1st Ayah 1 الأية ١الأوليبِسْم ِ اللهِ الرَّحْمَٰنِ الرَّحِيمِ
يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ الَّذِي خَلَقَكُم مِّن نَّفْسٍ
وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالًا كَثِيرًا
وَنِسَاءً ۚ وَاتَّقُوا اللهَ الَّذِي تَسَاءَلُونَ بِهِ وَالْأَرْحَامَ ۚ إِنَّ
اللهَ كَانَ عَلَيْكُمْ رَقِيبًا
Ya ayyuha annasuittaqoo rabbakumu allathee khalaqakum min nafsin
wahidatinwakhalaqa minha zawjaha wabaththa minhumarijalan katheeran wanisaan
wattaqoo Allahaallathee tasaaloona bihi wal-arhamainna Allaha kana AAalaykum
raqeeb
Malayalam
മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില് നിന്ന് സൃഷ്ടിക്കുകയും, അതില് നിന്നുതന്നെ
അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവര് ഇരുവരില് നിന്നുമായി ധാരാളം
പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ
നിങ്ങള് സൂക്ഷിക്കുവിന്. ഏതൊരു അല്ലാഹുവിന്റെ പേരില് നിങ്ങള് അന്യോന്യം
ചോദിച്ചു കൊണ്ടിരിക്കുന്നുവോ അവനെ നിങ്ങള് സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും (
നിങ്ങള് സൂക്ഷിക്കുക. ) തീര്ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു
കൊണ്ടിരിക്കുന്നവനാകുന്നു.
|
Ayah 4:2 الأية
وَآتُوا الْيَتَامَىٰ أَمْوَالَهُمْ ۖ وَلَا تَتَبَدَّلُوا الْخَبِيثَ بِالطَّيِّبِ
ۖ وَلَا تَأْكُلُوا أَمْوَالَهُمْ إِلَىٰ أَمْوَالِكُمْ ۚ إِنَّهُ كَانَ حُوبًا
كَبِيرًا
Waatoo alyatama amwalahumwala tatabaddaloo alkhabeetha bittayyibiwala ta/kuloo
amwalahum ila amwalikuminnahu kana hooban kabeera
Malayalam
അനാഥകള്ക്ക് അവരുടെ സ്വത്തുക്കള് നിങ്ങള് വിട്ടുകൊടുക്കുക. നല്ലതിനുപകരം
ദുഷിച്ചത് നിങ്ങള് മാറ്റിയെടുക്കരുത്. നിങ്ങളുടെ ധനത്തോട് കൂട്ടിചേര്ത്ത്
അവരുടെ ധനം നിങ്ങള് തിന്നുകളയുകയുമരുത്. തീര്ച്ചയായും അത് ഒരു കൊടും
പാതകമാകുന്നു.
|
Ayah 4:3 الأية
وَإِنْ خِفْتُمْ أَلَّا تُقْسِطُوا فِي الْيَتَامَىٰ فَانكِحُوا مَا طَابَ لَكُم
مِّنَ النِّسَاءِ مَثْنَىٰ وَثُلَاثَ وَرُبَاعَ ۖ فَإِنْ خِفْتُمْ أَلَّا
تَعْدِلُوا فَوَاحِدَةً أَوْ مَا مَلَكَتْ أَيْمَانُكُمْ ۚ ذَٰلِكَ أَدْنَىٰ أَلَّا
تَعُولُوا
Wa-in khiftum alla tuqsitoo feealyatama fankihoo ma tabalakum mina annisa-i
mathna wathulathawarubaAAa fa-in khiftum alla taAAdiloo fawahidatanaw ma malakat
aymanukum thalika adnaalla taAAooloo
Malayalam
അനാഥകളുടെ കാര്യത്തില് നിങ്ങള്ക്കു നീതി പാലിക്കാനാവില്ലെന്ന് നിങ്ങള്
ഭയപ്പെടുകയാണെങ്കില് ( മറ്റു ) സ്ത്രീകളില് നിന്ന് നിങ്ങള് ഇഷ്ടപ്പെടുന്ന രണ്ടോ
മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല് ( അവര്ക്കിടയില് )
നീതിപുലര്ത്താനാവില്ലെന്ന് നിങ്ങള് ഭയപ്പെടുകയാണെങ്കില് ഒരുവളെ മാത്രം ( വിവാഹം
കഴിക്കുക. ) അല്ലെങ്കില് നിങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീയെ ( ഭാര്യയെപ്പോലെ
സ്വീകരിക്കുക. ) നിങ്ങള് അതിരുവിട്ട് പോകാതിരിക്കാന് അതാണ് കൂടുതല്
അനുയോജ്യമായിട്ടുള്ളത്.
|
Ayah 4:4 الأية
وَآتُوا النِّسَاءَ صَدُقَاتِهِنَّ نِحْلَةً ۚ فَإِن طِبْنَ لَكُمْ عَن شَيْءٍ
مِّنْهُ نَفْسًا فَكُلُوهُ هَنِيئًا مَّرِيئًا
Waatoo annisaa saduqatihinnanihlatan fa-in tibna lakum AAan shay-in minhunafsan
fakuloohu hanee-an maree-a
Malayalam
സ്ത്രീകള്ക്ക് അവരുടെ വിവാഹമൂല്യങ്ങള് മനഃസംതൃപ്തിയോട് കൂടി നിങ്ങള് നല്കുക.
ഇനി അതില് നിന്ന് വല്ലതും സന്മനസ്സോടെ അവര് വിട്ടുതരുന്ന പക്ഷം നിങ്ങളത്
സന്തോഷപൂര്വ്വം സുഖമായി ഭക്ഷിച്ചു കൊള്ളുക.
|
Ayah 4:5 الأية
وَلَا تُؤْتُوا السُّفَهَاءَ أَمْوَالَكُمُ الَّتِي جَعَلَ اللهُ لَكُمْ قِيَامًا
وَارْزُقُوهُمْ فِيهَا وَاكْسُوهُمْ وَقُولُوا لَهُمْ قَوْلًا مَّعْرُوفًا
Wala tu/too assufahaaamwalakumu allatee jaAAala Allahu lakum qiyamanwarzuqoohum
feeha waksoohum waqooloo lahumqawlan maAAroofa
Malayalam
അല്ലാഹു നിങ്ങളുടെ നിലനില്പിന്നുള്ള മാര്ഗമായി നിശ്ചയിച്ച് തന്നിട്ടുള്ള
നിങ്ങളുടെ സ്വത്തുകള് നിങ്ങള് വിവേകമില്ലാത്തവര്ക്ക് കൈവിട്ട് കൊടുക്കരുത്.
