1st Ayah 1 الأية ١الأوليبِسْم ِ اللهِ الرَّحْمَٰنِ الرَّحِيمِ
أَتَىٰ أَمْرُ اللهِ فَلَا تَسْتَعْجِلُوهُ ۚ سُبْحَانَهُ وَتَعَالَىٰ عَمَّا
يُشْرِكُونَ
Ata amru Allahi falatastaAAjiloohu subhanahu wataAAala AAammayushrikoon
Malayalam
അല്ലാഹുവിന്റെ കല്പന വരാനായിരിക്കുന്നു, എന്നാല് നിങ്ങളതിന് ധൃതികൂട്ടേണ്ട.
അവര് പങ്കുചേര്ക്കുന്നതില് നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനും
ഉന്നതനുമായിരിക്കുന്നു.
|
Ayah 16:2 الأية
يُنَزِّلُ الْمَلَائِكَةَ بِالرُّوحِ مِنْ أَمْرِهِ عَلَىٰ مَن يَشَاءُ مِنْ
عِبَادِهِ أَنْ أَنذِرُوا أَنَّهُ لَا إِلَٰهَ إِلَّا أَنَا فَاتَّقُونِ
Yunazzilu almala-ikata birroohimin amrihi AAala man yashao min AAibadihi
ananthiroo annahu la ilaha illa anafattaqoon
Malayalam
തന്റെ ദാസന്മാരില് നിന്ന് താന് ഉദ്ദേശിക്കുന്നവരുടെ മേല് തന്റെ
കല്പനപ്രകാരം ( സത്യസന്ദേശമാകുന്ന ) ചൈതന്യവും കൊണ്ട് മലക്കുകളെ അവന്
ഇറക്കുന്നു. ഞാനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല് നിങ്ങളെന്നെ സൂക്ഷിച്ച്
കൊള്ളുവിന് എന്ന് നിങ്ങള് താക്കീത് നല്കുക. ( എന്നത്രെ ആ സന്ദേശം )
|
Ayah 16:3 الأية
خَلَقَ السَّمَاوَاتِ وَالْأَرْضَ بِالْحَقِّ ۚ تَعَالَىٰ عَمَّا يُشْرِكُونَ
Khalaqa assamawati wal-ardabilhaqqi taAAala AAammayushrikoon
Malayalam
ആകാശങ്ങളും ഭൂമിയും അവന് യുക്തിപൂര്വ്വം സൃഷ്ടിച്ചിരിക്കുന്നു. അവര്
പങ്കുചേര്ക്കുന്നതിനെല്ലാം അവന് അതീതനായിരിക്കുന്നു.
|
Ayah 16:4 الأية
خَلَقَ الْإِنسَانَ مِن نُّطْفَةٍ فَإِذَا هُوَ خَصِيمٌ مُّبِينٌ
Khalaqa al-insana min nutfatinfa-itha huwa khaseemun mubeen
Malayalam
മനുഷ്യനെ അവന് ഒരു ബീജകണത്തില് നിന്ന് സൃഷ്ടിച്ചു. എന്നിട്ട് അവനതാ വ്യക്തമായ
എതിര്പ്പുകാരനായിരിക്കുന്നു.
|
Ayah 16:5 الأية
وَالْأَنْعَامَ خَلَقَهَا ۗ لَكُمْ فِيهَا دِفْءٌ وَمَنَافِعُ وَمِنْهَا
تَأْكُلُونَ
Wal-anAAama khalaqahalakum feeha dif-on wamanafiAAu waminhata-kuloon
Malayalam
കാലികളെയും അവന് സൃഷ്ടിച്ചിരിക്കുന്നു; നിങ്ങള്ക്ക് അവയില് തണുപ്പകറ്റാനുള്ളതും
( കമ്പിളി ) മറ്റു പ്രയോജനങ്ങളുമുണ്ട്. അവയില് നിന്നു തന്നെ നിങ്ങള്
ഭക്ഷിക്കുകയും ചെയ്യുന്നു.
|
Ayah 16:6 الأية
وَلَكُمْ فِيهَا جَمَالٌ حِينَ تُرِيحُونَ وَحِينَ تَسْرَحُونَ
Walakum feeha jamalun heenatureehoona waheena tasrahoon
Malayalam
നിങ്ങള് ( വൈകുന്നേരം ആലയിലേക്ക് ) തിരിച്ച് കൊണ്ട് വരുന്ന സമയത്തും, നിങ്ങള്
മേയാന് വിടുന്ന സമയത്തും അവയില് നിങ്ങള്ക്ക് കൌതുകമുണ്ട്.
|
Ayah 16:7 الأية
وَتَحْمِلُ أَثْقَالَكُمْ إِلَىٰ بَلَدٍ لَّمْ تَكُونُوا بَالِغِيهِ إِلَّا بِشِقِّ
الْأَنفُسِ ۚ إِنَّ رَبَّكُمْ لَرَءُوفٌ رَّحِيمٌ
Watahmilu athqalakum ilabaladin lam takoonoo baligheehi illa bishiqqial-anfusi
inna rabbakum laraoofun raheem
Malayalam
ശാരീരിക ക്ലേശത്തോട് കൂടിയല്ലാതെ നിങ്ങള്ക്ക് ചെന്നെത്താനാകാത്ത നാട്ടിലേക്ക്
അവ നിങ്ങളുടെ ഭാരങ്ങള് വഹിച്ച് കൊണ്ട് പോകുകയും ചെയ്യുന്നു. തീര്ച്ചയായും
നിങ്ങളുടെ രക്ഷിതാവ് ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു.
|
Ayah 16:8 الأية
وَالْخَيْلَ وَالْبِغَالَ وَالْحَمِيرَ لِتَرْكَبُوهَا وَزِينَةً ۚ وَيَخْلُقُ مَا
لَا تَعْلَمُونَ
Walkhayla walbighalawalhameera litarkabooha wazeenatanwayakhluqu ma la
taAAlamoon
Malayalam
കുതിരകളെയും കോവര്കഴുതകളെയും, കഴുതകളെയും ( അവന് സൃഷ്ടിച്ചിരിക്കുന്നു. ) അവയെ
നിങ്ങള്ക്ക് വാഹനമായി ഉപയോഗിക്കുവാനും, അലങ്കാരത്തിന് വേണ്ടിയും. നിങ്ങള്ക്ക്
അറിവില്ലാത്തതും അവന് സൃഷ്ടിക്കുന്നു.
|
Ayah 16:9 الأية
وَعَلَى اللهِ قَصْدُ السَّبِيلِ وَمِنْهَا جَائِرٌ ۚ وَلَوْ شَاءَ لَهَدَاكُمْ
أَجْمَعِينَ
WaAAala Allahi qasdu assabeeliwaminha ja-irun walaw shaa lahadakumajmaAAeen
Malayalam
അല്ലാഹുവിന്റെ ബാധ്യതയാകുന്നു നേരായ മാര്ഗം ( കാണിച്ചുതരിക ) എന്നത്. അവയുടെ (
മാര്ഗങ്ങളുടെ ) കൂട്ടത്തില് പിഴച്ചവയുമുണ്ട്. അവന് ഉദ്ദേശിച്ചിരുന്നുവെങ്കില്
നിങ്ങളെയെല്ലാം അവന് നേര്വഴിയിലാക്കുമായിരുന്നു.
|
Ayah 16:10 الأية
هُوَ الَّذِي أَنزَلَ مِنَ السَّمَاءِ مَاءً ۖ لَّكُم مِّنْهُ شَرَابٌ وَمِنْهُ
شَجَرٌ فِيهِ تُسِيمُونَ
Huwa allathee anzala mina assama-imaan lakum minhu sharabun waminhu shajarun
feehituseemoon
Malayalam
അവനാണ് ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നത്. അതില് നിന്നാണ് നിങ്ങളുടെ
കുടിനീര്. അതില് നിന്നുതന്നെയാണ് നിങ്ങള് ( കാലികളെ ) മേക്കുവാനുള്ള
ചെടികളുമുണ്ടാകുന്നത്.
|
Ayah 16:11 الأية
يُنبِتُ لَكُم بِهِ الزَّرْعَ وَالزَّيْتُونَ وَالنَّخِيلَ وَالْأَعْنَابَ وَمِن
كُلِّ الثَّمَرَاتِ ۗ إِنَّ فِي ذَٰلِكَ لَآيَةً لِّقَوْمٍ يَتَفَكَّرُونَ
Yunbitu lakum bihi azzarAAa wazzaytoonawannakheela wal-aAAnaba wamin kulli
aththamaratiinna fee thalika laayatan liqawmin yatafakkaroon
Malayalam
അത് ( വെള്ളം ) മൂലം ധാന്യവിളകളും, ഒലീവും, ഈന്തപ്പനയും, മുന്തിരികളും
നിങ്ങള്ക്ക് മുളപ്പിച്ച് തരുന്നു. എല്ലാതരം ഫലവര്ഗങ്ങളും ( അവന്
ഉല്പാദിപ്പിച്ച് തരുന്നു. ) ചിന്തിക്കുന്ന ആളുകള്ക്ക് തീര്ച്ചയായും അതില്
ദൃഷ്ടാന്തമുണ്ട്.
|
Ayah 16:12 الأية
وَسَخَّرَ لَكُمُ اللَّيْلَ وَالنَّهَارَ وَالشَّمْسَ وَالْقَمَرَ ۖ وَالنُّجُومُ
مُسَخَّرَاتٌ بِأَمْرِهِ ۗ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَعْقِلُونَ
Wasakhkhara lakumu allayla wannaharawashshamsa walqamara
wannujoomumusakhkharatun bi-amrihi inna fee thalika laayatinliqawmin yaAAqiloon
Malayalam
രാവിനെയും പകലിനെയും സൂര്യനെയും ചന്ദ്രനെയും അവന് നിങ്ങള്ക്ക്
വിധേയമാക്കിത്തന്നിരിക്കുന്നു. നക്ഷത്രങ്ങളും അവന്റെ കല്പനയാല്
വിധേയമാക്കപ്പെട്ടത് തന്നെ. ചിന്തിക്കുന്ന ആളുകള്ക്ക് തീര്ച്ചയായും അതില്
ദൃഷ്ടാന്തങ്ങളുണ്ട്.
|
Ayah 16:13 الأية
وَمَا ذَرَأَ لَكُمْ فِي الْأَرْضِ مُخْتَلِفًا أَلْوَانُهُ ۗ إِنَّ فِي ذَٰلِكَ
لَآيَةً لِّقَوْمٍ يَذَّكَّرُونَ
Wama tharaa lakum fee al-ardimukhtalifan alwanuhu inna fee thalika
laayatanliqawmin yaththakkaroon
Malayalam
നിങ്ങള്ക്ക് വേണ്ടി ഭൂമിയില് വ്യത്യസ്ത വര്ണങ്ങളില് അവന്
സൃഷ്ടിച്ചുണ്ടാക്കിതന്നിട്ടുള്ളവയും ( അവന്റെ കല്പനയ്ക്ക് വിധേയം തന്നെ. )
ആലോചിച്ച് മനസ്സിലാക്കുന്ന ആളുകള്ക്ക് തീര്ച്ചയായും അതില്
ദൃഷ്ടാന്തങ്ങളുണ്ട്.
|
Ayah 16:14 الأية
وَهُوَ الَّذِي سَخَّرَ الْبَحْرَ لِتَأْكُلُوا مِنْهُ لَحْمًا طَرِيًّا
وَتَسْتَخْرِجُوا مِنْهُ حِلْيَةً تَلْبَسُونَهَا وَتَرَى الْفُلْكَ مَوَاخِرَ
فِيهِ وَلِتَبْتَغُوا مِن فَضْلِهِ وَلَعَلَّكُمْ تَشْكُرُونَ
Wahuwa allathee sakhkhara albahralita/kuloo minhu lahman tariyyan
watastakhrijoominhu hilyatan talbasoonaha watara alfulkamawakhira feehi
walitabtaghoo min fadlihiwalaAAallakum tashkuroon
Malayalam
നിങ്ങള്ക്ക് പുതുമാംസം എടുത്ത് തിന്നുവാനും നിങ്ങള്ക്ക് അണിയാനുള്ള ആഭരണങ്ങള്
പുറത്തെടുക്കുവാനും പാകത്തില് കടലിനെ വിധേയമാക്കിയവനും അവന് തന്നെ. കപ്പലുകള്
അതിലൂടെ വെള്ളം പിളര്ന്ന് മാറ്റിക്കൊണ്ട് ഓടുന്നതും നിനക്ക് കാണാം. അവന്റെ
അനുഗ്രഹത്തില് നിന്ന് നിങ്ങള് തേടുവാനും നിങ്ങള് നന്ദികാണിക്കുവാനും
വേണ്ടിയാണ്. ( അവനത് നിങ്ങള്ക്ക് വിധേയമാക്കിത്തന്നത്. )
|
Ayah 16:15 الأية
وَأَلْقَىٰ فِي الْأَرْضِ رَوَاسِيَ أَن تَمِيدَ بِكُمْ وَأَنْهَارًا وَسُبُلًا
لَّعَلَّكُمْ تَهْتَدُونَ
Waalqa fee al-ardi rawasiyaan tameeda bikum waanharan wasubulan laAAallakum
tahtadoon
Malayalam
ഭൂമി നിങ്ങളെയും കൊണ്ട് ഇളകാതിരിക്കുവാനായി അതില് ഉറച്ചുനില്ക്കുന്ന
പര്വ്വതങ്ങള് അവന് സ്ഥാപിച്ചിരിക്കുന്നു. നിങ്ങള്ക്ക് വഴി കണ്ടെത്തുവാന്
വേണ്ടി നദികളും പാതകളും ( അവന് ഏര്പെടുത്തുകയും ചെയ്തിരിക്കുന്നു. )
|
Ayah 16:16 الأية
وَعَلَامَاتٍ ۚ وَبِالنَّجْمِ هُمْ يَهْتَدُونَ
WaAAalamatin wabinnajmihum yahtadoon
Malayalam
( പുറമെ ) പല വഴിയടയാളങ്ങളും ഉണ്ട്. നക്ഷത്രം മുഖേനയും അവര് വഴി കണ്ടെത്തുന്നു.
|
Ayah 16:17 الأية
أَفَمَن يَخْلُقُ كَمَن لَّا يَخْلُقُ ۗ أَفَلَا تَذَكَّرُونَ
Afaman yakhluqu kaman la yakhluquafala tathakkaroon
Malayalam
അപ്പോള്, സൃഷ്ടിക്കുന്നവന് സൃഷ്ടിക്കാത്തവരെപ്പോലെയാണോ? നിങ്ങളെന്താണ്
ആലോചിച്ച് മനസ്സിലാക്കാത്തത്?
|
Ayah 16:18 الأية
وَإِن تَعُدُّوا نِعْمَةَ اللهِ لَا تُحْصُوهَا ۗ إِنَّ اللهَ لَغَفُورٌ
رَّحِيمٌ
Wa-in taAAuddoo niAAmata Allahi latuhsooha inna Allaha laghafoorun raheem
Malayalam
അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങള് എണ്ണുകയാണെങ്കില് നിങ്ങള്ക്കതിന്റെ
കണക്കെടുക്കാനാവില്ല. തീര്ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയും
തന്നെ.
