُعْصِرَاتِ مَاءً ثَجَّاجًا
Malayalam
 
കാര്‍മേഘങ്ങളില്‍ നിന്ന്‌ കുത്തി ഒഴുകുന്ന വെള്ളം നാം ഇറക്കുകയും ചെയ്തു.

Ayah  78:15  الأية
    +/- -/+  
لِّنُخْرِجَ بِهِ حَبًّا وَنَبَاتًا
Malayalam
 
അതു മുഖേന ധാന്യവും സസ്യവും നാം പുറത്തു കൊണ്ടു വരാന്‍ വേണ്ടി.

Ayah  78:16  الأية
    +/- -/+  
وَجَنَّاتٍ أَلْفَافًا
Malayalam
 
ഇടതൂര്‍ന്ന തോട്ടങ്ങളും

Ayah  78:17  الأية
    +/- -/+  
إِنَّ يَوْمَ الْفَصْلِ كَانَ مِيقَاتًا
Malayalam
 
തീര്‍ച്ചയായും തീരുമാനത്തിന്‍റെ ദിവസം സമയം നിര്‍ണയിക്കപ്പെട്ടതായിരിക്കുന്നു.

Ayah  78:18  الأية
    +/- -/+  
يَوْمَ يُنفَخُ فِي الصُّورِ فَتَأْتُونَ أَفْوَاجًا
Malayalam
 
അതായത്‌ കാഹളത്തില്‍ ഊതപ്പെടുകയും, നിങ്ങള്‍ കൂട്ടംകൂട്ടമായി വന്നെത്തുകയും ചെയ്യുന്ന ദിവസം.

Ayah  78:19  الأية
    +/- -/+  
وَفُتِحَتِ السَّمَاءُ فَكَانَتْ أَبْوَابًا
Malayalam
 
ആകാശം തുറക്കപ്പെടുകയും എന്നിട്ടത്‌ പല കവാടങ്ങളായി തീരുകയും ചെയ്യും.

Ayah  78:20  الأية
    +/- -/+  
وَسُيِّرَتِ الْجِبَالُ فَكَانَتْ سَرَابًا
Malayalam
 
പര്‍വ്വതങ്ങള്‍ സഞ്ചരിപ്പിക്കപ്പെടുകയും അങ്ങനെ അവ മരീചിക പോലെ ആയിത്തീരുകയും ചെയ്യും.

Ayah  78:21  الأية
    +/- -/+  
إِنَّ جَهَنَّمَ كَانَتْ مِرْصَادًا
Malayalam
 
തീര്‍ച്ചയായും നരകം കാത്തിരിക്കുന്ന സ്ഥലമാകുന്നു.

Ayah  78:22  الأية
    +/- -/+  
لِّلطَّاغِينَ مَآبًا
Malayalam
 
അതിക്രമകാരികള്‍ക്ക്‌ മടങ്ങിച്ചെല്ലാനുള്ള സ്ഥലം.

Ayah  78:23  الأية
    +/- -/+  
لَّابِثِينَ فِيهَا أَحْقَابًا
Malayalam
 
അവര്‍ അതില്‍ യുഗങ്ങളോളം താമസിക്കുന്നവരായിരിക്കും.

Ayah  78:24  الأية
    +/- -/+  
لَّا يَذُوقُونَ فِيهَا بَرْدًا وَلَا شَرَابًا
Malayalam
 
കുളിര്‍മയോ കുടിനീരോ അവര്‍ അവിടെ ആസ്വദിക്കുകയില്ല.

Ayah  78:25  الأية
    +/- -/+  
إِلَّا حَمِيمًا وَغَسَّاقًا
Malayalam
 
കൊടുംചൂടുള്ള വെള്ളവും കൊടും തണുപ്പുള്ള വെള്ളവുമല്ലാതെ

Ayah  78:26  الأية
    +/- -/+  
جَزَاءً وِفَاقًا
Malayalam
 
അനുയോജ്യമായ പ്രതിഫലമത്രെ അത്‌.

Ayah  78:27  الأية
    +/- -/+  
إِنَّهُمْ كَانُوا لَا يَرْجُونَ حِسَابًا
Malayalam
 
തീര്‍ച്ചയായും അവര്‍ വിചാരണ പ്രതീക്ഷിക്കുന്നില്ലായിരുന്നു.

Ayah  78:28  الأية
    +/- -/+  
وَكَذَّبُوا بِآيَاتِنَا كِذَّابًا
Malayalam
 
നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ തീര്‍ത്തും നിഷേധിച്ചു തള്ളുകയും ചെയ്തു.

Ayah  78:29  الأية
    +/- -/+  
وَكُلَّ شَيْءٍ أَحْصَيْنَاهُ كِتَابًا
Malayalam
 
ഏതു കാര്യവും നാം എഴുതി തിട്ടപ്പെടുത്തിയിരിക്കുന്നു.