എന്നാല് അതില് നിന്നും നിങ്ങള് അവര്ക്ക് ഉപജീവനവും വസ്ത്രവും നല്കുകയും,
അവരോട് മര്യാദയുള്ള വാക്ക് പറയുകയും ചെയ്യുക.
|
Ayah 4:6 الأية
وَابْتَلُوا الْيَتَامَىٰ حَتَّىٰ إِذَا بَلَغُوا النِّكَاحَ فَإِنْ آنَسْتُم
مِّنْهُمْ رُشْدًا فَادْفَعُوا إِلَيْهِمْ أَمْوَالَهُمْ ۖ وَلَا تَأْكُلُوهَا
إِسْرَافًا وَبِدَارًا أَن يَكْبَرُوا ۚ وَمَن كَانَ غَنِيًّا فَلْيَسْتَعْفِفْ ۖ
وَمَن كَانَ فَقِيرًا فَلْيَأْكُلْ بِالْمَعْرُوفِ ۚ فَإِذَا دَفَعْتُمْ إِلَيْهِمْ
أَمْوَالَهُمْ فَأَشْهِدُوا عَلَيْهِمْ ۚ وَكَفَىٰ بِاللهِ حَسِيبًا
Wabtaloo alyatama hattaitha balaghoo annikaha fa-in anastumminhum rushdan
fadfaAAoo ilayhim amwalahum walata/kulooha israfan wabidaran an yakbaroowaman
kana ghaniyyan falyastaAAfif waman kanafaqeeran falya/kul bilmaAAroofi fa-itha
dafaAAtumilayhim amwalahum faashhidoo AAalayhim wakafa billahihaseeba
Malayalam
അനാഥകളെ നിങ്ങള് പരീക്ഷിച്ച് നോക്കുക. അങ്ങനെ അവര്ക്കു വിവാഹപ്രായമെത്തിയാല്
നിങ്ങളവരില് കാര്യബോധം കാണുന്ന പക്ഷം അവരുടെ സ്വത്തുക്കള് അവര്ക്ക്
വിട്ടുകൊടുക്കുക. അവര് ( അനാഥകള് ) വലുതാകുമെന്നത് കണ്ട് അമിതമായും
ധൃതിപ്പെട്ടും അത് തിന്നുതീര്ക്കരുത്. ഇനി ( അനാഥരുടെ സംരക്ഷണമേല്ക്കുന്ന )
വല്ലവനും കഴിവുള്ളവനാണെങ്കില് ( അതില് നിന്നു എടുക്കാതെ ) മാന്യത
പുലര്ത്തുകയാണ് വേണ്ടത്. വല്ലവനും ദരിദ്രനാണെങ്കില് മര്യാദപ്രകാരം
അയാള്ക്കതില് നിന്ന് ഭക്ഷിക്കാവുന്നതാണ്. എന്നിട്ട് അവരുടെ സ്വത്തുക്കള്
അവര്ക്ക് നിങ്ങള് ഏല്പിച്ചുകൊടുക്കുമ്പോള് നിങ്ങളതിന്
സാക്ഷിനിര്ത്തേണ്ടതുമാണ്. കണക്കു നോക്കുന്നവനായി അല്ലാഹു തന്നെ മതി.
|
Ayah 4:7 الأية
لِّلرِّجَالِ نَصِيبٌ مِّمَّا تَرَكَ الْوَالِدَانِ وَالْأَقْرَبُونَ وَلِلنِّسَاءِ
نَصِيبٌ مِّمَّا تَرَكَ الْوَالِدَانِ وَالْأَقْرَبُونَ مِمَّا قَلَّ مِنْهُ أَوْ
كَثُرَ ۚ نَصِيبًا مَّفْرُوضًا
Lirrijali naseebun mimmataraka alwalidani wal-aqraboona walinnisa-inaseebun
mimma taraka alwalidani wal-aqraboonamimma qalla minhu aw kathura naseeban
mafrooda
Malayalam
മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചു പോയ ധനത്തില് പുരുഷന്മാര്ക്ക്
ഓഹരിയുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ ധനത്തില്
സ്ത്രീകള്ക്കും ഓഹരിയുണ്ട്. ( ആ ധനം ) കുറച്ചാകട്ടെ, കൂടുതലാകട്ടെ. അത്
നിര്ണയിക്കപ്പെട്ട ഓഹരിയാകുന്നു.
|
Ayah 4:8 الأية
وَإِذَا حَضَرَ الْقِسْمَةَ أُولُو الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينُ
فَارْزُقُوهُم مِّنْهُ وَقُولُوا لَهُمْ قَوْلًا مَّعْرُوفًا
Wa-itha hadara alqismataoloo alqurba walyatama walmasakeenufarzuqoohum minhu
waqooloo lahum qawlan maAAroofa
Malayalam
( സ്വത്ത് ) ഭാഗിക്കുന്ന സന്ദര്ഭത്തില് ( മറ്റു ) ബന്ധുക്കളോ, അനാഥകളോ
പാവപ്പെട്ടവരോ ഹാജറുണ്ടായാല് അതില് നിന്ന് അവര്ക്ക് നിങ്ങള് വല്ലതും
നല്കുകയും, അവരോട് മര്യാദയുള്ള വാക്ക് പറയുകയും ചെയ്യേണ്ടതാകുന്നു.
|
Ayah 4:9 الأية
وَلْيَخْشَ الَّذِينَ لَوْ تَرَكُوا مِنْ خَلْفِهِمْ ذُرِّيَّةً ضِعَافًا خَافُوا
عَلَيْهِمْ فَلْيَتَّقُوا اللهَ وَلْيَقُولُوا قَوْلًا سَدِيدًا
Walyakhsha allatheena law tarakoo minkhalfihim thurriyyatan diAAafan
khafooAAalayhim falyattaqoo Allaha walyaqooloo qawlan sadeeda
Malayalam
തങ്ങളുടെ പിന്നില് ദുര്ബലരായ സന്താനങ്ങളെ വിട്ടേച്ചുപോയാല് ( അവരുടെ
ഗതിയെന്താകുമെന്ന് ) ഭയപ്പെടുന്നവര് ( അതേവിധം മറ്റുള്ളവരുടെ മക്കളുടെ
കാര്യത്തില് ) ഭയപ്പെടട്ടെ. അങ്ങനെ അവര് അല്ലാഹുവെ സൂക്ഷിക്കുകയും, ശരിയായ
വാക്ക് പറയുകയും ചെയ്യട്ടെ.