|
Ayah 16:19 الأية
وَاللهُ يَعْلَمُ مَا تُسِرُّونَ وَمَا تُعْلِنُونَ
Wallahu yaAAlamu matusirroona wama tuAAlinoon
Malayalam
നിങ്ങള് രഹസ്യമാക്കുന്നതും, പരസ്യമാക്കുന്നതും അല്ലാഹു അറിയുന്നു.
|
Ayah 16:20 الأية
وَالَّذِينَ يَدْعُونَ مِن دُونِ اللهِ لَا يَخْلُقُونَ شَيْئًا وَهُمْ
يُخْلَقُونَ
Wallatheena yadAAoona mindooni Allahi la yakhluqoona shay-an wahumyukhlaqoon
Malayalam
അല്ലാഹുവിന് പുറമെ നിങ്ങള് ആരെയൊക്കെ വിളിച്ച് പ്രാര്ത്ഥിച്ച്
കൊണ്ടിരിക്കുന്നുവോ അവര് യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ
സൃഷ്ടിക്കപ്പെടുന്നവരുമാണ്.
|
Ayah 16:21 الأية
أَمْوَاتٌ غَيْرُ أَحْيَاءٍ ۖ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ
Amwatun ghayru ahya-inwama yashAAuroona ayyana yubAAathoon
Malayalam
അവര് ( പ്രാര്ത്ഥിക്കപ്പെടുന്നവര് ) മരിച്ചവരാണ്. ജീവനുള്ളവരല്ല. ഏത്
സമയത്താണ് അവര് ഉയിര്ത്തെഴുന്നേല്പിക്കപ്പെടുക എന്ന് അവര് അറിയുന്നുമില്ല.
|
Ayah 16:22 الأية
إِلَٰهُكُمْ إِلَٰهٌ وَاحِدٌ ۚ فَالَّذِينَ لَا يُؤْمِنُونَ بِالْآخِرَةِ
قُلُوبُهُم مُّنكِرَةٌ وَهُم مُّسْتَكْبِرُونَ
Ilahukum ilahun wahidunfallatheena la yu/minoona bil-akhiratiquloobuhum
munkiratun wahum mustakbiroon
Malayalam
നിങ്ങളുടെ ദൈവം ഏകദൈവമത്രെ. എന്നാല് പരലോകത്തില് വിശ്വസിക്കാത്തവരാകട്ടെ, അവരുടെ
ഹൃദയങ്ങള് നിഷേധസ്വഭാവമുള്ളവയത്രെ. അവര് അഹങ്കാരികളുമാകുന്നു.
|
Ayah 16:23 الأية
لَا جَرَمَ أَنَّ اللهَ يَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ ۚ إِنَّهُ لَا
يُحِبُّ الْمُسْتَكْبِرِينَ
La jarama anna Allaha yaAAlamuma yusirroona wama yuAAlinoona innahu la
yuhibbualmustakbireen
Malayalam
അവര് രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അല്ലാഹു അറിയുന്നു എന്നതില് യാതൊരു
സംശയവുമില്ല. അവന് അഹങ്കാരികളെ ഇഷ്ടപ്പെടുകയില്ല; തീര്ച്ച.
|
Ayah 16:24 الأية
وَإِذَا قِيلَ لَهُم مَّاذَا أَنزَلَ رَبُّكُمْ ۙ قَالُوا أَسَاطِيرُ الْأَوَّلِينَ
Wa-itha qeela lahum mathaanzala rabbukum qaloo asateeru al-awwaleen
Malayalam
നിങ്ങളുടെ രക്ഷിതാവ് എന്താണ് അവതരിപ്പിച്ചിരിക്കുന്നത് എന്ന് അവരോട്
ചോദിക്കപ്പെട്ടാല് അവര് പറയും. പൂര്വ്വികന്മാരുടെ പുരാണ കഥകള് തന്നെ.
|
Ayah 16:25 الأية
لِيَحْمِلُوا أَوْزَارَهُمْ كَامِلَةً يَوْمَ الْقِيَامَةِ ۙ وَمِنْ أَوْزَارِ
الَّذِينَ يُضِلُّونَهُم بِغَيْرِ عِلْمٍ ۗ أَلَا سَاءَ مَا يَزِرُونَ
Liyahmiloo awzarahum kamilatanyawma alqiyamati wamin awzari allatheena
yudilloonahumbighayri AAilmin ala saa ma yaziroon
Malayalam
തങ്ങളുടെ പാപഭാരങ്ങള് മുഴുവനായിട്ടും, യാതൊരു വിവരവുമില്ലാതെ തങ്ങള് ആരെയെല്ലാം
വഴിപിഴപ്പിച്ച് കൊണ്ടിരിക്കുന്നുവോ അവരുടെ പാപഭാരങ്ങളില് ഒരു ഭാഗവും
ഉയിര്ത്തെഴുന്നേല്പിന്റെ നാളില് അവര് വഹിക്കുവാനത്രെ ( അത് ഇടയാക്കുക. )
ശ്രദ്ധിക്കുക: അവര് പേറുന്ന ആ ഭാരം എത്ര മോശം!
|
Ayah 16:26 الأية
قَدْ مَكَرَ الَّذِينَ مِن قَبْلِهِمْ فَأَتَى اللهُ بُنْيَانَهُم مِّنَ
الْقَوَاعِدِ فَخَرَّ عَلَيْهِمُ السَّقْفُ مِن فَوْقِهِمْ وَأَتَاهُمُ الْعَذَابُ
مِنْ حَيْثُ لَا يَشْعُرُونَ
Qad makara allatheena min qablihimfaata Allahu bunyanahum mina
alqawaAAidifakharra AAalayhimu assaqfu min fawqihim waatahumualAAathabu min
haythu la yashAAuroon
Malayalam
അവരുടെ മുമ്പുള്ളവരും തന്ത്രം പ്രയോഗിച്ചിട്ടുണ്ട്. അപ്പോള് അവര്
കെട്ടിപൊക്കിയതിന്റെ അടിത്തറകള്ക്ക് തന്നെ അല്ലാഹു നാശം വരുത്തി. അങ്ങനെ അവരുടെ
മുകള് ഭാഗത്ത് നിന്ന് മേല്ക്കൂര അവരുടെ മേല് പൊളിഞ്ഞുവീണു. അവര് ഓര്ക്കാത്ത
ഭാഗത്ത് നിന്ന് ശിക്ഷ അവര്ക്ക് വരികയും ചെയ്തു.
|
Ayah 16:27 الأية
ثُمَّ يَوْمَ الْقِيَامَةِ يُخْزِيهِمْ وَيَقُولُ أَيْنَ شُرَكَائِيَ الَّذِينَ
كُنتُمْ تُشَاقُّونَ فِيهِمْ ۚ قَالَ الَّذِينَ أُوتُوا الْعِلْمَ إِنَّ الْخِزْيَ
الْيَوْمَ وَالسُّوءَ عَلَى الْكَافِرِينَ
Thumma yawma alqiyamati yukhzeehimwayaqoolu ayna shuraka-iya allatheena kuntum
tushaqqoonafeehim qala allatheena ootoo alAAilma inna alkhizyaalyawma wassoo-a
AAala alkafireen
Malayalam
പിന്നെ ഉയിര്ത്തെഴുന്നേല്പിന്റെ നാളില് അവന് അവര്ക്ക് അപമാനം
വരുത്തുന്നതാണ്. എനിക്ക് പങ്കുകാരുണ്ടെന്ന് വാദിച്ച് കൊണ്ടായിരുന്നല്ലോ
നിങ്ങള് ചേരി പിരിഞ്ഞ് നിന്നിരുന്നത് അവര് എവിടെ? എന്ന് അവന് ചോദിക്കുകയും
ചെയ്യും. അറിവ് നല്കപ്പെട്ടവര് പറയും: ഇന്ന് അപമാനവും ശിക്ഷയും
സത്യനിഷേധികള്ക്കാകുന്നു; തീര്ച്ച.
|
Ayah 16:28 الأية
الَّذِينَ تَتَوَفَّاهُمُ الْمَلَائِكَةُ ظَالِمِي أَنفُسِهِمْ ۖ فَأَلْقَوُا
السَّلَمَ مَا كُنَّا نَعْمَلُ مِن سُوءٍ ۚ بَلَىٰ إِنَّ اللهَ عَلِيمٌ بِمَا
كُنتُمْ تَعْمَلُونَ
Allatheena tatawaffahumu almala-ikatuthalimee anfusihim faalqawoo assalamama
kunna naAAmalu min soo-in bala inna AllahaAAaleemun bima kuntum taAAmaloon
Malayalam
അതായത് അവരവര്ക്കു തന്നെ ദ്രോഹം ചെയ്തുകൊണ്ടിരിക്കെ മലക്കുകള് ഏതൊരു കൂട്ടരുടെ
ജീവിതം അവസാനിപ്പിക്കുന്നുവോ അവര്ക്ക്. ഞങ്ങള് യാതൊരു തിന്മയും ചെയ്തിരുന്നില്ല
എന്ന് പറഞ്ഞ് കൊണ്ട് അന്നേരം അവര് കീഴ്വണക്കത്തിന് സന്നദ്ധത പ്രകടിപ്പിക്കും
അങ്ങനെയല്ല, തീര്ച്ചയായും അല്ലാഹു നിങ്ങള് പ്രവര്ത്തിച്ച്
കൊണ്ടിരിക്കുന്നതിനെപ്പറ്റി അറിയുന്നവനാകുന്നു.
|
Ayah 16:29 الأية
فَادْخُلُوا أَبْوَابَ جَهَنَّمَ خَالِدِينَ فِيهَا ۖ فَلَبِئْسَ مَثْوَى
الْمُتَكَبِّرِينَ
Fadkhuloo abwaba jahannama khalideenafeeha falabi/sa mathwa almutakabbireen
Malayalam
അതിനാല് നരകത്തിന്റെ കവാടങ്ങളിലൂടെ നിങ്ങള് കടന്ന് കൊള്ളുക. ( നിങ്ങള് )
അതില് നിത്യവാസികളായിരിക്കും. അപ്പോള് അഹങ്കാരികളുടെ വാസസ്ഥലം മോശം തന്നെ!
|
Ayah 16:30 الأية
وَقِيلَ لِلَّذِينَ اتَّقَوْا مَاذَا أَنزَلَ رَبُّكُمْ ۚ قَالُوا خَيْرًا ۗ
لِّلَّذِينَ أَحْسَنُوا فِي هَٰذِهِ الدُّنْيَا حَسَنَةٌ ۚ وَلَدَارُ الْآخِرَةِ
خَيْرٌ ۚ وَلَنِعْمَ دَارُ الْمُتَّقِينَ
Waqeela lillatheena ittaqaw mathaanzala rabbukum qaloo khayran lillatheena
ahsanoofee hathihi addunya hasanatun waladarual-akhirati khayrun walaniAAma daru
almuttaqeen
Malayalam
നിങ്ങളുടെ രക്ഷിതാവ് എന്താണ് അവതരിപ്പിച്ചിട്ടുള്ളത് എന്ന് സൂക്ഷ്മത
പാലിച്ചവരോട് ചോദിക്കപ്പെട്ടു. അവര് പറഞ്ഞു: ഉത്തമമായത് തന്നെ. നല്ലത്
ചെയ്തവര്ക്ക് ഈ ദുന്യാവില്തന്നെ നല്ല ഫലമുണ്ട്. പരലോകഭവനമാകട്ടെ കൂടുതല്
ഉത്തമമാകുന്നു. സൂക്ഷ്മത പാലിക്കുന്നവര്ക്കുള്ള ഭവനം എത്രയോ നല്ലത്!
|
Ayah 16:31 الأية
جَنَّاتُ عَدْنٍ يَدْخُلُونَهَا تَجْرِي مِن تَحْتِهَا الْأَنْهَارُ ۖ لَهُمْ
فِيهَا مَا يَشَاءُونَ ۚ كَذَٰلِكَ يَجْزِي اللهُ الْمُتَّقِينَ
Jannatu AAadnin yadkhuloonahatajree min tahtiha al-anharu lahum feehama
yashaoona kathalika yajzee Allahualmuttaqeen
Malayalam
അതെ, അവര് പ്രവേശിക്കുന്ന സ്ഥിരവാസത്തിനുള്ള സ്വര്ഗത്തോപ്പുകള്. അവയുടെ
താഴ്ഭാഗത്ത് കൂടി അരുവികള് ഒഴുകിക്കൊണ്ടിരിക്കും. അവര്ക്ക് അവര്
ഉദ്ദേശിക്കുന്നതെന്തും അതില് ഉണ്ടായിരിക്കും. അപ്രകാരമാണ് സൂക്ഷ്മത
പാലിക്കുന്നവര്ക്ക് അല്ലാഹു പ്രതിഫലം നല്കുന്നത്.
|
Ayah 16:32 الأية
الَّذِينَ تَتَوَفَّاهُمُ الْمَلَائِكَةُ طَيِّبِينَ ۙ يَقُولُونَ سَلَامٌ
عَلَيْكُمُ ادْخُلُوا الْجَنَّةَ بِمَا كُنتُمْ تَعْمَلُونَ
Allatheena tatawaffahumu almala-ikatutayyibeena yaqooloona salamun AAalaykumu
odkhulooaljannata bima kuntum taAAmaloon
Malayalam
അതായത്, നല്ലവരായിരിക്കെ മലക്കുകള് ഏതൊരു കൂട്ടരുടെ ജീവിതം അവസാനിപ്പിക്കുന്നുവോ
അവര്ക്ക്. അവര് ( മലക്കുകള് ) പറയും: നിങ്ങള്ക്ക് സമാധാനം. നിങ്ങള്
പ്രവര്ത്തിച്ച് കൊണ്ടിരുന്നതിന്റെ ഫലമായി നിങ്ങള് സ്വര്ഗത്തില് പ്രവേശിച്ച്
കൊള്ളുക.
|
Ayah 16:33 الأية
هَلْ يَنظُرُونَ إِلَّا أَن تَأْتِيَهُمُ الْمَلَائِكَةُ أَوْ يَأْتِيَ أَمْرُ
رَبِّكَ ۚ كَذَٰلِكَ فَعَلَ الَّذِينَ مِن قَبْلِهِمْ ۚ وَمَا ظَلَمَهُمُ اللهُ
وَلَٰكِن كَانُوا أَنفُسَهُمْ يَظْلِمُونَ
Hal yanthuroona illa anta/tiyahumu almala-ikatu aw ya/tiya amru rabbika
kathalikafaAAala allatheena min qablihim wama thalamahumuAllahu walakin kanoo
anfusahum yathlimoon
Malayalam
തങ്ങളുടെ അടുക്കല് മലക്കുകള് വരുന്നതോ, നിന്റെ രക്ഷിതാവിന്റെ കല്പന വരുന്നതോ
അല്ലാതെ ( മറ്റുവല്ലതും ) അവര് കാത്തിരിക്കുന്നുവോ ? അപ്രകാരം തന്നെയാണ്
അവര്ക്ക് മുമ്പുള്ളവരും ചെയ്തത്. അല്ലാഹു അവരോട് അക്രമം ചെയ്തിട്ടില്ല. പക്ഷെ,
അവര് അവരോട് തന്നെ അക്രമം ചെയ്യുകയായിരുന്നു.