Ayah  78:30  الأية
    +/- -/+  
فَذُوقُوا فَلَن نَّزِيدَكُمْ إِلَّا عَذَابًا
Malayalam
 
അതിനാല്‍ നിങ്ങള്‍ ( ശിക്ഷ ) ആസ്വദിച്ചു കൊള്ളുക. തീര്‍ച്ചയായും നാം നിങ്ങള്‍ക്കു ശിക്ഷയല്ലാതൊന്നും വര്‍ദ്ധിപ്പിച്ചു തരികയില്ല.

Ayah  78:31  الأية
    +/- -/+  
إِنَّ لِلْمُتَّقِينَ مَفَازًا
Malayalam
 
തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ക്ക്‌ വിജയമുണ്ട്‌.

Ayah  78:32  الأية
    +/- -/+  
حَدَائِقَ وَأَعْنَابًا
Malayalam
 
അതായത്‌ ( സ്വര്‍ഗത്തിലെ ) തോട്ടങ്ങളും മുന്തിരികളും,

Ayah  78:33  الأية
    +/- -/+  
وَكَوَاعِبَ أَتْرَابًا
Malayalam
 
തുടുത്ത മാര്‍വിടമുള്ള സമപ്രായക്കാരായ തരുണികളും.

Ayah  78:34  الأية
    +/- -/+  

Ayah  78:35  الأية
    +/- -/+  
لَّا يَسْمَعُونَ فِيهَا لَغْوًا وَلَا كِذَّابًا
Malayalam
 
അവിടെ അനാവശ്യമായ ഒരു വാക്കോ ഒരു വ്യാജവാര്‍ത്തയോ അവര്‍ കേള്‍ക്കുകയില്ല.

Ayah  78:36  الأية
    +/- -/+  
جَزَاءً مِّن رَّبِّكَ عَطَاءً حِسَابًا
Malayalam
 
( അത്‌ ) നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു പ്രതിഫലവും, കണക്കൊത്ത ഒരു സമ്മാനവുമാകുന്നു.

Ayah  78:37  الأية
    +/- -/+  
رَّبِّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا الرَّحْمَٰنِ ۖ لَا يَمْلِكُونَ مِنْهُ خِطَابًا
Malayalam
 
ആകാശങ്ങളുടെയും ഭൂമിയുടെയും അവക്കിടയിലുള്ളതിന്‍റെയും രക്ഷിതാവും പരമകാരുണികനുമായുള്ളവന്‍റെ ( സമ്മാനം. ) അവനുമായി സംഭാഷണത്തില്‍ ഏര്‍പെടാന്‍ അവര്‍ക്കു സാധിക്കുകയില്ല.

Ayah  78:38  الأية
    +/- -/+  
يَوْمَ يَقُومُ الرُّوحُ وَالْمَلَائِكَةُ صَفًّا ۖ لَّا يَتَكَلَّمُونَ إِلَّا مَنْ أَذِنَ لَهُ الرَّحْمَٰنُ وَقَالَ صَوَابًا
Malayalam
 
റൂഹും മലക്കുകളും അണിയായി നില്‍ക്കുന്ന ദിവസം. പരമകാരുണികനായ അല്ലാഹു അനുവാദം നല്‍കിയിട്ടുള്ളവനും സത്യം പറഞ്ഞിട്ടുള്ളവനുമല്ലാതെ അന്ന്‌ സംസാരിക്കുകയില്ല.

Ayah  78:39  الأية
    +/- -/+  
ذَٰلِكَ الْيَوْمُ الْحَقُّ ۖ فَمَن شَاءَ اتَّخَذَ إِلَىٰ رَبِّهِ مَآبًا
Malayalam
 
അതത്രെ യഥാര്‍ത്ഥമായ ദിവസം. അതിനാല്‍ വല്ലവനും ഉദ്ദേശിക്കുന്ന പക്ഷം തന്‍റെ രക്ഷിതാവിങ്കലേക്കുള്ള മടക്കത്തിന്‍റെ മാര്‍ഗം അവന്‍ സ്വീകരിക്കട്ടെ.

Ayah  78:40  الأية
    +/- -/+  
إِنَّا أَنذَرْنَاكُمْ عَذَابًا قَرِيبًا يَوْمَ يَنظُرُ الْمَرْءُ مَا قَدَّمَتْ يَدَاهُ وَيَقُولُ الْكَافِرُ يَا لَيْتَنِي كُنتُ تُرَابًا
Malayalam
 
ആസന്നമായ ഒരു ശിക്ഷയെ പറ്റി തീര്‍ച്ചയായും നിങ്ങള്‍ക്കു നാം മുന്നറിയിപ്പ്‌ നല്‍കിയിരിക്കുന്നു. മനുഷ്യന്‍ തന്‍റെ കൈകള്‍ മുന്‍കൂട്ടി ചെയ്തു വെച്ചത്‌ നോക്കിക്കാണുകയും, അയ്യോ ഞാന്‍ മണ്ണായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന്‌ സത്യനിഷേധി പറയുകയും ചെയ്യുന്ന ദിവസം.





© EsinIslam.Com Designed & produced by The Awqaf London. Please pray for us