|
Ayah 4:10 الأية
إِنَّ الَّذِينَ يَأْكُلُونَ أَمْوَالَ الْيَتَامَىٰ ظُلْمًا إِنَّمَا يَأْكُلُونَ
فِي بُطُونِهِمْ نَارًا ۖ وَسَيَصْلَوْنَ سَعِيرًا
Inna allatheena ya/kuloona amwalaalyatama thulman innamaya/kuloona fee
butoonihim naran wasayaslawnasaAAeera
Malayalam
തീര്ച്ചയായും അനാഥകളുടെ സ്വത്തുകള് അന്യായമായി തിന്നുന്നവര് അവരുടെ വയറുകളില്
തിന്നു ( നിറക്കു ) ന്നത് തീ മാത്രമാകുന്നു. പിന്നീട് അവര് നരകത്തില്
കത്തിഎരിയുന്നതുമാണ്.
|
Ayah 4:11 الأية
يُوصِيكُمُ اللهُ فِي أَوْلَادِكُمْ ۖ لِلذَّكَرِ مِثْلُ حَظِّ الْأُنثَيَيْنِ ۚ
فَإِن كُنَّ نِسَاءً فَوْقَ اثْنَتَيْنِ فَلَهُنَّ ثُلُثَا مَا تَرَكَ ۖ وَإِن
كَانَتْ وَاحِدَةً فَلَهَا النِّصْفُ ۚ وَلِأَبَوَيْهِ لِكُلِّ وَاحِدٍ مِّنْهُمَا
السُّدُسُ مِمَّا تَرَكَ إِن كَانَ لَهُ وَلَدٌ ۚ فَإِن لَّمْ يَكُن لَّهُ وَلَدٌ
وَوَرِثَهُ أَبَوَاهُ فَلِأُمِّهِ الثُّلُثُ ۚ فَإِن كَانَ لَهُ إِخْوَةٌ
فَلِأُمِّهِ السُّدُسُ ۚ مِن بَعْدِ وَصِيَّةٍ يُوصِي بِهَا أَوْ دَيْنٍ ۗ
آبَاؤُكُمْ وَأَبْنَاؤُكُمْ لَا تَدْرُونَ أَيُّهُمْ أَقْرَبُ لَكُمْ نَفْعًا ۚ
فَرِيضَةً مِّنَ اللهِ ۗ إِنَّ اللهَ كَانَ عَلِيمًا حَكِيمًا
Yooseekumu Allahu fee awladikumliththakari mithlu haththialonthayayni fa-in
kunna nisaan fawqa ithnatayni falahunnathulutha ma taraka wa-in kanat
wahidatanfalaha annisfu wali-abawayhi likulli wahidinminhuma assudusu mimma
taraka in kanalahu waladun fa-in lam yakun lahu waladun wawarithahu
abawahufali-ommihi aththuluthu fa-in kana lahu ikhwatunfali-ommihi assudusu min
baAAdi wasiyyatin yooseebiha aw daynin abaokum waabnaokum latadroona ayyuhum
aqrabu lakum nafAAan fareedatan mina Allahiinna Allaha kana AAaleeman hakeema
Malayalam
നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില് അല്ലാഹു നിങ്ങള്ക്ക് നിര്ദേശം നല്കുന്നു;
ആണിന് രണ്ട് പെണ്ണിന്റെതിന് തുല്യമായ ഓഹരിയാണുള്ളത്. ഇനി രണ്ടിലധികം
പെണ്മക്കളാണുള്ളതെങ്കില് ( മരിച്ച ആള് ) വിട്ടേച്ചു പോയ സ്വത്തിന്റെ മൂന്നില്
രണ്ടു ഭാഗമാണ് അവര്ക്കുള്ളത്. ഒരു മകള് മാത്രമാണെങ്കില് അവള്ക്ക്
പകുതിയാണുള്ളത്. മരിച്ച ആള്ക്കു സന്താനമുണ്ടെങ്കില് അയാളുടെ മാതാപിതാക്കളില്
ഓരോരുത്തര്ക്കും അയാള് വിട്ടേച്ചുപോയ സ്വത്തിന്റെ ആറിലൊന്നുവീതം
ഉണ്ടായിരിക്കുന്നതാണ്. ഇനി അയാള്ക്ക് സന്താനമില്ലാതിരിക്കുകയും, മാതാപിതാക്കള്
അയാളുടെ അനന്തരാവകാശികളായിരിക്കയുമാണെങ്കില് അയാളുടെ മാതാവിന് മൂന്നിലൊരു ഭാഗം
ഉണ്ടായിരിക്കും. ഇനി അയാള്ക്ക് സഹോദരങ്ങളുണ്ടായിരുന്നാല് അയാളുടെ മാതാവിന്
ആറിലൊന്നുണ്ടായിരിക്കും. മരിച്ച ആള് ചെയ്തിട്ടുള്ള വസ്വിയ്യത്തിനും
കടമുണ്ടെങ്കില് അതിനും ശേഷമാണ് ഇതെല്ലാം. നിങ്ങളുടെ പിതാക്കളിലും നിങ്ങളുടെ
മക്കളിലും ഉപകാരം കൊണ്ട് നിങ്ങളോട് ഏറ്റവും അടുത്തവര് ആരാണെന്ന്
നിങ്ങള്ക്കറിയില്ല. അല്ലാഹുവിന്റെ പക്കല് നിന്നുള്ള ( ഓഹരി ) നിര്ണയമാണിത്.