|
Ayah 16:34 الأية
فَأَصَابَهُمْ سَيِّئَاتُ مَا عَمِلُوا وَحَاقَ بِهِم مَّا كَانُوا بِهِ
يَسْتَهْزِئُونَ
Faasabahum sayyi-atu maAAamiloo wahaqa bihim ma kanoo bihiyastahzi-oon
Malayalam
അങ്ങനെ അവര് പ്രവര്ത്തിച്ചതിന്റെ ദുഷ്ഫലങ്ങള് അവരെ ബാധിക്കുകയും, അവര്
ഏതൊന്നിനെപ്പറ്റി പരിഹസിച്ചിരുന്നുവോ അത് അവരെ വലയം ചെയ്യുകയും ചെയ്തു.
|
Ayah 16:35 الأية
وَقَالَ الَّذِينَ أَشْرَكُوا لَوْ شَاءَ اللهُ مَا عَبَدْنَا مِن دُونِهِ مِن
شَيْءٍ نَّحْنُ وَلَا آبَاؤُنَا وَلَا حَرَّمْنَا مِن دُونِهِ مِن شَيْءٍ ۚ
كَذَٰلِكَ فَعَلَ الَّذِينَ مِن قَبْلِهِمْ ۚ فَهَلْ عَلَى الرُّسُلِ إِلَّا
الْبَلَاغُ الْمُبِينُ
Waqala allatheena ashrakoo lawshaa Allahu ma AAabadna min doonihimin shay-in
nahnu wala abaonawala harramna min doonihi min shay-in kathalikafaAAala
allatheena min qablihim fahal AAala arrusuliilla albalaghu almubeen
Malayalam
( അല്ലാഹുവോട് ) പങ്കാളികളെ ചേര്ത്തവര് പറഞ്ഞു: അല്ലാഹു
ഉദ്ദേശിച്ചിരുന്നുവെങ്കില് ഞങ്ങളോ ഞങ്ങളുടെ പിതാക്കന്മാരോ അവന്നു പുറമെ
യാതൊന്നിനെയും ആരാധിക്കുമായിരുന്നില്ല. അവന്റെ കല്പന കൂടാതെ ഞങ്ങള് യാതൊന്നും
നിഷിദ്ധമാക്കുകയും ഇല്ലായിരുന്നു. അത് പോലെത്തന്നെ അവര്ക്കു മുമ്പുള്ളവരും
ചെയ്തിട്ടുണ്ട്. എന്നാല് ദൈവദൂതന്മാരുടെ മേല് സ്പഷ്ടമായ പ്രബോധനമല്ലാതെ വല്ല
ബാധ്യതയുമുണ്ടോ ?
|
Ayah 16:36 الأية
وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللهَ
وَاجْتَنِبُوا الطَّاغُوتَ ۖ فَمِنْهُم مَّنْ هَدَى اللهُ وَمِنْهُم مَّنْ
حَقَّتْ عَلَيْهِ الضَّلَالَةُ ۚ فَسِيرُوا فِي الْأَرْضِ فَانظُرُوا كَيْفَ كَانَ
عَاقِبَةُ الْمُكَذِّبِينَ
Walaqad baAAathna fee kulli ommatinrasoolan ani oAAbudoo Allaha wajtaniboo
attaghootafaminhum man hada Allahu waminhum man haqqatAAalayhi addalalatu
faseeroo fee al-ardifanthuroo kayfa kana AAaqibatualmukaththibeen
Malayalam
തീര്ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്
അല്ലാഹുവെ ആരാധിക്കുകയും, ദുര്മൂര്ത്തികളെ വെടിയുകയും ചെയ്യണം എന്ന് ( പ്രബോധനം
ചെയ്യുന്നതിന് വേണ്ടി. ) എന്നിട്ട് അവരില് ചിലരെ അല്ലാഹു നേര്വഴിയിലാക്കി.
അവരില് ചിലരുടെ മേല് വഴികേട് സ്ഥിരപ്പെടുകയും ചെയ്തു. ആകയാല് നിങ്ങള്
ഭൂമിയിലൂടെ നടന്നിട്ട് നിഷേധിച്ചുതള്ളിക്കളഞ്ഞവരുടെ പര്യവസാനം എപ്രകാരമായിരുന്നു
എന്ന് നോക്കുക.
|
Ayah 16:37 الأية
إِن تَحْرِصْ عَلَىٰ هُدَاهُمْ فَإِنَّ اللهَ لَا يَهْدِي مَن يُضِلُّ ۖ وَمَا
لَهُم مِّن نَّاصِرِينَ
In tahris AAala hudahumfa-inna Allaha la yahdee man yudillu wamalahum min
nasireen
Malayalam
( നബിയേ, ) അവര് സന്മാര്ഗത്തിലായിത്തീരുവാന് നീ കൊതിക്കുന്നുവെങ്കില് ( അത്
വെറുതെയാകുന്നു. കാരണം ) താന് വഴികേടിലാക്കുന്നവരെ അല്ലാഹു
നേര്വഴിയിലാക്കുന്നതല്ല; തീര്ച്ച. അവര്ക്ക് സഹായികളായി ആരും ഇല്ല താനും.
|
Ayah 16:38 الأية
وَأَقْسَمُوا بِاللهِ جَهْدَ أَيْمَانِهِمْ ۙ لَا يَبْعَثُ اللهُ مَن يَمُوتُ ۚ
بَلَىٰ وَعْدًا عَلَيْهِ حَقًّا وَلَٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ
Waaqsamoo billahi jahda aymanihimla yabAAathu Allahu man yamootu bala
waAAdanAAalayhi haqqan walakinna akthara annasila yaAAlamoon
Malayalam
അവര് പരമാവധി ഉറപ്പിച്ച് സത്യം ചെയ്യാറുള്ള രീതിയില് അല്ലാഹുവിന്റെ പേരില്
ആണയിട്ടു പറഞ്ഞു; മരണപ്പെടുന്നവരെ അല്ലാഹു ഉയിര്ത്തെഴുന്നേല്പിക്കുകയില്ല എന്ന്.
അങ്ങനെയല്ല. അത് അവന് ബാധ്യതയേറ്റ സത്യവാഗ്ദാനമാകുന്നു. പക്ഷെ, മനുഷ്യരില്
അധികപേരും മനസ്സിലാക്കുന്നില്ല.
|
Ayah 16:39 الأية
لِيُبَيِّنَ لَهُمُ الَّذِي يَخْتَلِفُونَ فِيهِ وَلِيَعْلَمَ الَّذِينَ كَفَرُوا
أَنَّهُمْ كَانُوا كَاذِبِينَ
Liyubayyina lahumu allatheeyakhtalifoona feehi waliyaAAlama allatheena
kafarooannahum kanoo kathibeen
Malayalam
ഏതൊരു വിഷയത്തില് അവര് ഭിന്നത പുലര്ത്തുന്നുവോ അതവര്ക്ക്
വ്യക്തമാക്കികൊടുക്കുവാനും തങ്ങള് കള്ളം പറയുന്നവരായിരുന്നു എന്ന് സത്യനിഷേധികള്
മനസ്സിലാക്കുവാനും വേണ്ടിയത്രെ അത്. ( അവരെ ഉയിര്ത്തെഴുന്നേല്പിക്കുന്നത്. )
|
Ayah 16:40 الأية
إِنَّمَا قَوْلُنَا لِشَيْءٍ إِذَا أَرَدْنَاهُ أَن نَّقُولَ لَهُ كُن فَيَكُونُ
Innama qawluna lishay-inithaaradnahu an naqoola lahu kun fayakoon
Malayalam
നാം ഒരു കാര്യം ഉദ്ദേശിച്ചാല് അത് സംബന്ധിച്ച നമ്മുടെ വചനം ഉണ്ടാകൂ എന്ന്
അതിനോട് നാം പറയുക മാത്രമാകുന്നു. അപ്പോഴതാ അതുണ്ടാകുന്നു.
|
Ayah 16:41 الأية
وَالَّذِينَ هَاجَرُوا فِي اللهِ مِن بَعْدِ مَا ظُلِمُوا لَنُبَوِّئَنَّهُمْ فِي
الدُّنْيَا حَسَنَةً ۖ وَلَأَجْرُ الْآخِرَةِ أَكْبَرُ ۚ لَوْ كَانُوا يَعْلَمُونَ
Wallatheena hajaroofee Allahi min baAAdi ma thulimoolanubawwi-annahum fee
addunya hasanatanwalaajru al-akhirati akbaru law kanoo yaAAlamoon
Malayalam
അക്രമത്തിന് വിധേയരായതിന് ശേഷം അല്ലാഹുവിന്റെ മാര്ഗത്തില് സ്വദേശം വെടിഞ്ഞ്
പോയവരാരോ അവര്ക്ക് ഇഹലോകത്ത് നാം നല്ല താമസസൌകര്യം ഏര്പെടുത്തികൊടുക്കുകതന്നെ
ചെയ്യും. എന്നാല്, പരലോകത്തെ പ്രതിഫലം തന്നെയാകുന്നു ഏറ്റവും മഹത്തായത്. അവര് (
അത് ) അറിഞ്ഞിരുന്നുവെങ്കില്!
|
Ayah 16:42 الأية
الَّذِينَ صَبَرُوا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ
Allatheena sabaroo waAAalarabbihim yatawakkaloon
Malayalam
ക്ഷമിക്കുകയും തങ്ങളുടെ രക്ഷിതാവിന്റെ മേല് ഭരമേല്പിക്കുകയും ചെയ്തവരത്രെ അവര്.
( മുഹാജിറുകള് )
|
Ayah 16:43 الأية
وَمَا أَرْسَلْنَا مِن قَبْلِكَ إِلَّا رِجَالًا نُّوحِي إِلَيْهِمْ ۚ فَاسْأَلُوا
أَهْلَ الذِّكْرِ إِن كُنتُمْ لَا تَعْلَمُونَ
Wama arsalna min qablika illarijalan noohee ilayhim fas-aloo ahla aththikriin
kuntum la taAAlamoon
Malayalam
നിനക്ക് മുമ്പ് മനുഷ്യന്മാരെയല്ലാതെ നാം ദൂതന്മാരായി നിയോഗിച്ചിട്ടില്ല.
അവര്ക്ക് നാം സന്ദേശം നല്കുന്നു. നിങ്ങള്ക്കറിഞ്ഞ് കൂടെങ്കില് ( വേദം മുഖേന )
ഉല്ബോധനം ലഭിച്ചവരോട് നിങ്ങള് ചോദിച്ച് നോക്കുക.
|
Ayah 16:44 الأية
بِالْبَيِّنَاتِ وَالزُّبُرِ ۗ وَأَنزَلْنَا إِلَيْكَ الذِّكْرَ لِتُبَيِّنَ
لِلنَّاسِ مَا نُزِّلَ إِلَيْهِمْ وَلَعَلَّهُمْ يَتَفَكَّرُونَ
Bilbayyinati wazzuburiwaanzalna ilayka aththikra litubayyina linnasima nuzzila
ilayhim walaAAallahum yatafakkaroon
Malayalam
വ്യക്തമായ തെളിവുകളും വേദഗ്രന്ഥങ്ങളുമായി ( അവരെ നാം നിയോഗിച്ചു. ) നിനക്ക് നാം
ഉല്ബോധനം അവതരിപ്പിച്ച് തന്നിരിക്കുന്നു. ജനങ്ങള്ക്കായി അവതരിപ്പിക്കപ്പെട്ടത്
നീ അവര്ക്ക് വിവരിച്ചുകൊടുക്കാന് വേണ്ടിയും, അവര് ചിന്തിക്കാന് വേണ്ടിയും.
|
Ayah 16:45 الأية
أَفَأَمِنَ الَّذِينَ مَكَرُوا السَّيِّئَاتِ أَن يَخْسِفَ اللهُ بِهِمُ
الْأَرْضَ أَوْ يَأْتِيَهُمُ الْعَذَابُ مِنْ حَيْثُ لَا يَشْعُرُونَ
Afaamina allatheena makaroo assayyi-atian yakhsifa Allahu bihimu al-arda aw
ya/tiyahumualAAathabu min haythu la yashAAuroon
Malayalam
എന്നാല് ദുഷിച്ച കുതന്ത്രങ്ങള് പ്രയോഗിച്ചവര്, അല്ലാഹു അവരെ ഭൂമിയില്
ആഴ്ത്തിക്കളയുകയില്ലെന്നോ, അവര് ഓര്ക്കാത്ത ഭാഗത്ത് കൂടി ശിക്ഷ വരികയില്ലെന്നോ
സമാധാനിച്ചിരിക്കുകയാണോ?
|
Ayah 16:46 الأية
أَوْ يَأْخُذَهُمْ فِي تَقَلُّبِهِمْ فَمَا هُم بِمُعْجِزِينَ
Aw ya/khuthahum fee taqallubihim famahum bimuAAjizeen
Malayalam
അല്ലെങ്കില് അവരുടെ പോക്കുവരവുകള്ക്കിടയില് അവര്ക്ക് തോല്പിച്ചുകളയാന്
പറ്റാത്തവിധത്തില് അവന് അവരെ പിടികൂടുകയില്ലെന്ന്.
|
Ayah 16:47 الأية
أَوْ يَأْخُذَهُمْ عَلَىٰ تَخَوُّفٍ فَإِنَّ رَبَّكُمْ لَرَءُوفٌ رَّحِيمٌ
Aw ya/khuthahum AAalatakhawwufin fa-inna rabbakum laraoofun raheem
Malayalam
അല്ലെങ്കില് അവര് ഭയപ്പെട്ടുകൊണ്ടിരിക്കെ അവരെ പിടികൂടുകയില്ലെന്ന്. എന്നാല്
തീര്ച്ചയായും നിങ്ങളുടെ രക്ഷിതാവ് ഏറെ ദയയുള്ളവനും കരുണാനിധിയും തന്നെയാകുന്നു.
|
Ayah 16:48 الأية
أَوَلَمْ يَرَوْا إِلَىٰ مَا خَلَقَ اللهُ مِن شَيْءٍ يَتَفَيَّأُ ظِلَالُهُ عَنِ
الْيَمِينِ وَالشَّمَائِلِ سُجَّدًا لِّلَّهِ وَهُمْ دَاخِرُونَ
Awa lam yaraw ila ma khalaqaAllahu min shay-in yatafayyao thilaluhuAAani
alyameeni washshama-ili sujjadan lillahiwahum dakhiroon
Malayalam
അല്ലാഹു സൃഷ്ടിച്ചിട്ടുള്ള ഏതൊരു വസ്തുവിന്റെയും നേര്ക്ക് അവര്
നോക്കിയിട്ടില്ലേ? എളിയവരായിട്ടും അല്ലാഹുവിന് സുജൂദ് ചെയ്ത്കൊണ്ടും അതിന്റെ
നിഴലുകള് വലത്തോട്ടും ഇടത്തോട്ടും തിരിഞ്ഞ് കൊണ്ടിരിക്കുന്നു.
|
Ayah 16:49 الأية
وَلِلَّهِ يَسْجُدُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ مِن دَابَّةٍ
وَالْمَلَائِكَةُ وَهُمْ لَا يَسْتَكْبِرُونَ
Walillahi yasjudu ma fee assamawatiwama fee al-ardi min dabbatin
walmala-ikatuwahum la yastakbiroon
Malayalam
ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമായ ഏതൊരു ജീവിയും അല്ലാഹുവിന് സുജൂദ്
ചെയ്യുന്നു. മലക്കുകളും ( സുജൂദ് ചെയ്യുന്നു. ) അവര് അഹങ്കാരം നടിക്കുന്നില്ല.
|
Ayah 16:50 الأية
يَخَافُونَ رَبَّهُم مِّن فَوْقِهِمْ وَيَفْعَلُونَ مَا يُؤْمَرُونَ ۩
Yakhafoona rabbahum min fawqihimwayafAAaloona ma yu/maroon
Malayalam
അവര്ക്കു മീതെയുള്ള അവരുടെ രക്ഷിതാവിനെ അവര് ഭയപ്പെടുകയും, അവര്
കല്പിക്കപ്പെടുന്നതെന്തും അവര് പ്രവര്ത്തിക്കുകയും ചെയ്യുന്നു.
|
Ayah 16:51 الأية
وَقَالَ اللهُ لَا تَتَّخِذُوا إِلَٰهَيْنِ اثْنَيْنِ ۖ إِنَّمَا هُوَ إِلَٰهٌ
وَاحِدٌ ۖ فَإِيَّايَ فَارْهَبُونِ
Waqala Allahu latattakhithoo ilahayni ithnayni innama huwailahun wahidun
fa-iyyaya farhaboon
Malayalam
അല്ലാഹു അരുളിയിരിക്കുന്നു: രണ്ട് ദൈവങ്ങളെ നിങ്ങള് സ്വീകരിക്കരുത്. അവന് ഒരേ
ഒരു ദൈവം മാത്രമേയുള്ളൂ. അതിനാല് ( ഏകദൈവമായ ) എന്നെ മാത്രം നിങ്ങള്
ഭയപ്പെടുവിന്.
|
Ayah 16:52 الأية
وَلَهُ مَا فِي السَّمَاوَاتِ وَالْأَرْضِ وَلَهُ الدِّينُ وَاصِبًا ۚ أَفَغَيْرَ
اللهِ تَتَّقُونَ
Walahu ma fee assamawatiwal-ardi walahu addeenu wasibanafaghayra Allahi
tattaqoon
Malayalam
അവന്റെതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. നിരന്തരമായിട്ടുള്ള കീഴ്വണക്കം
അവന്ന് മാത്രമാകുന്നു. എന്നിരിക്കെ അല്ലാഹു അല്ലാത്തവരോടാണോ നിങ്ങള്
ഭക്തികാണിക്കുന്നത്?
|
Ayah 16:53 الأية
وَمَا بِكُم مِّن نِّعْمَةٍ فَمِنَ اللهِ ۖ ثُمَّ إِذَا مَسَّكُمُ الضُّرُّ
فَإِلَيْهِ تَجْأَرُونَ
Wama bikum min niAAmatin famina Allahithumma itha massakumu addurru
fa-ilayhitaj-aroon
Malayalam
നിങ്ങളില് അനുഗ്രഹമായി എന്തുണ്ടെങ്കിലും അത് അല്ലാഹുവിങ്കല് നിന്നുള്ളതാകുന്നു.
എന്നിട്ട് നിങ്ങള്ക്കൊരു കഷ്ടത ബാധിച്ചാല് അവങ്കലേക്ക് തന്നെയാണ് നിങ്ങള്
മുറവിളികൂട്ടിച്ചെല്ലുന്നത്.
|
Ayah 16:54 الأية
ثُمَّ إِذَا كَشَفَ الضُّرَّ عَنكُمْ إِذَا فَرِيقٌ مِّنكُم بِرَبِّهِمْ
يُشْرِكُونَ
Thumma itha kashafa addurraAAankum itha fareequn minkum birabbihim yushrikoon
Malayalam
പിന്നെ നിങ്ങളില് നിന്ന് അവന് കഷ്ടത നീക്കിത്തന്നാല് നിങ്ങളില് ഒരു വിഭാഗമതാ
തങ്ങളുടെ രക്ഷിതാവിനോട് പങ്കാളികളെ ചേര്ക്കുന്നു.
|
Ayah 16:55 الأية
لِيَكْفُرُوا بِمَا آتَيْنَاهُمْ ۚ فَتَمَتَّعُوا ۖ فَسَوْفَ تَعْلَمُونَ
Liyakfuroo bima ataynahumfatamattaAAoo fasawfa taAAlamoon
Malayalam
നാം അവര്ക്ക് നല്കിയിട്ടുള്ളതില് അങ്ങനെ അവര് നന്ദികേട് കാണിക്കുന്നു.
നിങ്ങള് സുഖിച്ച് കൊള്ളുക. എന്നാല് വഴിയെ നിങ്ങള്ക്കറിയാം.
|
Ayah 16:56 الأية
وَيَجْعَلُونَ لِمَا لَا يَعْلَمُونَ نَصِيبًا مِّمَّا رَزَقْنَاهُمْ ۗ تَاللهِ
لَتُسْأَلُنَّ عَمَّا كُنتُمْ تَفْتَرُونَ
WayajAAaloona lima layaAAlamoona naseeban mimma razaqnahum tallahilatus-alunna
AAamma kuntum taftaroon
Malayalam
നാം അവര്ക്ക് നല്കിയിട്ടുള്ളതില് നിന്ന് ഒരു ഓഹരി, അവര്ക്ക് തന്നെ ശരിയായ
അറിവില്ലാത്ത ചിലതിന് ( വ്യാജദൈവങ്ങള്ക്ക് ) അവര് നിശ്ചയിച്ച് വെക്കുന്നു.
അല്ലാഹുവെതന്നെയാണ, നിങ്ങള് കെട്ടിച്ചമയ്ക്കുന്നതിനെപ്പറ്റി തീര്ച്ചയായും
നിങ്ങള് ചോദ്യം ചെയ്യപ്പെടുന്നതാണ്.
|
Ayah 16:57 الأية
وَيَجْعَلُونَ لِلَّهِ الْبَنَاتِ سُبْحَانَهُ ۙ وَلَهُم مَّا يَشْتَهُونَ
WayajAAaloona lillahi albanatisubhanahu walahum ma yashtahoon
Malayalam
അല്ലാഹുവിന് അവര് പെണ്മക്കളെ സ്ഥാപിക്കുന്നു. അവന് എത്രയോ പരിശുദ്ധന്.
അവര്ക്കാകട്ടെ അവര് ഇഷ്ടപ്പെടുന്നതും ( ആണ്മക്കള് )
|
Ayah 16:58 الأية
وَإِذَا بُشِّرَ أَحَدُهُم بِالْأُنثَىٰ ظَلَّ وَجْهُهُ مُسْوَدًّا وَهُوَ كَظِيمٌ
Wa-itha bushshira ahaduhum bilonthathalla wajhuhu muswaddan wahuwa katheem
Malayalam
അവരില് ഒരാള്ക്ക് ഒരു പെണ്കുഞ്ഞുണ്ടായ സന്തോഷവാര്ത്ത നല്കപ്പെട്ടാല്
കോപാകുലനായിട്ട് അവന്റെ മുഖം കറുത്തിരുണ്ട് പോകുന്നു.
|
Ayah 16:59 الأية
يَتَوَارَىٰ مِنَ الْقَوْمِ مِن سُوءِ مَا بُشِّرَ بِهِ ۚ أَيُمْسِكُهُ عَلَىٰ
هُونٍ أَمْ يَدُسُّهُ فِي التُّرَابِ ۗ أَلَا سَاءَ مَا يَحْكُمُونَ
Yatawara mina alqawmi minsoo-i ma bushshira bihi ayumsikuhu AAala hoonin
amyadussuhu fee atturabi ala saa mayahkumoon
Malayalam
അവന്ന് സന്തോഷവാര്ത്ത നല്കപ്പെട്ട ആ കാര്യത്തിലുള്ള അപമാനത്താല് ആളുകളില്
നിന്ന് അവന് ഒളിച്ച് കളയുന്നു. അപമാനത്തോടെ അതിനെ വെച്ചുകൊണ്ടിരിക്കണമോ, അതല്ല,
അതിനെ മണ്ണില് കുഴിച്ച് മൂടണമോ ( എന്നതായിരിക്കും അവന്റെ ചിന്ത ) ശ്രദ്ധിക്കുക:
അവര് എടുക്കുന്ന തീരുമാനം എത്ര മോശം!
|
Ayah 16:60 الأية
لِلَّذِينَ لَا يُؤْمِنُونَ بِالْآخِرَةِ مَثَلُ السَّوْءِ ۖ وَلِلَّهِ الْمَثَلُ
الْأَعْلَىٰ ۚ وَهُوَ الْعَزِيزُ الْحَكِيمُ
Lillatheena la yu/minoona bil-akhiratimathalu assaw-i walillahi almathalu
al-aAAlawahuwa alAAazeezu alhakeem
Malayalam
പരലോകത്തില് വിശ്വസിക്കാത്തവര്ക്കാകുന്നു ഹീനമായ അവസ്ഥ. അല്ലാഹുവിന്നാകുന്നു
അത്യുന്നതമായ അവസ്ഥ. അവന് പ്രതാപിയും യുക്തിമാനുമാകുന്നു.
|
Ayah 16:61 الأية
وَلَوْ يُؤَاخِذُ اللهُ النَّاسَ بِظُلْمِهِم مَّا تَرَكَ عَلَيْهَا مِن دَابَّةٍ
وَلَٰكِن يُؤَخِّرُهُمْ إِلَىٰ أَجَلٍ مُّسَمًّى ۖ فَإِذَا جَاءَ أَجَلُهُمْ لَا
يَسْتَأْخِرُونَ سَاعَةً ۖ وَلَا يَسْتَقْدِمُونَ
Walaw yu-akhithu Allahuannasa bithulmihim ma tarakaAAalayha min dabbatin walakin
yu-akhkhiruhumila ajalin musamman fa-itha jaa ajaluhum layasta/khiroona saAAatan
wala yastaqdimoon
Malayalam
അല്ലാഹു മനുഷ്യരെ അവരുടെ അക്രമം മൂലം ( ഉടനടി ) പിടികൂടിയിരുന്നെങ്കില് ഭൂമുഖത്ത്
യാതൊരു ജന്തുവെയും അവന് വിട്ടേക്കുമായിരുന്നില്ല. എന്നാല് നിര്ണിതമായ ഒരു അവധി
വരെ അവന് അവര്ക്ക് സമയം നീട്ടികൊടുക്കുകയാണ് ചെയ്യുന്നത്. അങ്ങനെ അവരുടെ അവധി
വന്നാല് ഒരു നാഴിക നേരം പോലും അവര്ക്ക് വൈകിക്കാന് ആവുകയില്ല. അവര്ക്കത്
നേരെത്തെയാക്കാനും കഴിയില്ല.
|
Ayah 16:62 الأية
وَيَجْعَلُونَ لِلَّهِ مَا يَكْرَهُونَ وَتَصِفُ أَلْسِنَتُهُمُ الْكَذِبَ أَنَّ
لَهُمُ الْحُسْنَىٰ ۖ لَا جَرَمَ أَنَّ لَهُمُ النَّارَ وَأَنَّهُم مُّفْرَطُونَ
WayajAAaloona lillahi mayakrahoona watasifu alsinatuhumu alkathiba annalahumu
alhusna la jarama anna lahumu annarawaannahum mufratoon
Malayalam
അവര്ക്ക് ഇഷ്ടമില്ലാത്തതിനെ അവര് അല്ലാഹുവിന് നിശ്ചയിക്കുന്നു. ഏറ്റവും
ഉത്തമായിട്ടുള്ളതെന്തോ അത് തങ്ങള്ക്കുള്ളതാണെന്ന് അവരുടെ നാവുകള് വ്യാജവര്ണന
നടത്തുകയും ചെയ്യുന്നു. ഒട്ടും സംശയമില്ല. അവര്ക്കുള്ളത് നരകം തന്നെയാണ്. അവര്
( അങ്ങോട്ട് ) മുമ്പില് നയിക്കപ്പെടുന്നതാണ്.
|
Ayah 16:63 الأية
تَاللهِ لَقَدْ أَرْسَلْنَا إِلَىٰ أُمَمٍ مِّن قَبْلِكَ فَزَيَّنَ لَهُمُ
الشَّيْطَانُ أَعْمَالَهُمْ فَهُوَ وَلِيُّهُمُ الْيَوْمَ وَلَهُمْ عَذَابٌ أَلِيمٌ
Tallahi laqad arsalnaila omamin min qablika fazayyana lahumu
ashshaytanuaAAmalahum fahuwa waliyyuhumu alyawma walahum AAathabunaleem
Malayalam
അല്ലാഹുവെ തന്നെയാണ, താങ്കള്ക്ക് മുമ്പ് പല സമുദായങ്ങളിലേക്കും നാം ദൂതന്മാരെ
അയച്ചിട്ടുണ്ട്. എന്നാല് പിശാച് അവര്ക്ക് അവരുടെ ( ദുഷ് ) പ്രവര്ത്തനങ്ങള്
അലങ്കാരമായി തോന്നിക്കുകയാണ് ചെയ്തത്. അങ്ങനെ അവനാണ് ഇന്ന് അവരുടെ മിത്രം.