തീര്ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
|
Ayah 4:12 الأية
وَلَكُمْ نِصْفُ مَا تَرَكَ أَزْوَاجُكُمْ إِن لَّمْ يَكُن لَّهُنَّ وَلَدٌ ۚ فَإِن
كَانَ لَهُنَّ وَلَدٌ فَلَكُمُ الرُّبُعُ مِمَّا تَرَكْنَ ۚ مِن بَعْدِ وَصِيَّةٍ
يُوصِينَ بِهَا أَوْ دَيْنٍ ۚ وَلَهُنَّ الرُّبُعُ مِمَّا تَرَكْتُمْ إِن لَّمْ
يَكُن لَّكُمْ وَلَدٌ ۚ فَإِن كَانَ لَكُمْ وَلَدٌ فَلَهُنَّ الثُّمُنُ مِمَّا
تَرَكْتُم ۚ مِّن بَعْدِ وَصِيَّةٍ تُوصُونَ بِهَا أَوْ دَيْنٍ ۗ وَإِن كَانَ
رَجُلٌ يُورَثُ كَلَالَةً أَوِ امْرَأَةٌ وَلَهُ أَخٌ أَوْ أُخْتٌ فَلِكُلِّ
وَاحِدٍ مِّنْهُمَا السُّدُسُ ۚ فَإِن كَانُوا أَكْثَرَ مِن ذَٰلِكَ فَهُمْ
شُرَكَاءُ فِي الثُّلُثِ ۚ مِن بَعْدِ وَصِيَّةٍ يُوصَىٰ بِهَا أَوْ دَيْنٍ غَيْرَ
مُضَارٍّ ۚ وَصِيَّةً مِّنَ اللهِ ۗ وَاللهُ عَلِيمٌ حَلِيمٌ
Walakum nisfu ma taraka azwajukumin lam yakun lahunna waladun fa-in kana lahunna
waladunfalakumu arrubuAAu mimma tarakna min baAAdi wasiyyatinyooseena biha aw
daynin walahunna arrubuAAumimma taraktum in lam yakun lakum waladun fa-in
kanalakum waladun falahunna aththumunu mimma taraktummin baAAdi wasiyyatin
toosoona biha awdaynin wa-in kana rajulun yoorathu kalalatan awiimraatun walahu
akhun aw okhtun falikulli wahidin minhumaassudusu fa-in kanoo akthara min
thalikafahum shurakao fee aththuluthi min baAAdi wasiyyatinyoosa biha aw daynin
ghayra mudarrin wasiyyatanmina Allahi wallahu AAaleemun haleem
Malayalam
നിങ്ങളുടെ ഭാര്യമാര്ക്ക് സന്താനമില്ലാത്ത പക്ഷം അവര് വിട്ടേച്ചുപോയ ധനത്തിന്റെ
പകുതി നിങ്ങള്ക്കാകുന്നു. ഇനി അവര്ക്ക് സന്താനമുണ്ടായിരുന്നാല് അവര്
വിട്ടേച്ചുപോയതിന്റെ നാലിലൊന്ന് നിങ്ങള്ക്കായിരിക്കും. അവര് ചെയ്യുന്ന
വസ്വിയ്യത്തും കടമുണ്ടെങ്കില് അതും കഴിച്ചാണിത്. നിങ്ങള്ക്ക്
സന്താനമില്ലെങ്കില് നിങ്ങള് വിട്ടേച്ചുപോയ ധനത്തില് നിന്ന് നാലിലൊന്നാണ്
അവര്ക്ക് ( ഭാര്യമാര്ക്ക് ) ഉള്ളത്. ഇനി നിങ്ങള്ക്ക്
സന്താനമുണ്ടായിരുന്നാല് നിങ്ങള് വിട്ടേച്ചു പോയതില് നിന്ന് എട്ടിലൊന്നാണ്
അവര്ക്കുള്ളത്. നിങ്ങള് ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കില് അതും
കഴിച്ചാണിത്. അനന്തരമെടുക്കുന്ന പുരുഷനോ സ്ത്രീയോ പിതാവും മക്കളുമില്ലാത്ത
ആളായിരിക്കുകയും, അയാള്ക്ക് ( മാതാവൊത്ത ) ഒരു സഹോദരനോ സഹോദരിയോ
ഉണ്ടായിരിക്കുകയും ചെയ്താല് അവരില് ( ആ സഹോദരസഹോദരിമാരില് ) ഓരോരുത്തര്ക്കും
ആറില് ഒരംശം ലഭിക്കുന്നതാണ്. ഇനി അവര് അതിലധികം പേരുണ്ടെങ്കില് അവര്
മൂന്നിലൊന്നില് സമാവകാശികളായിരിക്കും. ദ്രോഹകരമല്ലാത്ത വസ്വിയ്യത്തോ കടമോ
ഉണ്ടെങ്കില് അതൊഴിച്ചാണിത്. അല്ലാഹുവിങ്കല് നിന്നുള്ള നിര്ദേശമത്രെ ഇത്.
അല്ലാഹു സര്വ്വജ്ഞനും സഹനശീലനുമാകുന്നു.
|
Ayah 4:13 الأية
تِلْكَ حُدُودُ اللهِ ۚ وَمَن يُطِعِ اللهَ وَرَسُولَهُ يُدْخِلْهُ جَنَّاتٍ
تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا ۚ وَذَٰلِكَ الْفَوْزُ
الْعَظِيمُ
Tilka hudoodu Allahi waman yutiAAiAllaha warasoolahu yudkhilhu jannatin tajree
min tahtihaal-anharu khalideena feeha wathalikaalfawzu alAAatheem
Malayalam
അല്ലാഹുവിന്റെ നിയമപരിധികളാകുന്നു ഇവയൊക്കെ. ഏതൊരാള് അല്ലാഹുവിനെയും അവന്റെ
ദൂതനെയും അനുസരിക്കുന്നുവോ അവനെ അല്ലാഹു താഴ്ഭാഗത്ത് കൂടി അരുവികള് ഒഴുകുന്ന
സ്വര്ഗത്തോപ്പുകളില് പ്രവേശിപ്പിക്കുന്നതാണ്. അവരതില് നിത്യവാസികളായിരിക്കും.
അതത്രെ മഹത്തായ വിജയം.
|
Ayah 4:14 الأية
وَمَن يَعْصِ اللهَ وَرَسُولَهُ وَيَتَعَدَّ حُدُودَهُ يُدْخِلْهُ نَارًا
خَالِدًا فِيهَا وَلَهُ عَذَابٌ مُّهِينٌ
Waman yaAAsi Allahawarasoolahu wayataAAadda hudoodahu yudkhilhu narankhalidan
feeha walahu AAathabun muheen
Malayalam
ആര് അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുകയും, അവന്റെ ( നിയമ ) പരിധികള്
ലംഘിക്കുകയും ചെയ്യുന്നുവോ അവനെ അല്ലാഹു നരകാഗ്നിയില് പ്രവേശിപ്പിക്കും. അവനതില്
നിത്യവാസിയായിരിക്കും. അപമാനകരമായ ശിക്ഷയാണ് അവന്നുള്ളത്.