അവര്ക്കുള്ളതാകട്ടെ വേദനാജനകമായ ശിക്ഷയാണ് താനും.
|
Ayah 16:64 الأية
وَمَا أَنزَلْنَا عَلَيْكَ الْكِتَابَ إِلَّا لِتُبَيِّنَ لَهُمُ الَّذِي
اخْتَلَفُوا فِيهِ ۙ وَهُدًى وَرَحْمَةً لِّقَوْمٍ يُؤْمِنُونَ
Wama anzalna AAalayka alkitabailla litubayyina lahumu allathee ikhtalafoo
feehiwahudan warahmatan liqawmin yu/minoon
Malayalam
അവര് ഏതൊരു കാര്യത്തില് ഭിന്നിച്ച് പോയിരിക്കുന്നുവോ, അതവര്ക്ക്
വ്യക്തമാക്കികൊടുക്കുവാന് വേണ്ടിയും, വിശ്വസിക്കുന്ന ജനങ്ങള്ക്ക്
മാര്ഗദര്ശനവും കാരുണ്യവും ആയിക്കൊണ്ടും മാത്രമാണ് നിനക്ക് നാം വേദഗ്രന്ഥം
അവതരിപ്പിച്ച് തന്നത്.
|
Ayah 16:65 الأية
وَاللهُ أَنزَلَ مِنَ السَّمَاءِ مَاءً فَأَحْيَا بِهِ الْأَرْضَ بَعْدَ
مَوْتِهَا ۚ إِنَّ فِي ذَٰلِكَ لَآيَةً لِّقَوْمٍ يَسْمَعُونَ
Wallahu anzala mina assama-imaan faahya bihi al-arda baAAdamawtiha inna fee
thalika laayatan liqawminyasmaAAoon
Malayalam
അല്ലാഹു ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതരികയും, അത് മൂലം ഭൂമിയെ- അത്
നിര്ജീവമായികിടന്നതിന് ശേഷം- അവന് സജീവമാക്കുകയും ചെയ്തു. കേട്ട്
മനസ്സിലാക്കുന്ന ആളുകള്ക്ക് തീര്ച്ചയായും അതില് ദൃഷ്ടാന്തമുണ്ട്.
|
Ayah 16:66 الأية
وَإِنَّ لَكُمْ فِي الْأَنْعَامِ لَعِبْرَةً ۖ نُّسْقِيكُم مِّمَّا فِي بُطُونِهِ
مِن بَيْنِ فَرْثٍ وَدَمٍ لَّبَنًا خَالِصًا سَائِغًا لِّلشَّارِبِينَ
Wa-inna lakum fee al-anAAamilaAAibratan nusqeekum mimma fee butoonihi min
baynifarthin wadamin labanan khalisan sa-ighan lishsharibeen
Malayalam
കാലികളുടെ കാര്യത്തില് തീര്ച്ചയായും നിങ്ങള്ക്ക് ഒരു പാഠമുണ്ട്. അവയുടെ
ഉദരങ്ങളില് നിന്ന്- കാഷ്ഠത്തിനും രക്തത്തിനും ഇടയില് നിന്ന്
കുടിക്കുന്നവര്ക്ക് സുഖദമായ ശുദ്ധമായ പാല് നിങ്ങള്ക്കു കുടിക്കുവാനായി നാം
നല്കുന്നു.
|
Ayah 16:67 الأية
وَمِن ثَمَرَاتِ النَّخِيلِ وَالْأَعْنَابِ تَتَّخِذُونَ مِنْهُ سَكَرًا وَرِزْقًا
حَسَنًا ۗ إِنَّ فِي ذَٰلِكَ لَآيَةً لِّقَوْمٍ يَعْقِلُونَ
Wamin thamarati annakheeli wal-aAAnabitattakhithoona minhu sakaran warizqan
hasanan innafee thalika laayatan liqawmin yaAAqiloon
Malayalam
ഈന്തപ്പനകളുടെയും മുന്തിരിവള്ളികളുടെയും ഫലങ്ങളില് നിന്നും ( നിങ്ങള്ക്കു നാം
പാനീയം നല്കുന്നു. ) അതില് നിന്ന് ലഹരി പദാര്ത്ഥവും, ഉത്തമമായ ആഹാരവും
നിങ്ങളുണ്ടാക്കുന്നു. ചിന്തിക്കുന്ന ജനങ്ങള്ക്ക് തീര്ച്ചയായും അതില്
ദൃഷ്ടാന്തമുണ്ട്.
|
Ayah 16:68 الأية
وَأَوْحَىٰ رَبُّكَ إِلَى النَّحْلِ أَنِ اتَّخِذِي مِنَ الْجِبَالِ بُيُوتًا
وَمِنَ الشَّجَرِ وَمِمَّا يَعْرِشُونَ
Waawha rabbuka ila annahliani ittakhithee mina aljibali buyootan wamina
ashshajariwamimma yaAArishoon
Malayalam
നിന്റെ നാഥന് തേനീച്ചയ്ക്ക് ഇപ്രകാരം ബോധനം നല്കുകയും ചെയ്തിരിക്കുന്നു:
മലകളിലും മരങ്ങളിലും മനുഷ്യര് കെട്ടിയുയര്ത്തുന്നവയിലും നീ
പാര്പ്പിടങ്ങളുണ്ടാക്കിക്കൊള്ളുക.
|
Ayah 16:69 الأية
ثُمَّ كُلِي مِن كُلِّ الثَّمَرَاتِ فَاسْلُكِي سُبُلَ رَبِّكِ ذُلُلًا ۚ يَخْرُجُ
مِن بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَانُهُ فِيهِ شِفَاءٌ لِّلنَّاسِ ۗ إِنَّ
فِي ذَٰلِكَ لَآيَةً لِّقَوْمٍ يَتَفَكَّرُونَ
Thumma kulee min kulli aththamaratifaslukee subula rabbiki thululan yakhruju min
butoonihasharabun mukhtalifun alwanuhu feehi shifaonlinnasi inna fee thalika
laayatanliqawmin yatafakkaroon
Malayalam
പിന്നെ എല്ലാതരം ഫലങ്ങളില് നിന്നും നീ ഭക്ഷിച്ച് കൊള്ളുക. എന്നിട്ട് നിന്റെ
രക്ഷിതാവ് സൌകര്യപ്രദമായി ഒരുക്കിത്തന്നിട്ടുള്ള മാര്ഗങ്ങളില് നീ പ്രവേശിച്ച്
കൊള്ളുക. അവയുടെ ഉദരങ്ങളില് നിന്ന് വ്യത്യസ്ത വര്ണങ്ങളുള്ള പാനീയം പുറത്ത്
വരുന്നു. അതില് മനുഷ്യര്ക്ക് രോഗശമനം ഉണ്ട്. ചിന്തിക്കുന്ന ആളുകള്ക്ക്
തീര്ച്ചയായും അതില് ദൃഷ്ടാന്തമുണ്ട്.
|
Ayah 16:70 الأية
وَاللهُ خَلَقَكُمْ ثُمَّ يَتَوَفَّاكُمْ ۚ وَمِنكُم مَّن يُرَدُّ إِلَىٰ
أَرْذَلِ الْعُمُرِ لِكَيْ لَا يَعْلَمَ بَعْدَ عِلْمٍ شَيْئًا ۚ إِنَّ اللهَ
عَلِيمٌ قَدِيرٌ
Wallahu khalaqakum thummayatawaffakum waminkum man yuraddu ila arthalialAAumuri
likay la yaAAlama baAAda AAilmin shay-an innaAllaha AAaleemun qadeer
Malayalam
അല്ലാഹുവാണ് നിങ്ങളെ സൃഷ്ടിച്ചത്. പിന്നീട് അവന് നിങ്ങളെ മരിപ്പിക്കുന്നു.
നിങ്ങളില് ചിലര് ഏറ്റവും അവശമായ പ്രായത്തിലേക്ക് തള്ളപ്പെടുന്നു; ( പലതും )
അറിഞ്ഞതിന് ശേഷം യാതൊന്നും അറിയാത്ത അവസ്ഥയില് എത്തത്തക്കവണ്ണം. തീര്ച്ചയായും
അല്ലാഹു എല്ലാം അറിയുന്നവനും എല്ലാ കഴിവുമുള്ളവനുമാകുന്നു.
|
Ayah 16:71 الأية
وَاللهُ فَضَّلَ بَعْضَكُمْ عَلَىٰ بَعْضٍ فِي الرِّزْقِ ۚ فَمَا الَّذِينَ
فُضِّلُوا بِرَادِّي رِزْقِهِمْ عَلَىٰ مَا مَلَكَتْ أَيْمَانُهُمْ فَهُمْ فِيهِ
سَوَاءٌ ۚ أَفَبِنِعْمَةِ اللهِ يَجْحَدُونَ
Wallahu faddala baAAdakumAAala baAAdin fee arrizqi fama allatheenafuddiloo
biraddee rizqihim AAala mamalakat aymanuhum fahum feehi sawaon
afabiniAAmatiAllahi yajhadoon
Malayalam
അല്ലാഹു നിങ്ങളില് ചിലരെ മറ്റു ചിലരെക്കാള് ഉപജീവനത്തിന്റെ കാര്യത്തില്
മെച്ചപ്പെട്ടവരാക്കിയിരിക്കുന്നു. എന്നാല് ( ജീവിതത്തില് ) മെച്ചം ലഭിച്ചവര്
തങ്ങളുടെ ഉപജീവനം തങ്ങളുടെ വലതുകൈകള് അധീനപ്പെടുത്തിവെച്ചിട്ടുള്ളവര് ( അടിമകള്
) ക്ക് വിട്ടുകൊടുക്കുകയും, അങ്ങനെ ഉപജീവനത്തില് അവര് ( അടിമയും ഉടമയും )
തുല്യരാകുകയും ചെയ്യുന്നില്ല. അപ്പോള് അല്ലാഹുവിന്റെ അനുഗ്രഹത്തെയാണോ അവര്
നിഷേധിക്കുന്നത് ?
|
Ayah 16:72 الأية
وَاللهُ جَعَلَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا وَجَعَلَ لَكُم مِّنْ
أَزْوَاجِكُم بَنِينَ وَحَفَدَةً وَرَزَقَكُم مِّنَ الطَّيِّبَاتِ ۚ
أَفَبِالْبَاطِلِ يُؤْمِنُونَ وَبِنِعْمَتِ اللهِ هُمْ يَكْفُرُونَ
Wallahu jaAAala lakum minanfusikum azwajan wajaAAala lakum min azwajikumbaneena
wahafadatan warazaqakum mina attayyibatiafabilbatili yu/minoona wabiniAAmati
Allahihum yakfuroon
Malayalam
അല്ലാഹു നിങ്ങള്ക്ക് നിങ്ങളുടെ കൂട്ടത്തില് നിന്ന് തന്നെ ഇണകളെ ഉണ്ടാക്കുകയും,
നിങ്ങളുടെ ഇണകളിലൂടെ അവന് നിങ്ങള്ക്ക് പുത്രന്മാരെയും പൌത്രന്മാരെയും
ഉണ്ടാക്കിത്തരികയും, വിശിഷ്ട വസ്തുക്കളില് നിന്നും അവന് നിങ്ങള്ക്ക് ഉപജീവനം
നല്കുകയും ചെയ്തിരിക്കുന്നു. എന്നിട്ടും അവര് അസത്യത്തില് വിശ്വസിക്കുകയും,
അല്ലാഹുവിന്റെ അനുഗ്രഹത്തെ നിഷേധിക്കുകയുമാണോ ചെയ്യുന്നത്?
|
Ayah 16:73 الأية
وَيَعْبُدُونَ مِن دُونِ اللهِ مَا لَا يَمْلِكُ لَهُمْ رِزْقًا مِّنَ
السَّمَاوَاتِ وَالْأَرْضِ شَيْئًا وَلَا يَسْتَطِيعُونَ
WayaAAbudoona min dooni Allahi mala yamliku lahum rizqan mina assamawatiwal-ardi
shay-an wala yastateeAAoon
Malayalam
ആകാശങ്ങളില് നിന്നോ ഭൂമിയില് നിന്നോ അവര്ക്ക് വേണ്ടി യാതൊരു ഭക്ഷണവും
അധീനപ്പെടുത്തികൊടുക്കാത്തവരും, ( യാതൊന്നിനും ) കഴിയാത്തവരുമായിട്ടുള്ളവരെയാണ്
അല്ലാഹുവിന് പുറമെ അവര് ആരാധിക്കുന്നത്.
|
Ayah 16:74 الأية
فَلَا تَضْرِبُوا لِلَّهِ الْأَمْثَالَ ۚ إِنَّ اللهَ يَعْلَمُ وَأَنتُمْ لَا
تَعْلَمُونَ
Fala tadriboo lillahial-amthala inna Allaha yaAAlamu waantum lataAAlamoon
Malayalam
ആകയാല് അല്ലാഹുവിനു നിങ്ങള് ഉപമകള് പറയരുത്. തീര്ച്ചയായും അല്ലാഹു അറിയുന്നു.
നിങ്ങള് അറിയുന്നില്ല.
|
Ayah 16:75 الأية
ضَرَبَ اللهُ مَثَلًا عَبْدًا مَّمْلُوكًا لَّا يَقْدِرُ عَلَىٰ شَيْءٍ وَمَن
رَّزَقْنَاهُ مِنَّا رِزْقًا حَسَنًا فَهُوَ يُنفِقُ مِنْهُ سِرًّا وَجَهْرًا ۖ
هَلْ يَسْتَوُونَ ۚ الْحَمْدُ لِلَّهِ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ
Daraba Allahu mathalan AAabdanmamlookan la yaqdiru AAala shay-in waman
razaqnahuminna rizqan hasanan fahuwa yunfiqu minhu sirranwajahran hal yastawoona
alhamdu lillahi balaktharuhum la yaAAlamoon
Malayalam
മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള, യാതൊന്നിനും കഴിവില്ലാത്ത ഒരു അടിമയെയും, നമ്മുടെ
വകയായി നാം നല്ല ഉപജീവനം നല്കിയിട്ട് അതില് നിന്ന് രഹസ്യമായും പരസ്യമായും
ചെലവഴിച്ച് കൊണ്ടിരിക്കുന്ന ഒരാളെയും അല്ലാഹു ഉപമയായി എടുത്തുകാണിക്കുന്നു. ഇവര്
തുല്യരാകുമോ? അല്ലാഹുവിന് സ്തുതി. പക്ഷെ, അവരില് അധികപേരും മനസ്സിലാക്കുന്നില്ല.
|
Ayah 16:76 الأية
وَضَرَبَ اللهُ مَثَلًا رَّجُلَيْنِ أَحَدُهُمَا أَبْكَمُ لَا يَقْدِرُ عَلَىٰ
شَيْءٍ وَهُوَ كَلٌّ عَلَىٰ مَوْلَاهُ أَيْنَمَا يُوَجِّههُّ لَا يَأْتِ بِخَيْرٍ ۖ
هَلْ يَسْتَوِي هُوَ وَمَن يَأْمُرُ بِالْعَدْلِ ۙ وَهُوَ عَلَىٰ صِرَاطٍ
مُّسْتَقِيمٍ
Wadaraba Allahu mathalanrajulayni ahaduhuma abkamu la yaqdiru AAalashay-in
wahuwa kallun AAala mawlahu aynamayuwajjihhu la ya/ti bikhayrin hal yastawee
huwa wamanya/muru bilAAadli wahuwa AAala siratinmustaqeem
Malayalam
( ഇനിയും ) രണ്ട് പുരുഷന്മാരെ അല്ലാഹു ഉപമയായി എടുത്തുകാണിക്കുന്നു. അവരില്
ഒരാള് യാതൊന്നിനും കഴിവില്ലാത്ത ഊമയാകുന്നു. അവന് തന്റെ യജമാനന് ഒരു
ഭാരവുമാണ്. അവനെ എവിടേക്ക് തിരിച്ചുവിട്ടാലും അവന് യാതൊരു നന്മയും കൊണ്ട്
വരില്ല. അവനും, നേരായ പാതയില് നിലയുറപ്പിച്ചുകൊണ്ട് നീതി കാണിക്കാന്
കല്പിക്കുന്നവനും തുല്യരാകുമോ?
|
Ayah 16:77 الأية
وَلِلَّهِ غَيْبُ السَّمَاوَاتِ وَالْأَرْضِ ۚ وَمَا أَمْرُ السَّاعَةِ إِلَّا
كَلَمْحِ الْبَصَرِ أَوْ هُوَ أَقْرَبُ ۚ إِنَّ اللهَ عَلَىٰ كُلِّ شَيْءٍ
قَدِيرٌ
Walillahi ghaybu assamawatiwal-ardi wama amru assaAAatiilla kalamhi albasari aw
huwa aqrabu innaAllaha AAala kulli shay-in qadeer
Malayalam
അല്ലാഹുവിന്നാണ് ആകാശങ്ങളിലെയും ഭൂമിയിലെയും അദൃശ്യജ്ഞാനമുള്ളത്.
അന്ത്യസമയത്തിന്റെ കാര്യം കണ്ണ് ഇമവെട്ടും പോലെ മാത്രമാകുന്നു. അഥവാ അതിനെക്കാള്
വേഗത കൂടിയതാകുന്നു. തീര്ച്ചയായും അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു.
|
Ayah 16:78 الأية
وَاللهُ أَخْرَجَكُم مِّن بُطُونِ أُمَّهَاتِكُمْ لَا تَعْلَمُونَ شَيْئًا
وَجَعَلَ لَكُمُ السَّمْعَ وَالْأَبْصَارَ وَالْأَفْئِدَةَ ۙ لَعَلَّكُمْ
تَشْكُرُونَ
Wallahu akhrajakum min butooniommahatikum la taAAlamoona shay-an wajaAAala
lakumuassamAAa wal-absara wal-af-idatalaAAallakum tashkuroon
Malayalam
നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളില് നിന്ന് നിങ്ങള്ക്ക് യാതൊന്നും അറിഞ്ഞ്
കൂടാത്ത അവസ്ഥയില് അല്ലാഹു നിങ്ങളെ പുറത്ത് കൊണ്ട് വന്നു. നിങ്ങള്ക്കു അവന്
കേള്വിയും കാഴ്ചകളും ഹൃദയങ്ങളും നല്കുകയും ചെയ്തു. നിങ്ങള്
നന്ദിയുള്ളവരായിരിക്കാന് വേണ്ടി.
|
Ayah 16:79 الأية
أَلَمْ يَرَوْا إِلَى الطَّيْرِ مُسَخَّرَاتٍ فِي جَوِّ السَّمَاءِ مَا
يُمْسِكُهُنَّ إِلَّا اللهُ ۗ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يُؤْمِنُونَ
Alam yaraw ila attayrimusakhkharatin fee jawwi assama-i mayumsikuhunna illa
Allahu inna fee thalika laayatinliqawmin yu/minoon
Malayalam
അന്തരീക്ഷത്തില് ( ദൈവിക കല്പനയ്ക്ക് ) വിധേയമായികൊണ്ടു പറക്കുന്ന പക്ഷികളുടെ
നേര്ക്ക് അവര് നോക്കിയില്ലേ? അല്ലാഹു അല്ലാതെ ആരും അവയെ താങ്ങി
നിര്ത്തുന്നില്ല. വിശ്വസിക്കുന്ന ജനങ്ങള്ക്ക് തീര്ച്ചയായും അതില്
ദൃഷ്ടാന്തങ്ങളുണ്ട്.
|
Ayah 16:80 الأية
وَاللهُ جَعَلَ لَكُم مِّن بُيُوتِكُمْ سَكَنًا وَجَعَلَ لَكُم مِّن جُلُودِ
الْأَنْعَامِ بُيُوتًا تَسْتَخِفُّونَهَا يَوْمَ ظَعْنِكُمْ وَيَوْمَ إِقَامَتِكُمْ
ۙ وَمِنْ أَصْوَافِهَا وَأَوْبَارِهَا وَأَشْعَارِهَا أَثَاثًا وَمَتَاعًا إِلَىٰ
حِينٍ
Wallahu jaAAala lakum minbuyootikum sakanan wajaAAala lakum min juloodi
al-anAAamibuyootan tastakhiffoonaha yawma thaAAnikumwayawma iqamatikum wamin
aswafihawaawbariha waashAAariha athathanwamataAAan ila heen
Malayalam
അല്ലാഹു നിങ്ങള്ക്കു നിങ്ങളുടെ വീടുകളെ വിശ്രമസ്ഥാനമാക്കിയിരിക്കുന്നു. കാലികളുടെ
തോലുകളില് നിന്നും അവന് നിങ്ങള്ക്ക് പാര്പ്പിടങ്ങള് നല്കിയിരിക്കുന്നു.
നിങ്ങള് യാത്ര ചെയ്യുന്ന ദിവസവും നിങ്ങള് താവളമടിക്കുന്ന ദിവസവും നിങ്ങള് അവ
അനായാസം ഉപയോഗപ്പെടുത്തുന്നു. ചെമ്മരിയാടുകളുടെയും ഒട്ടകങ്ങളുടെയും കോലാടുകളുടെയും
രോമങ്ങളില് നിന്ന് ഒരു അവധി വരെ ഉപയോഗിക്കാവുന്ന വീട്ടുപകരണങ്ങളും
ഉപഭോഗസാധനങ്ങളും ( അവന് നല്കിയിരിക്കുന്നു. )
|
Ayah 16:81 الأية
وَاللهُ جَعَلَ لَكُم مِّمَّا خَلَقَ ظِلَالًا وَجَعَلَ لَكُم مِّنَ الْجِبَالِ
أَكْنَانًا وَجَعَلَ لَكُمْ سَرَابِيلَ تَقِيكُمُ الْحَرَّ وَسَرَابِيلَ تَقِيكُم
بَأْسَكُمْ ۚ كَذَٰلِكَ يُتِمُّ نِعْمَتَهُ عَلَيْكُمْ لَعَلَّكُمْ تُسْلِمُونَ
Wallahu jaAAala lakum mimmakhalaqa thilalan wajaAAala lakum mina aljibaliaknanan
wajaAAala lakum sarabeela taqeekumu alharrawasarabeela taqeekum ba/sakum
kathalika yutimmuniAAmatahu AAalaykum laAAallakum tuslimoon
Malayalam
അല്ലാഹു താന് സൃഷ്ടിച്ച വസ്തുക്കളില് നിന്നു നിങ്ങള്ക്കു
തണലുകളുണ്ടാക്കിത്തരികയും, നിങ്ങള്ക്ക് പര്വ്വതങ്ങളില് അവന് അഭയ
കേന്ദ്രങ്ങളുണ്ടാക്കുകയും ചെയ്തിരിക്കുന്നു. നിങ്ങളെ ചൂടില് നിന്നു
കാത്തുരക്ഷിക്കുന്ന ഉടുപ്പുകളും, നിങ്ങള് അന്യോന്യം നടത്തുന്ന ആക്രമണത്തില്
നിന്ന് നിങ്ങളെ കാത്തുരക്ഷിക്കുന്ന കവചങ്ങളും അവന് നിങ്ങള്ക്കു
നല്കിയിരിക്കുന്നു. അപ്രകാരം അവന്റെ അനുഗ്രഹം അവന് നിങ്ങള്ക്ക്
നിറവേറ്റിത്തരുന്നു; നിങ്ങള് ( അവന്ന് ) കീഴ്പെടുന്നതിന് വേണ്ടി.
|
Ayah 16:82 الأية
فَإِن تَوَلَّوْا فَإِنَّمَا عَلَيْكَ الْبَلَاغُ الْمُبِينُ
Fa-in tawallaw fa-innama AAalaykaalbalaghu almubeen
Malayalam
ഇനി അവര് തിരിഞ്ഞുകളയുന്ന പക്ഷം നിനക്കുള്ള ബാധ്യത ( കാര്യങ്ങള് )
വ്യക്തമാക്കുന്ന പ്രബോധനം മാത്രമാകുന്നു.
|
Ayah 16:83 الأية
يَعْرِفُونَ نِعْمَتَ اللهِ ثُمَّ يُنكِرُونَهَا وَأَكْثَرُهُمُ الْكَافِرُونَ
YaAArifoona niAAmata Allahi thummayunkiroonaha waaktharuhumu alkafiroon
Malayalam
അല്ലാഹുവിന്റെ അനുഗ്രഹം അവര് മനസ്സിലാക്കുകയും, എന്നിട്ട് അതിനെ
നിഷേധിക്കുകയുമാണ് ചെയ്യുന്നത്. അവ രില് അധികപേരും നന്ദികെട്ടവരാകുന്നു.
|
Ayah 16:84 الأية
وَيَوْمَ نَبْعَثُ مِن كُلِّ أُمَّةٍ شَهِيدًا ثُمَّ لَا يُؤْذَنُ لِلَّذِينَ
كَفَرُوا وَلَا هُمْ يُسْتَعْتَبُونَ
Wayawma nabAAathu min kulli ommatinshaheedan thumma la yu/thanu
lillatheenakafaroo wala hum yustaAAtaboon
Malayalam
ഓരോ സമുദായത്തില് നിന്നും ഓരോ സാക്ഷിയെ നാം എഴുന്നേല്പിക്കുന്ന ദിവസം (
ശ്രദ്ധേയമാകുന്നു. ) പിന്നീട് സത്യനിഷേധികള്ക്കു ( ഉരിയാടാന് ) അനുവാദം
നല്കപ്പെടുകയില്ല. പരിഹാരം ചെയ്യാന് അവരോട് ആവശ്യപ്പെടുകയുമില്ല.
|
Ayah 16:85 الأية
وَإِذَا رَأَى الَّذِينَ ظَلَمُوا الْعَذَابَ فَلَا يُخَفَّفُ عَنْهُمْ وَلَا هُمْ
يُنظَرُونَ
Wa-itha raa allatheena thalamooalAAathaba fala yukhaffafu AAanhum wala
humyuntharoon
Malayalam
അക്രമം പ്രവര്ത്തിച്ചവര് ശിക്ഷ നേരിട്ട് കാണുമ്പോഴാകട്ടെ അത് അവര്ക്ക്
ലഘൂകരിച്ച് കൊടുക്കപ്പെടുകയില്ല. അവര്ക്ക് ഇടനല്കപ്പെടുകയുമില്ല.
|
Ayah 16:86 الأية
وَإِذَا رَأَى الَّذِينَ أَشْرَكُوا شُرَكَاءَهُمْ قَالُوا رَبَّنَا هَٰؤُلَاءِ
شُرَكَاؤُنَا الَّذِينَ كُنَّا نَدْعُو مِن دُونِكَ ۖ فَأَلْقَوْا إِلَيْهِمُ
الْقَوْلَ إِنَّكُمْ لَكَاذِبُونَ
Wa-itha raa allatheenaashrakoo shurakaahum qaloo rabbana haola-ishurakaona
allatheena kunna nadAAoomin doonika faalqaw ilayhimu alqawla innakum lakathiboon
Malayalam
( അല്ലാഹുവോട് ) പങ്കുചേര്ത്തവര് തങ്ങള് പങ്കാളികളാക്കിയിരുന്നവരെ ( പരലോകത്ത്
വെച്ച് ) കണ്ടാല് ഇപ്രകാരം പറയും: ഞങ്ങളുടെ രക്ഷിതാവേ, നിനക്കു പുറമെ ഞങ്ങള്
വിളിച്ച് പ്രാര്ത്ഥിക്കാറുണ്ടായിരുന്ന ഞങ്ങളുടെ പങ്കാളികളാണിവര്. അപ്പോള് അവര്
( പങ്കാളികള് ) അവര്ക്ക് നല്കുന്ന മറുപടി തീര്ച്ചയായും നിങ്ങള് കള്ളം
പറയുന്നവരാകുന്നു എന്ന വാക്കായിരിക്കും.
|
Ayah 16:87 الأية
وَأَلْقَوْا إِلَى اللهِ يَوْمَئِذٍ السَّلَمَ ۖ وَضَلَّ عَنْهُم مَّا كَانُوا
يَفْتَرُونَ
Waalqaw ila Allahi yawma-ithinassalama wadalla AAanhum ma kanooyaftaroon
Malayalam
ആ ദിവസം അവര് അര്പ്പണം അല്ലാഹുവിന് നല്കുന്നതും അവര്
കെട്ടിച്ചമച്ചുകൊണ്ടിരുന്നതെല്ലാം അവരെ വിട്ടുമാറിക്കളയുന്നതുമാണ്.
|
Ayah 16:88 الأية
الَّذِينَ كَفَرُوا وَصَدُّوا عَن سَبِيلِ اللهِ زِدْنَاهُمْ عَذَابًا فَوْقَ
الْعَذَابِ بِمَا كَانُوا يُفْسِدُونَ
Allatheena kafaroo wasaddooAAan sabeeli Allahi zidnahum AAathaban
fawqaalAAathabi bima kanoo yufsidoon
Malayalam
അവിശ്വസിക്കുകയും അല്ലാഹുവിന്റെ മാര്ഗത്തില് നിന്ന് ( ആളുകളെ ) തടയുകയും
ചെയ്തവരാരോ അവര്ക്ക് നാം ശിക്ഷയ്ക്കുമേല് ശിക്ഷ കൂട്ടികൊടുക്കുന്നതാണ്. അവര്
കുഴപ്പം സൃഷ്ടിച്ച് കൊണ്ടിരുന്നതിന്റെ ഫലമത്രെ അത്.
|
Ayah 16:89 الأية
وَيَوْمَ نَبْعَثُ فِي كُلِّ أُمَّةٍ شَهِيدًا عَلَيْهِم مِّنْ أَنفُسِهِمْ ۖ
وَجِئْنَا بِكَ شَهِيدًا عَلَىٰ هَٰؤُلَاءِ ۚ وَنَزَّلْنَا عَلَيْكَ الْكِتَابَ
تِبْيَانًا لِّكُلِّ شَيْءٍ وَهُدًى وَرَحْمَةً وَبُشْرَىٰ لِلْمُسْلِمِينَ
Wayawma nabAAathu fee kulli ommatinshaheedan AAalayhim min anfusihim waji/na
bika shaheedanAAala haola-i wanazzalna AAalaykaalkitaba tibyanan likulli shay-in
wahudan warahmatanwabushra lilmuslimeen
Malayalam
ഓരോ സമുദായത്തിലും അവരുടെ കാര്യത്തിന്ന് സാക്ഷിയായിക്കൊണ്ട് അവരില് നിന്ന്
തന്നെയുള്ള ഒരാളെ നാം നിയോഗിക്കുകയും, ഇക്കൂട്ടരുടെ കാര്യത്തിന്
സാക്ഷിയായിക്കൊണ്ട് നിന്നെ നാം കൊണ്ട് വരികയും ചെയ്യുന്ന ദിവസം ( ശ്രദ്ധേയമത്രെ.