|
Ayah 4:15 الأية
وَاللَّاتِي يَأْتِينَ الْفَاحِشَةَ مِن نِّسَائِكُمْ فَاسْتَشْهِدُوا عَلَيْهِنَّ
أَرْبَعَةً مِّنكُمْ ۖ فَإِن شَهِدُوا فَأَمْسِكُوهُنَّ فِي الْبُيُوتِ حَتَّىٰ
يَتَوَفَّاهُنَّ الْمَوْتُ أَوْ يَجْعَلَ اللهُ لَهُنَّ سَبِيلًا
Wallatee ya/teena alfahishatamin nisa-ikum fastashhidoo AAalayhinna
arbaAAatanminkum fa-in shahidoo faamsikoohunna fee albuyooti hattayatawaffahunna
almawtu aw yajAAala Allahu lahunnasabeela
Malayalam
നിങ്ങളുടെ സ്ത്രീകളില് നിന്ന് നീചവൃത്തിയില് ഏര്പെടുന്നവരാരോ അവര്ക്കെതിരില്
സാക്ഷികളായി നിങ്ങളില് നിന്ന് നാലുപേരെ നിങ്ങള് കൊണ്ട് വരുവിന്. അങ്ങനെ അവര്
സാക്ഷ്യം വഹിച്ചാല് അവരെ നിങ്ങള് വീടുകളില് തടഞ്ഞു വെച്ചുകൊണ്ടിരിക്കുക. അവരെ
മരണം ഏറ്റെടുക്കുകയോ അല്ലാഹു അവര്ക്കൊരു മാര്ഗം ഉണ്ടാക്കുകയോ ചെയ്യുന്നത് വരെ.
|
Ayah 4:16 الأية
وَاللَّذَانِ يَأْتِيَانِهَا مِنكُمْ فَآذُوهُمَا ۖ فَإِن تَابَا وَأَصْلَحَا
فَأَعْرِضُوا عَنْهُمَا ۗ إِنَّ اللهَ كَانَ تَوَّابًا رَّحِيمًا
Wallathani ya/tiyanihaminkum faathoohuma fa-in taba waaslahafaaAAridoo AAanhuma
inna Allaha kanatawwaban raheema
Malayalam
നിങ്ങളുടെ കൂട്ടത്തില് നിന്ന് ആ നീചവൃത്തി ചെയ്യുന്ന രണ്ടുപേരെയും നിങ്ങള്
പീഡിപ്പിക്കുക. എന്നാല് അവര് ഇരുവരും പശ്ചാത്തപിക്കുകയും നടപടി
നന്നാക്കിത്തീര്ക്കുകയും ചെയ്യുന്ന പക്ഷം നിങ്ങള് അവരെ വിട്ടേക്കുക.
തീര്ച്ചയായും അല്ലാഹു പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.
|
Ayah 4:17 الأية
إِنَّمَا التَّوْبَةُ عَلَى اللهِ لِلَّذِينَ يَعْمَلُونَ السُّوءَ بِجَهَالَةٍ
ثُمَّ يَتُوبُونَ مِن قَرِيبٍ فَأُولَٰئِكَ يَتُوبُ اللهُ عَلَيْهِمْ ۗ وَكَانَ
اللهُ عَلِيمًا حَكِيمًا
Innama attawbatu AAalaAllahi lillatheena yaAAmaloona assoo-abijahalatin thumma
yatooboona min qareebin faola-ikayatoobu Allahu AAalayhim wakana AllahuAAaleeman
hakeema
Malayalam
പശ്ചാത്താപം സ്വീകരിക്കാന് അല്ലാഹു ബാധ്യത ഏറ്റിട്ടുള്ളത് അറിവുകേട് നിമിത്തം
തിന്മ ചെയ്യുകയും, എന്നിട്ട് താമസിയാതെ പശ്ചാത്തപിക്കുകയും ചെയ്യുന്നവര്ക്ക്
മാത്രമാകുന്നു. അങ്ങനെയുള്ളവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്. അല്ലാഹു
എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
|
Ayah 4:18 الأية
وَلَيْسَتِ التَّوْبَةُ لِلَّذِينَ يَعْمَلُونَ السَّيِّئَاتِ حَتَّىٰ إِذَا حَضَرَ
أَحَدَهُمُ الْمَوْتُ قَالَ إِنِّي تُبْتُ الْآنَ وَلَا الَّذِينَ يَمُوتُونَ
وَهُمْ كُفَّارٌ ۚ أُولَٰئِكَ أَعْتَدْنَا لَهُمْ عَذَابًا أَلِيمًا
Walaysati attawbatu lillatheenayaAAmaloona assayyi-ati hatta ithahadara
ahadahumu almawtu qala inneetubtu al-ana wala allatheena yamootoonawahum
kuffarun ola-ika aAAtadna lahum AAathabanaleema
Malayalam
പശ്ചാത്താപം എന്നത് തെറ്റുകള് ചെയ്ത് കൊണ്ടിരിക്കുകയും, എന്നിട്ട് മരണം
ആസന്നമാകുമ്പോള് ഞാനിതാ പശ്ചാത്തപിച്ചിരിക്കുന്നു എന്ന് പറയുകയും
ചെയ്യുന്നവര്ക്കുള്ളതല്ല. സത്യനിഷേധികളായിക്കൊണ്ട് മരണമടയുന്നവര്ക്കുമുള്ളതല്ല.
അങ്ങനെയുള്ളവര്ക്ക് വേദനയേറിയ ശിക്ഷയാണ് നാം ഒരുക്കിവെച്ചിട്ടുള്ളത്.
|
Ayah 4:19 الأية
يَا أَيُّهَا الَّذِينَ آمَنُوا لَا يَحِلُّ لَكُمْ أَن تَرِثُوا النِّسَاءَ
كَرْهًا ۖ وَلَا تَعْضُلُوهُنَّ لِتَذْهَبُوا بِبَعْضِ مَا آتَيْتُمُوهُنَّ إِلَّا
أَن يَأْتِينَ بِفَاحِشَةٍ مُّبَيِّنَةٍ ۚ وَعَاشِرُوهُنَّ بِالْمَعْرُوفِ ۚ فَإِن
كَرِهْتُمُوهُنَّ فَعَسَىٰ أَن تَكْرَهُوا شَيْئًا وَيَجْعَلَ اللهُ فِيهِ
خَيْرًا كَثِيرًا
Ya ayyuha allatheena amanoola yahillu lakum an tarithoo annisaakarhan wala
taAAduloohunna litathhaboobibaAAdi ma ataytumoohunna illa anya/teena
bifahishatin mubayyinatin waAAashiroohunnabilmaAAroofi fa-in karihtumoohunna
faAAasa antakrahoo shay-an wayajAAala Allahu feehi khayran katheera
Malayalam
സത്യവിശ്വാസികളേ, സ്ത്രീകളെ ബലാല്ക്കാരമായിട്ട് അനന്തരാവകാശ സ്വത്തായി എടുക്കല്
നിങ്ങള്ക്ക് അനുവദനീയമല്ല. അവര്ക്ക് ( ഭാര്യമാര്ക്ക് ) നിങ്ങള്
കൊടുത്തിട്ടുള്ളതില് ഒരു ഭാഗം തട്ടിയെടുക്കുവാന് വേണ്ടി നിങ്ങളവരെ
മുടക്കിയിടുകയും ചെയ്യരുത്. അവര് പ്രത്യക്ഷമായ വല്ല നീചവൃത്തിയും
ചെയ്തെങ്കിലല്ലാതെ. അവരോട് നിങ്ങള് മര്യാദയോടെ സഹവര്ത്തിക്കേണ്ടതുമുണ്ട്. ഇനി
നിങ്ങള്ക്കവരോട് വെറുപ്പ് തോന്നുന്ന പക്ഷം ( നിങ്ങള് മനസ്സിലാക്കുക ) നിങ്ങളൊരു
കാര്യം വെറുക്കുകയും അതേകാര്യത്തില് അല്ലാഹു ധാരാളം നന്മ നിശ്ചയിക്കുകയും
ചെയ്തെന്ന് വരാം.