) എല്ലാകാര്യത്തിനും വിശദീകരണമായിക്കൊണ്ടും, മാര്ഗദര്ശനവും കാരുണ്യവും കീഴ്പെട്ടു
ജീവിക്കുന്നവര്ക്ക് സന്തോഷവാര്ത്തയുമായിക്കൊണ്ടുമാണ് നിനക്ക് നാം വേദഗ്രന്ഥം
അവതരിപ്പിച്ചിരിക്കുന്നത്.
|
Ayah 16:90 الأية
إِنَّ اللهَ يَأْمُرُ بِالْعَدْلِ وَالْإِحْسَانِ وَإِيتَاءِ ذِي الْقُرْبَىٰ
وَيَنْهَىٰ عَنِ الْفَحْشَاءِ وَالْمُنكَرِ وَالْبَغْيِ ۚ يَعِظُكُمْ لَعَلَّكُمْ
تَذَكَّرُونَ
Inna Allaha ya/muru bilAAadliwal-ihsani wa-eeta-i theealqurba wayanha AAani
alfahsha-i walmunkariwalbaghyi yaAAithukum laAAallakum tathakkaroon
Malayalam
തീര്ച്ചയായും അല്ലാഹു കല്പിക്കുന്നത് നീതി പാലിക്കുവാനും നന്മചെയ്യുവാനും
കുടുംബബന്ധമുള്ളവര്ക്ക് ( സഹായം ) നല്കുവാനുമാണ് . അവന് വിലക്കുന്നത്
നീചവൃത്തിയില് നിന്നും ദുരാചാരത്തില് നിന്നും അതിക്രമത്തില് നിന്നുമാണ്.
നിങ്ങള് ചിന്തിച്ചു ഗ്രഹിക്കുവാന് വേണ്ടി അവന് നിങ്ങള്ക്കു ഉപദേശം നല്കുന്നു.
|
Ayah 16:91 الأية
وَأَوْفُوا بِعَهْدِ اللهِ إِذَا عَاهَدتُّمْ وَلَا تَنقُضُوا الْأَيْمَانَ
بَعْدَ تَوْكِيدِهَا وَقَدْ جَعَلْتُمُ اللهَ عَلَيْكُمْ كَفِيلًا ۚ إِنَّ
اللهَ يَعْلَمُ مَا تَفْعَلُونَ
Waawfoo biAAahdi Allahi ithaAAahadtum wala tanqudoo al-aymanabaAAda tawkeediha
waqad jaAAaltumu Allaha AAalaykumkafeelan inna Allaha yaAAlamu ma tafAAaloon
Malayalam
നിങ്ങള് കരാര് ചെയ്യുന്ന പക്ഷം അല്ലാഹുവിന്റെ കരാര് നിങ്ങള് നിറവേറ്റുക.
അല്ലാഹുവെ നിങ്ങളുടെ ജാമ്യക്കാരനാക്കിക്കൊണ്ട് നിങ്ങള് ഉറപ്പിച്ചു സത്യം
ചെയ്തശേഷം അത് ലംഘിക്കരുത്. തീര്ച്ചയായും അല്ലാഹു നിങ്ങള് പ്രവര്ത്തിച്ച്
കൊണ്ടിരിക്കുന്നത് അറിയുന്നു.
|
Ayah 16:92 الأية
وَلَا تَكُونُوا كَالَّتِي نَقَضَتْ غَزْلَهَا مِن بَعْدِ قُوَّةٍ أَنكَاثًا
تَتَّخِذُونَ أَيْمَانَكُمْ دَخَلًا بَيْنَكُمْ أَن تَكُونَ أُمَّةٌ هِيَ أَرْبَىٰ
مِنْ أُمَّةٍ ۚ إِنَّمَا يَبْلُوكُمُ اللهُ بِهِ ۚ وَلَيُبَيِّنَنَّ لَكُمْ
يَوْمَ الْقِيَامَةِ مَا كُنتُمْ فِيهِ تَخْتَلِفُونَ
Wala takoonoo kallatee naqadatghazlaha min baAAdi quwwatin ankathan
tattakhithoonaaymanakum dakhalan baynakum an takoona ommatun hiya arbamin
ommatin innama yablookumu Allahu bihiwalayubayyinanna lakum yawma alqiyamati ma
kuntumfeehi takhtalifoon
Malayalam
ഉറപ്പോടെ നൂല് നൂറ്റ ശേഷം തന്റെ നൂല് പലയിഴകളാക്കി പിരിയുടച്ച് കളഞ്ഞ ഒരു
സ്ത്രീയെ പേലെ നിങ്ങള് ആകരുത്. ഒരു ജനസമൂഹം മറ്റൊരു ജനസമൂഹത്തേക്കാള്
എണ്ണപ്പെരുപ്പമുള്ളതാകുന്നതിന്റെ പേരില് നിങ്ങള് നിങ്ങളുടെ ശപഥങ്ങളെ അന്യോന്യം
ചതിപ്രയോഗത്തിനുള്ള മാര്ഗമാക്കിക്കളയുന്നു. അതു മുഖേന അല്ലാഹു നിങ്ങളെ
പരീക്ഷിക്കുക മാത്രമാണ് ചെയ്യുന്നത്. നിങ്ങള് ഏതൊരു കാര്യത്തില് ഭിന്നത
പുലര്ത്തുന്നവരായിരിക്കുന്നുവോ ആ കാര്യം ഉയിര്ത്തെഴുന്നേല്പിന്റെ നാളില് അവന്
നിങ്ങള്ക്കു വ്യക്തമാക്കിത്തരിക തന്നെ ചെയ്യും.
|
Ayah 16:93 الأية
وَلَوْ شَاءَ اللهُ لَجَعَلَكُمْ أُمَّةً وَاحِدَةً وَلَٰكِن يُضِلُّ مَن يَشَاءُ
وَيَهْدِي مَن يَشَاءُ ۚ وَلَتُسْأَلُنَّ عَمَّا كُنتُمْ تَعْمَلُونَ
Walaw shaa Allahu lajaAAalakumommatan wahidatan walakin yudillu man
yashaowayahdee man yashao walatus-alunna AAamma kuntumtaAAmaloon
Malayalam
അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില് നിങ്ങളെ അവന് ഏകസമുദായമാക്കുമായിരുന്നു.
എന്നാല് താന് ഉദ്ദേശിക്കുന്നവരെ അവന് ദുര്മാര്ഗത്തിലാക്കുകയും, താന്
ഉദ്ദേശിക്കുന്നവരെ അവന് നേര്വഴിയിലാക്കുകയും ചെയ്യും. നിങ്ങള് പ്രവര്ത്തിച്ച്
കൊണ്ടിരിക്കുന്നതിനെപ്പറ്റി നിങ്ങള് ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും.
|
Ayah 16:94 الأية
وَلَا تَتَّخِذُوا أَيْمَانَكُمْ دَخَلًا بَيْنَكُمْ فَتَزِلَّ قَدَمٌ بَعْدَ
ثُبُوتِهَا وَتَذُوقُوا السُّوءَ بِمَا صَدَدتُّمْ عَن سَبِيلِ اللهِ ۖ وَلَكُمْ
عَذَابٌ عَظِيمٌ
Wala tattakhithoo aymanakumdakhalan baynakum fatazilla qadamun baAAda thubootiha
watathooqooassoo-a bima sadadtum AAan sabeeli Allahiwalakum AAathabun AAatheem
Malayalam
നിങ്ങള് നിങ്ങളുടെ ശപഥങ്ങളെ അന്യോന്യം ചതിപ്രയോഗത്തിനുള്ള മാര്ഗമാക്കിക്കളയരുത്.
( ഇസ്ലാമില് ) നില്പുറച്ചതിന് ശേഷം പാദം ഇടറിപോകാനും, അല്ലാഹുവിന്റെ
മാര്ഗത്തില് നിന്ന് ആളുകളെ തടഞ്ഞതു നിമിത്തം നിങ്ങള് കെടുതി അനുഭവിക്കാനും അത്
കാരണമായിത്തീരും. നിങ്ങള്ക്ക് ഭയങ്കരമായ ശിക്ഷയുണ്ടായിരിക്കുകയും ചെയ്യും.
|
Ayah 16:95 الأية
وَلَا تَشْتَرُوا بِعَهْدِ اللهِ ثَمَنًا قَلِيلًا ۚ إِنَّمَا عِندَ اللهِ هُوَ
خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ
Wala tashtaroo biAAahdi Allahithamanan qaleelan innama AAinda Allahi huwa
khayrunlakum in kuntum taAAlamoon
Malayalam
അല്ലാഹുവിന്റെ കരാറിനു പകരം നിങ്ങള് തുച്ഛമായ വില വാങ്ങരുത്. തീര്ച്ചയായും
അല്ലാഹുവിങ്കലുള്ളതു തന്നെയാണ് നിങ്ങള്ക്ക് ഉത്തമം; നിങ്ങള് ( കാര്യം )
ഗ്രഹിക്കുന്നവരാണെങ്കില്.
|
Ayah 16:96 الأية
مَا عِندَكُمْ يَنفَدُ ۖ وَمَا عِندَ اللهِ بَاقٍ ۗ وَلَنَجْزِيَنَّ الَّذِينَ
صَبَرُوا أَجْرَهُم بِأَحْسَنِ مَا كَانُوا يَعْمَلُونَ
Ma AAindakum yanfadu wamaAAinda Allahi baqin walanajziyanna allatheenasabaroo
ajrahum bi-ahsani ma kanooyaAAmaloon
Malayalam
നിങ്ങളുടെ അടുക്കലുള്ളത് തീര്ന്ന് പോകും. അല്ലാഹുവിങ്കലുള്ളത്
അവശേഷിക്കുന്നതത്രെ. ക്ഷമ കൈക്കൊണ്ടവര്ക്ക് അവര് പ്രവര്ത്തിച്ച്
കൊണ്ടിരുന്നതില് ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്ക്കുള്ള പ്രതിഫലം നാം
നല്കുക തന്നെ ചെയ്യും.
|
Ayah 16:97 الأية
مَنْ عَمِلَ صَالِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ
حَيَاةً طَيِّبَةً ۖ وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُوا
يَعْمَلُونَ
Man AAamila salihan min thakarinaw ontha wahuwa mu/minun falanuhyiyannahu
hayatantayyibatan walanajziyannahum ajrahum bi-ahsani makanoo yaAAmaloon
Malayalam
ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്കര്മ്മം പ്രവര്ത്തിക്കുന്ന പക്ഷം
നല്ലൊരു ജീവിതം തീര്ച്ചയായും ആ വ്യക്തിക്ക് നാം നല്കുന്നതാണ്. അവര്
പ്രവര്ത്തിച്ച് കൊണ്ടിരുന്നതില് ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്ക്കുള്ള
പ്രതിഫലം തീര്ച്ചയായും നാം അവര്ക്ക് നല്കുകയും ചെയ്യും.
|
Ayah 16:98 الأية
فَإِذَا قَرَأْتَ الْقُرْآنَ فَاسْتَعِذْ بِاللهِ مِنَ الشَّيْطَانِ الرَّجِيمِ
Fa-itha qara/ta alqur-ana fastaAAithbillahi mina ashshaytani arrajeem
Malayalam
നീ ഖുര്ആന് പാരായണം ചെയ്യുകയാണെങ്കില് ശപിക്കപ്പെട്ട പിശാചില് നിന്ന്
അല്ലാഹുവോട് ശരണം തേടിക്കൊള്ളുക.
|
Ayah 16:99 الأية
إِنَّهُ لَيْسَ لَهُ سُلْطَانٌ عَلَى الَّذِينَ آمَنُوا وَعَلَىٰ رَبِّهِمْ
يَتَوَكَّلُونَ
Innahu laysa lahu sultanun AAalaallatheena amanoo waAAala rabbihimyatawakkaloon
Malayalam
വിശ്വസിക്കുകയും, തങ്ങളുടെ രക്ഷിതാവിന്റെ മേല് ഭരമേല്പിക്കുകയും ചെയ്യുന്നവരാരോ
അവരുടെ മേല് അവന്ന് ( പിശാചിന് ) യാതൊരു അധികാരവുമില്ല; തീര്ച്ച.
|
Ayah 16:100 الأية
إِنَّمَا سُلْطَانُهُ عَلَى الَّذِينَ يَتَوَلَّوْنَهُ وَالَّذِينَ هُم بِهِ
مُشْرِكُونَ
Innama sultanuhu AAalaallatheena yatawallawnahu wallatheena humbihi mushrikoon
Malayalam
അവന്റെ അധികാരം അവനെ രക്ഷാധികാരിയാക്കുന്നവരുടെയും അല്ലാഹുവോട്
പങ്കുചേര്ക്കുന്നവരുടെയും മേല് മാത്രമാകുന്നു.
|
Ayah 16:101 الأية
وَإِذَا بَدَّلْنَا آيَةً مَّكَانَ آيَةٍ ۙ وَاللهُ أَعْلَمُ بِمَا يُنَزِّلُ
قَالُوا إِنَّمَا أَنتَ مُفْتَرٍ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ
Wa-itha baddalna ayatanmakana ayatin wallahu aAAlamu bimayunazzilu qaloo innama
anta muftarin bal aktharuhumla yaAAlamoon
Malayalam
ഒരു വേദവാക്യത്തിന്റെ സ്ഥാനത്ത് മറ്റൊരു വേദവാക്യം നാം പകരം വെച്ചാല് -
അല്ലാഹുവാകട്ടെ താന് അവതരിപ്പിക്കുന്നതിനെപ്പറ്റി നല്ലവണ്ണം അറിയുന്നവനാണ് താനും
- അവര് പറയും: നീ കെട്ടിച്ചമച്ചു പറയുന്നവന് മാത്രമാകുന്നു എന്ന്. അല്ല, അവരില്
അധികപേരും ( കാര്യം ) മനസ്സിലാക്കുന്നില്ല.
|
Ayah 16:102 الأية
قُلْ نَزَّلَهُ رُوحُ الْقُدُسِ مِن رَّبِّكَ بِالْحَقِّ لِيُثَبِّتَ الَّذِينَ
آمَنُوا وَهُدًى وَبُشْرَىٰ لِلْمُسْلِمِينَ
Qul nazzalahu roohu alqudusi minrabbika bilhaqqi liyuthabbita allatheena
amanoowahudan wabushra lilmuslimeen
Malayalam
പറയുക: വിശ്വസിച്ചവരെ ഉറപ്പിച്ച് നിര്ത്താന് വേണ്ടിയും,
കീഴ്പെട്ടുജീവിക്കുന്നവര്ക്ക് മാര്ഗദര്ശനവും സന്തോഷവാര്ത്തയും ആയിക്കൊണ്ടും
സത്യപ്രകാരം പരിശുദ്ധാത്മാവ് നിന്റെ രക്ഷിതാവിങ്കല് നിന്ന് അത്
ഇറക്കിയിരിക്കുകയാണ്.
|
Ayah 16:103 الأية
وَلَقَدْ نَعْلَمُ أَنَّهُمْ يَقُولُونَ إِنَّمَا يُعَلِّمُهُ بَشَرٌ ۗ لِّسَانُ
الَّذِي يُلْحِدُونَ إِلَيْهِ أَعْجَمِيٌّ وَهَٰذَا لِسَانٌ عَرَبِيٌّ مُّبِينٌ
Walaqad naAAlamu annahum yaqooloona innamayuAAallimuhu basharun lisanu allathee
yulhidoonailayhi aAAjamiyyun wahatha lisanun AAarabiyyunmubeen
Malayalam
ഒരു മനുഷ്യന് തന്നെയാണ് അദ്ദേഹത്തിന് ( നബിക്ക് ) പഠിപ്പിച്ചുകൊടുക്കുന്നത്
എന്ന് അവര് പറയുന്നുണ്ടെന്ന് തീര്ച്ചയായും നമുക്കറിയാം. അവര് ദുസ്സൂചന
നടത്തിക്കൊണ്ടിരിക്കുന്നത് ഏതൊരാളെപ്പറ്റിയാണോ ആ ആളുടെ ഭാഷ അനറബിയാകുന്നു.