|
Ayah 4:20 الأية
وَإِنْ أَرَدتُّمُ اسْتِبْدَالَ زَوْجٍ مَّكَانَ زَوْجٍ وَآتَيْتُمْ إِحْدَاهُنَّ
قِنطَارًا فَلَا تَأْخُذُوا مِنْهُ شَيْئًا ۚ أَتَأْخُذُونَهُ بُهْتَانًا وَإِثْمًا
مُّبِينًا
Wa-in aradtumu istibdala zawjin makanazawjin waataytum ihdahunna qintaranfala
ta/khuthoo minhu shay-an ata/khuthoonahubuhtanan wa-ithman mubeena
Malayalam
നിങ്ങള് ഒരു ഭാര്യയുടെ സ്ഥാനത്ത് മറ്റൊരു ഭാര്യയെ പകരം സ്വീകരിക്കുവാന്
ഉദ്ദേശിക്കുന്ന പക്ഷം അവരില് ഒരുവള്ക്ക് നിങ്ങള് ഒരു കൂമ്പാരം തന്നെ
കൊടുത്തിട്ടുണ്ടായിരുന്നുവെങ്കിലും അതില് നിന്ന് യാതൊന്നും തന്നെ നിങ്ങള്
തിരിച്ചുവാങ്ങരുത്. കള്ള ആരോപണം ചുമത്തിക്കൊണ്ടും പ്രത്യക്ഷമായ അധര്മ്മം
ചെയ്തുകൊണ്ടും നിങ്ങളത് മേടിക്കുകയോ?
|
Ayah 4:21 الأية
وَكَيْفَ تَأْخُذُونَهُ وَقَدْ أَفْضَىٰ بَعْضُكُمْ إِلَىٰ بَعْضٍ وَأَخَذْنَ
مِنكُم مِّيثَاقًا غَلِيظًا
Wakayfa ta/khuthoonahu waqad afdabaAAdukum ila baAAdin waakhathnaminkum
meethaqan ghaleetha
Malayalam
നിങ്ങള് അന്യോന്യം കൂടിച്ചേരുകയും അവര് നിങ്ങളില് നിന്ന് കനത്ത ഒരു കരാര്
വാങ്ങുകയും ചെയ്തുകഴിഞ്ഞിരിക്കെ നിങ്ങള് അതങ്ങനെ മേടിക്കും?
|
Ayah 4:22 الأية
وَلَا تَنكِحُوا مَا نَكَحَ آبَاؤُكُم مِّنَ النِّسَاءِ إِلَّا مَا قَدْ سَلَفَ ۚ
إِنَّهُ كَانَ فَاحِشَةً وَمَقْتًا وَسَاءَ سَبِيلًا
Wala tankihoo ma nakahaabaokum mina annisa-i illa maqad salafa innahu kana
fahishatan wamaqtan wasaasabeela
Malayalam
നിങ്ങളുടെ പിതാക്കള് വിവാഹം ചെയ്ത സ്ത്രീകളെ നിങ്ങള് വിവാഹം കഴിക്കരുത്; മുമ്പ്
ചെയ്തുപോയതൊഴികെ. തീര്ച്ചയായും അത് ഒരു നീചവൃത്തിയും വെറുക്കപ്പെട്ട കാര്യവും
ദുഷിച്ച മാര്ഗവുമാകുന്നു.
|
Ayah 4:23 الأية
حُرِّمَتْ عَلَيْكُمْ أُمَّهَاتُكُمْ وَبَنَاتُكُمْ وَأَخَوَاتُكُمْ وَعَمَّاتُكُمْ
وَخَالَاتُكُمْ وَبَنَاتُ الْأَخِ وَبَنَاتُ الْأُخْتِ وَأُمَّهَاتُكُمُ اللَّاتِي
أَرْضَعْنَكُمْ وَأَخَوَاتُكُم مِّنَ الرَّضَاعَةِ وَأُمَّهَاتُ نِسَائِكُمْ
وَرَبَائِبُكُمُ اللَّاتِي فِي حُجُورِكُم مِّن نِّسَائِكُمُ اللَّاتِي دَخَلْتُم
بِهِنَّ فَإِن لَّمْ تَكُونُوا دَخَلْتُم بِهِنَّ فَلَا جُنَاحَ عَلَيْكُمْ
وَحَلَائِلُ أَبْنَائِكُمُ الَّذِينَ مِنْ أَصْلَابِكُمْ وَأَن تَجْمَعُوا بَيْنَ
الْأُخْتَيْنِ إِلَّا مَا قَدْ سَلَفَ ۗ إِنَّ اللهَ كَانَ غَفُورًا رَّحِيمًا
Hurrimat AAalaykum ommahatukumwabanatukum waakhawatukum waAAammatukum
wakhalatukumwabanatu al-akhi wabanatu al-okhti waommahatukumuallatee ardaAAnakum
waakhawatukum mina arradaAAatiwaommahatu nisa-ikum waraba-ibukumu allateefee
hujoorikum min nisa-ikumu allateedakhaltum bihinna fa-in lam takoonoo dakhaltum
bihinna falajunaha AAalaykum wahala-ilu abna-ikumuallatheena min aslabikum waan
tajmaAAoobayna al-okhtayni illa ma qad salafa inna Allahakana ghafooran raheema
Malayalam
നിങ്ങളുടെ മാതാക്കള്, പുത്രിമാര്, സഹോദരിമാര്, പിതൃസഹോദരിമാര്,
മാതൃസഹോദരിമാര്, നിങ്ങളെ മുലകുടിപ്പിച്ച പോറ്റമ്മമാര്, മുലകുടി മുഖേനയുള്ള
നിങ്ങളുടെ സഹോദരിമാര്, നിങ്ങളുടെ ഭാര്യാമാതാക്കള് എന്നിവര് ( അവരെ വിവാഹം
ചെയ്യല് ) നിങ്ങള്ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്
ലൈംഗികവേഴ്ചയില് ഏര്പെട്ടിട്ടുള്ള നിങ്ങളുടെ ഭാര്യമാരുടെ സന്താനങ്ങളായി നിങ്ങളുടെ
സംരക്ഷണത്തിലുള്ള വളര്ത്ത് പുത്രിമാരും ( അവരെ വിവാഹം ചെയ്യുന്നതും
നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു ). ഇനി നിങ്ങള് അവരുമായി ലൈംഗികവേഴ്ചയില്
ഏര്പെട്ടിട്ടില്ലെങ്കില് ( അവരുടെ മക്കളെ വേള്ക്കുന്നതില് ) നിങ്ങള്ക്കു
കുറ്റമില്ല. നിങ്ങളുടെ മുതുകില് നിന്ന് പിറന്ന പുത്രന്മാരുടെ ഭാര്യമാരും (
നിങ്ങള്ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. ) രണ്ടുസഹോദരിമാരെ ഒന്നിച്ച്
ഭാര്യമാരാക്കുന്നതും ( നിഷിദ്ധമാകുന്നു. ) മുമ്പ് ചെയ്ത് പോയതൊഴികെ.
തീര്ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
|
Ayah 4:24 الأية
وَالْمُحْصَنَاتُ مِنَ النِّسَاءِ إِلَّا مَا مَلَكَتْ أَيْمَانُكُمْ ۖ كِتَابَ
اللهِ عَلَيْكُمْ ۚ وَأُحِلَّ لَكُم مَّا وَرَاءَ ذَٰلِكُمْ أَن تَبْتَغُوا
بِأَمْوَالِكُم مُّحْصِنِينَ غَيْرَ مُسَافِحِينَ ۚ فَمَا اسْتَمْتَعْتُم بِهِ
مِنْهُنَّ فَآتُوهُنَّ أُجُورَهُنَّ فَرِيضَةً ۚ وَلَا جُنَاحَ عَلَيْكُمْ فِيمَا
تَرَاضَيْتُم بِهِ مِن بَعْدِ الْفَرِيضَةِ ۚ إِنَّ اللهَ كَانَ عَلِيمًا
حَكِيمًا
Walmuhsanatu mina annisa-iilla ma malakat aymanukum kitaba AllahiAAalaykum
waohilla lakum ma waraa thalikuman tabtaghoo bi-amwalikum muhsineena ghayra
musafiheenafama istamtaAAtum bihi minhunna faatoohunnaojoorahunna fareedatan
wala junaha AAalaykumfeema taradaytum bihi min baAAdi alfareedatiinna Allaha
kana AAaleeman hakeema
Malayalam
( മറ്റുള്ളവരുടെ ) വിവാഹബന്ധത്തിലിരിക്കുന്ന സ്ത്രീകളും ( നിങ്ങള്ക്ക്
നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. ) നിങ്ങളുടെ കൈകള് ഉടമപ്പെടുത്തിയവര് (
അടിമസ്ത്രീകള് ) ഒഴികെ. നിങ്ങളുടെ മേല് അല്ലാഹുവിന്റെ നിയമമത്രെ ഇത്.
അതിന്നപ്പുറമുള്ള സ്ത്രീകളുമായി നിങ്ങളുടെ ധനം ( മഹ്റായി ) നല്കിക്കൊണ്ട്
നിങ്ങള് ( വിവാഹബന്ധം ) തേടുന്നത് നിങ്ങള്ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു.
നിങ്ങള് വൈവാഹിക ജീവിതം ലക്ഷ്യമാക്കുന്നവരായിരിക്കണം. നീചവൃത്തി
ആഗ്രഹിക്കുന്നവരാകരുത്. അങ്ങനെ അവരില് നിന്ന് നിങ്ങള് വല്ല സുഖവുമനുഭവിച്ചാല്
അവര്ക്കുള്ള വിവാഹമൂല്യം ഒരു ബാധ്യത എന്ന നിലയില് നിങ്ങള് നല്കേണ്ടതാണ്.
ബാധ്യത ( വിവാഹമൂല്യം ) നിശ്ചയിച്ചതിനു ശേഷം നിങ്ങള് അന്യോന്യം തൃപ്തിപ്പെട്ട്
വല്ല വിട്ടുവീഴ്ചയും ചെയ്യുന്നതില് നിങ്ങള്ക്ക് കുറ്റമൊന്നുമില്ല. തീര്ച്ചയായും
അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
|
Ayah 4:25 الأية
وَمَن لَّمْ يَسْتَطِعْ مِنكُمْ طَوْلًا أَن يَنكِحَ الْمُحْصَنَاتِ الْمُؤْمِنَاتِ
فَمِن مَّا مَلَكَتْ أَيْمَانُكُم مِّن فَتَيَاتِكُمُ الْمُؤْمِنَاتِ ۚ وَاللهُ
أَعْلَمُ بِإِيمَانِكُم ۚ بَعْضُكُم مِّن بَعْضٍ ۚ فَانكِحُوهُنَّ بِإِذْنِ
أَهْلِهِنَّ وَآتُوهُنَّ أُجُورَهُنَّ بِالْمَعْرُوفِ مُحْصَنَاتٍ غَيْرَ
مُسَافِحَاتٍ وَلَا مُتَّخِذَاتِ أَخْدَانٍ ۚ فَإِذَا أُحْصِنَّ فَإِنْ أَتَيْنَ
بِفَاحِشَةٍ فَعَلَيْهِنَّ نِصْفُ مَا عَلَى الْمُحْصَنَاتِ مِنَ الْعَذَابِ ۚ
ذَٰلِكَ لِمَنْ خَشِيَ الْعَنَتَ مِنكُمْ ۚ وَأَن تَصْبِرُوا خَيْرٌ لَّكُمْ ۗ
وَاللهُ غَفُورٌ رَّحِيمٌ
Waman lam yastatiAA minkum tawlanan yankiha almuhsanati almu/minatifamin ma
malakat aymanukum min fatayatikumualmu/minati wallahu aAAlamu
bi-eemanikumbaAAdukum min baAAdin fankihoohunnabi-ithni ahlihinna waatoohunna
ojoorahunna bilmaAAroofimuhsanatin ghayra masafihatin walamuttakhithati akhdanin
fa-itha ohsinnafa-in atayna bifahishatin faAAalayhinna nisfu maAAala almuhsanati
mina alAAathabi thalikaliman khashiya alAAanata minkum waan tasbiroo
khayrunlakum wallahu ghafoorun raheem
Malayalam
നിങ്ങളിലാര്ക്കെങ്കിലും സത്യവിശ്വാസിനികളായ സ്വതന്ത്രസ്ത്രീകളെ വിവാഹം കഴിക്കാന്
സാമ്പത്തിക ശേഷിയില്ലെങ്കില് നിങ്ങളുടെ കൈകള് ഉടമപ്പെടുത്തിയ സത്യവിശ്വാസിനികളായ
ദാസിമാരില് ആരെയെങ്കിലും ( ഭാര്യമാരായി സ്വീകരിക്കാവുന്നതാണ്. ) അല്ലാഹുവാകുന്നു
നിങ്ങളുടെ വിശ്വാസത്തെപ്പറ്റി നന്നായി അറിയുന്നവന്. നിങ്ങളില് ചിലര് ചിലരില്