ഇതാകട്ടെ സ്പഷ്ടമായ അറബി ഭാഷയാകുന്നു.
|
Ayah 16:104 الأية
إِنَّ الَّذِينَ لَا يُؤْمِنُونَ بِآيَاتِ اللهِ لَا يَهْدِيهِمُ اللهُ
وَلَهُمْ عَذَابٌ أَلِيمٌ
Inna allatheena la yu/minoonabi-ayati Allahi la yahdeehimu Allahuwalahum
AAathabun aleem
Malayalam
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില് വിശ്വസിക്കാത്തവരാരോ അവരെ അല്ലാഹു
നേര്വഴിയിലാക്കുകയില്ല; തീര്ച്ച. അവര്ക്ക് വേദനാജനകമായ
ശിക്ഷയുണ്ടായിരിക്കുന്നതുമാണ്.
|
Ayah 16:105 الأية
إِنَّمَا يَفْتَرِي الْكَذِبَ الَّذِينَ لَا يُؤْمِنُونَ بِآيَاتِ اللهِ ۖ
وَأُولَٰئِكَ هُمُ الْكَاذِبُونَ
Innama yaftaree alkathibaallatheena la yu/minoona bi-ayati Allahiwaola-ika humu
alkathiboon
Malayalam
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില് വിശ്വസിക്കാത്തവര് തന്നെയാണ് കള്ളം
കെട്ടിച്ചമയ്ക്കുന്നത്. അവര് തന്നെയാണ് വ്യാജവാദികള്.
|
Ayah 16:106 الأية
مَن كَفَرَ بِاللهِ مِن بَعْدِ إِيمَانِهِ إِلَّا مَنْ أُكْرِهَ وَقَلْبُهُ
مُطْمَئِنٌّ بِالْإِيمَانِ وَلَٰكِن مَّن شَرَحَ بِالْكُفْرِ صَدْرًا فَعَلَيْهِمْ
غَضَبٌ مِّنَ اللهِ وَلَهُمْ عَذَابٌ عَظِيمٌ
Man kafara billahi minbaAAdi eemanihi illa man okriha waqalbuhu
mutma-innunbil-eemani walakin man sharaha bilkufrisadran faAAalayhim ghadabun
mina Allahiwalahum AAathabun AAatheem
Malayalam
വിശ്വസിച്ചതിന് ശേഷം അല്ലാഹുവില് അവിശ്വസിച്ചവരാരോ അവരുടെ -തങ്ങളുടെ ഹൃദയം
വിശ്വാസത്തില് സമാധാനം പൂണ്ടതായിരിക്കെ നിര്ബന്ധിക്കപ്പെട്ടവരല്ല; പ്രത്യുത,
തുറന്ന മനസ്സോടെ അവിശ്വാസം സ്വീകരിച്ചവരാരോ അവരുടെ- മേല് അല്ലാഹുവിങ്കല്
നിന്നുള്ള കോപമുണ്ടായിരിക്കും. അവര്ക്ക് ഭയങ്കരമായ ശിക്ഷയുമുണ്ടായിരിക്കും.
|
Ayah 16:107 الأية
ذَٰلِكَ بِأَنَّهُمُ اسْتَحَبُّوا الْحَيَاةَ الدُّنْيَا عَلَى الْآخِرَةِ وَأَنَّ
اللهَ لَا يَهْدِي الْقَوْمَ الْكَافِرِينَ
Thalika bi-annahumu istahabbooalhayata addunya AAala al-akhiratiwaanna Allaha la
yahdee alqawma alkafireen
Malayalam
അതെന്തുകൊണ്ടെന്നാല് ഇഹലോകജീവിതത്തെ പരലോകത്തേക്കാള് കൂടുതല് അവര്
ഇഷ്ടപ്പെട്ടിരിക്കുന്നു. അല്ലാഹുവാകട്ടെ സത്യനിഷേധികളായ ആളുകളെ
നേര്വഴിയിലാക്കുന്നതുമല്ല.
|
Ayah 16:108 الأية
أُولَٰئِكَ الَّذِينَ طَبَعَ اللهُ عَلَىٰ قُلُوبِهِمْ وَسَمْعِهِمْ
وَأَبْصَارِهِمْ ۖ وَأُولَٰئِكَ هُمُ الْغَافِلُونَ
Ola-ika allatheena tabaAAaAllahu AAala quloobihim wasamAAihim
waabsarihimwaola-ika humu alghafiloon
Malayalam
ഹൃദയങ്ങള്ക്കും കേള്വിക്കും കാഴ്ചകള്ക്കും അല്ലാഹു മുദ്രവെച്ചിട്ടുള്ള ഒരു
വിഭാഗമാകുന്നു അക്കൂട്ടര്. അക്കൂട്ടര് തന്നെയാകുന്നു അശ്രദ്ധര്.
|
Ayah 16:109 الأية
لَا جَرَمَ أَنَّهُمْ فِي الْآخِرَةِ هُمُ الْخَاسِرُونَ
La jarama annahum fee al-akhiratihumu alkhasiroon
Malayalam
ഒട്ടും സംശയമില്ല. അവര് തന്നെയാണ് പരലോകത്ത് നഷ്ടക്കാര്.
|
Ayah 16:110 الأية
ثُمَّ إِنَّ رَبَّكَ لِلَّذِينَ هَاجَرُوا مِن بَعْدِ مَا فُتِنُوا ثُمَّ جَاهَدُوا
وَصَبَرُوا إِنَّ رَبَّكَ مِن بَعْدِهَا لَغَفُورٌ رَّحِيمٌ
Thumma inna rabbaka lillatheena hajaroomin baAAdi ma futinoo thumma jahadoo
wasabarooinna rabbaka min baAAdiha laghafoorun raheem
Malayalam
പിന്നെ, തീര്ച്ചയായും നിന്റെ രക്ഷിതാവിന്റെ സഹായം മര്ദ്ദനത്തിന് ഇരയായ ശേഷം
സ്വദേശം വെടിഞ്ഞ് പോകുകയും, അനന്തരം സമരത്തില് ഏര്പെടുകയും, ക്ഷമിക്കുകയും
ചെയ്തവര്ക്കായിരിക്കും. തീര്ച്ചയായും നിന്റെ രക്ഷിതാവ് അതിനു ശേഷം ഏറെ
പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
|
Ayah 16:111 الأية
يَوْمَ تَأْتِي كُلُّ نَفْسٍ تُجَادِلُ عَن نَّفْسِهَا وَتُوَفَّىٰ كُلُّ نَفْسٍ
مَّا عَمِلَتْ وَهُمْ لَا يُظْلَمُونَ
Yawma ta/tee kullu nafsin tujadiluAAan nafsiha watuwaffa kullu nafsin maAAamilat
wahum la yuthlamoon
Malayalam
ഓരോ വ്യക്തിയും തന്റെ സ്വന്തം കാര്യത്തിനായി വാദിച്ച് കൊണ്ടുവരുന്ന, ഓരോ
വ്യക്തിക്കും താന് പ്രവര്ത്തിച്ചതെന്തോ അത് നിറവേറ്റികൊടുക്കപ്പെടുന്ന, അവര്
അനീതിക്ക് വിധേയരാകാത്ത ഒരു ദിവസത്തില്.
|
Ayah 16:112 الأية
وَضَرَبَ اللهُ مَثَلًا قَرْيَةً كَانَتْ آمِنَةً مُّطْمَئِنَّةً يَأْتِيهَا
رِزْقُهَا رَغَدًا مِّن كُلِّ مَكَانٍ فَكَفَرَتْ بِأَنْعُمِ اللهِ فَأَذَاقَهَا
اللهُ لِبَاسَ الْجُوعِ وَالْخَوْفِ بِمَا كَانُوا يَصْنَعُونَ
Wadaraba Allahu mathalanqaryatan kanat aminatan mutma-innatanya/teeha rizquha
raghadan min kulli makaninfakafarat bi-anAAumi Allahi faathaqaha Allahulibasa
aljooAAi walkhawfi bima kanooyasnaAAoon
Malayalam
അല്ലാഹു ഒരു രാജ്യത്തെ ഉപമയായി എടുത്തുകാണിക്കുകയാകുന്നു. അത് സുരക്ഷിതവും
ശാന്തവുമായിരുന്നു. അതിലെ ആവശ്യത്തിനുള്ള ഭക്ഷണം എല്ലായിടത്തുനിന്നും സമൃദ്ധമായി
അവിടെ എത്തിക്കൊണ്ടിരിക്കും. എന്നിട്ട് ആ രാജ്യം അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ
നിഷേധിച്ചു. അപ്പോള് അവര് പ്രവര്ത്തിച്ച് കൊണ്ടിരുന്നത് നിമിത്തം
വിശപ്പിന്റെയും ഭയത്തിന്റെയും ഉടുപ്പ് അല്ലാഹു ആ രാജ്യത്തിന്
അനുഭവിക്കുമാറാക്കി.
|
Ayah 16:113 الأية
وَلَقَدْ جَاءَهُمْ رَسُولٌ مِّنْهُمْ فَكَذَّبُوهُ فَأَخَذَهُمُ الْعَذَابُ وَهُمْ
ظَالِمُونَ
Walaqad jaahum rasoolun minhum fakaththaboohufaakhathahumu alAAathabu wahum
thalimoon
Malayalam
അവരുടെ കൂട്ടത്തില് പെട്ട ഒരു ദൂതന് അവരുടെ അടുത്ത് ചെല്ലുകയുണ്ടായിട്ടുണ്ട്.
അപ്പോള് അവര് അദ്ദേഹത്തെ നിഷേധിച്ചുതള്ളിക്കളഞ്ഞു. അങ്ങനെ അവര്
അക്രമകാരികളായിരിക്കെ ശിക്ഷ അവരെ പിടികൂടി.
|
Ayah 16:114 الأية
فَكُلُوا مِمَّا رَزَقَكُمُ اللهُ حَلَالًا طَيِّبًا وَاشْكُرُوا نِعْمَتَ
اللهِ إِن كُنتُمْ إِيَّاهُ تَعْبُدُونَ
Fakuloo mimma razaqakumu Allahuhalalan tayyiban washkuroo niAAmataAllahi in
kuntum iyyahu taAAbudoon
Malayalam
ആകയാല് അല്ലാഹു നിങ്ങള്ക്ക് നല്കിയിട്ടുള്ളതില് നിന്ന് അനുവദനീയവും
വിശിഷ്ടവുമായിട്ടുള്ളത് നിങ്ങള് തിന്നുകൊള്ളുക. അല്ലാഹുവിന്റെ അനുഗ്രഹത്തിന്
നിങ്ങള് നന്ദികാണിക്കുകയും ചെയ്യുക; നിങ്ങള് അവനെയാണ് ആരാധിക്കുന്നതെങ്കില്.
|
Ayah 16:115 الأية
إِنَّمَا حَرَّمَ عَلَيْكُمُ الْمَيْتَةَ وَالدَّمَ وَلَحْمَ الْخِنزِيرِ وَمَا
أُهِلَّ لِغَيْرِ اللهِ بِهِ ۖ فَمَنِ اضْطُرَّ غَيْرَ بَاغٍ وَلَا عَادٍ فَإِنَّ
اللهَ غَفُورٌ رَّحِيمٌ
Innama harrama AAalaykumualmaytata waddama walahma alkhinzeeri wamaohilla
lighayri Allahi bihi famani idturra ghayra baghinwala AAadin fa-inna Allaha
ghafoorun raheem
Malayalam
ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില് പ്രഖ്യാപിക്കപ്പെട്ടത്
എന്നിവ മാത്രമേ അവന് ( അല്ലാഹു ) നിങ്ങളുടെ മേല് നിഷിദ്ധമാക്കിയിട്ടുള്ളൂ.
വല്ലവനും ( ഇവ ഭക്ഷിക്കുവാന് ) നിര്ബന്ധിതനാകുന്ന പക്ഷം, അവന് അതിന് ആഗ്രഹം
കാണിക്കുന്നവനോ അതിരുവിട്ട് തിന്നുന്നവനോ അല്ലെങ്കില് തീര്ച്ചയായും അല്ലാഹു ഏറെ
പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
|
Ayah 16:116 الأية
وَلَا تَقُولُوا لِمَا تَصِفُ أَلْسِنَتُكُمُ الْكَذِبَ هَٰذَا حَلَالٌ وَهَٰذَا
حَرَامٌ لِّتَفْتَرُوا عَلَى اللهِ الْكَذِبَ ۚ إِنَّ الَّذِينَ يَفْتَرُونَ
عَلَى اللهِ الْكَذِبَ لَا يُفْلِحُونَ
Wala taqooloo lima tasifualsinatukumu alkathiba hatha halalunwahatha haramun
litaftaroo AAala Allahialkathiba inna allatheena yaftaroona AAalaAllahi
alkathiba la yuflihoon
Malayalam
നിങ്ങളുടെ നാവുകള് വിശേഷിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തില് ഇത് അനുവദനീയമാണ്,
ഇത് നിഷിദ്ധമാണ്. എന്നിങ്ങനെ കള്ളം പറയരുത്. നിങ്ങള് അല്ലാഹുവിന്റെ പേരില്
കള്ളം കെട്ടിച്ചമയ്ക്കുകയത്രെ ( അതിന്റെ ഫലം ) അല്ലാഹുവിന്റെ പേരില് കള്ളം
കെട്ടിച്ചമയ്ക്കുന്നവര് വിജയിക്കുകയില്ല; തീര്ച്ച.
|
Ayah 16:117 الأية
مَتَاعٌ قَلِيلٌ وَلَهُمْ عَذَابٌ أَلِيمٌ
MataAAun qaleelun walahum AAathabunaleem
Malayalam
തുച്ഛമായ സുഖാനുഭവമാണ് ( ഇപ്പോള് അവര്ക്കുള്ളത്. ) അവര്ക്ക് (
വരാനുള്ളതാകട്ടെ ) വേദനയേറിയ ശിക്ഷയും.
|
|