നിന്നുണ്ടായവരാണല്ലോ. അങ്ങനെ അവരെ ( ആ ദാസിമാരെ ) അവരുടെ രക്ഷാകര്ത്താക്കളുടെ
അനുമതിപ്രകാരം നിങ്ങള് വിവാഹം കഴിച്ച് കൊള്ളുക. അവരുടെ വിവാഹമൂല്യം മര്യാദപ്രകാരം
അവര്ക്ക് നിങ്ങള് നല്കുകയും ചെയ്യുക. മ്ലേച്ഛവൃത്തിയില് ഏര്പെടാത്തവരും
രഹസ്യവേഴ്ചക്കാരെ സ്വീകരിക്കാത്തവരുമായ പതിവ്രതകളായിരിക്കണം അവര്. അങ്ങനെ അവര്
വൈവാഹിക ജീവിതത്തിന്റെ സംരക്ഷണത്തിലായിക്കഴിഞ്ഞിട്ട് അവര് മ്ലേച്ഛവൃത്തിയില്
ഏര്പെടുന്ന പക്ഷം സ്വതന്ത്രസ്ത്രീകള്ക്കുള്ളതിന്റെ പകുതി ശിക്ഷ
അവര്ക്കുണ്ടായിരിക്കും. നിങ്ങളുടെ കൂട്ടത്തില് ( വിവാഹം കഴിച്ചില്ലെങ്കില് )
വിഷമിക്കുമെന്ന് ഭയപ്പെടുന്നവര്ക്കാകുന്നു അത്. ( അടിമസ്ത്രീകളെ ഭാര്യമാരായി
സ്വീകരിക്കാനുള്ള അനുവാദം. ) എന്നാല് നിങ്ങള് ക്ഷമിച്ചിരിക്കുന്നതാകുന്നു
നിങ്ങള്ക്ക് കൂടുതല് ഉത്തമം. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
|
Ayah 4:26 الأية
يُرِيدُ اللهُ لِيُبَيِّنَ لَكُمْ وَيَهْدِيَكُمْ سُنَنَ الَّذِينَ مِن
قَبْلِكُمْ وَيَتُوبَ عَلَيْكُمْ ۗ وَاللهُ عَلِيمٌ حَكِيمٌ
Yureedu Allahu liyubayyina lakumwayahdiyakum sunana allatheena min qablikum
wayatoobaAAalaykum wallahu AAaleemun hakeem
Malayalam
നിങ്ങള്ക്ക് ( കാര്യങ്ങള് ) വിവരിച്ചുതരുവാനും, നിങ്ങളുടെ മുന്ഗാമികളുടെ നല്ല
നടപടികള് നിങ്ങള്ക്ക് കാട്ടിത്തരുവാനും നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുവാനും,
അല്ലാഹു ഉദ്ദേശിക്കുന്നു. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
|
Ayah 4:27 الأية
وَاللهُ يُرِيدُ أَن يَتُوبَ عَلَيْكُمْ وَيُرِيدُ الَّذِينَ يَتَّبِعُونَ
الشَّهَوَاتِ أَن تَمِيلُوا مَيْلًا عَظِيمًا
Wallahu yureedu an yatoobaAAalaykum wayureedu allatheena yattabiAAoona
ashshahawatian tameeloo maylan AAatheem
Malayalam
അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കാന് ഉദ്ദേശിക്കുന്നു. എന്നാല്
തന്നിഷ്ടങ്ങളെ പിന്പറ്റി ജീവിക്കുന്നവര് ഉദ്ദേശിക്കുന്നത് നിങ്ങള് (
നേര്വഴിയില് നിന്ന് ) വന്തോതില് തെറ്റിപ്പോകണമെന്നാണ്.
|
Ayah 4:28 الأية
يُرِيدُ اللهُ أَن يُخَفِّفَ عَنكُمْ ۚ وَخُلِقَ الْإِنسَانُ ضَعِيفًا
Yureedu Allahu an yukhaffifa AAankumwakhuliqa al-insanu daAAeefa
Malayalam
നിങ്ങള്ക്ക് ഭാരം കുറച്ചുതരണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നു.
ദുര്ബലനായിക്കൊണ്ടാണ് മനുഷ്യന് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
|
Ayah 4:29 الأية
يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا أَمْوَالَكُم بَيْنَكُم
بِالْبَاطِلِ إِلَّا أَن تَكُونَ تِجَارَةً عَن تَرَاضٍ مِّنكُمْ ۚ وَلَا
تَقْتُلُوا أَنفُسَكُمْ ۚ إِنَّ اللهَ كَانَ بِكُمْ رَحِيمًا
Ya ayyuha allatheena amanoola ta/kuloo amwalakum baynakum bilbatiliilla an
takoona tijaratan AAan taradinminkum wala taqtuloo anfusakum inna Allaha
kanabikum raheema
Malayalam
സത്യവിശ്വാസികളേ, നിങ്ങള് പരസ്പരം സംതൃപ്തിയോടുകൂടി നടത്തുന്ന കച്ചവട ഇടപാടു
മുഖേനയല്ലാതെ നിങ്ങളുടെ സ്വത്തുക്കള് അന്യായമായി നിങ്ങള് അന്യോന്യം എടുത്ത്
തിന്നരുത്. നിങ്ങള് നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്. തീര്ച്ചയായും
അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു.
|
Ayah 4:30 الأية
وَمَن يَفْعَلْ ذَٰلِكَ عُدْوَانًا وَظُلْمًا فَسَوْفَ نُصْلِيهِ نَارًا ۚ وَكَانَ
ذَٰلِكَ عَلَى اللهِ يَسِيرًا
Waman yafAAal thalika AAudwananwathulman fasawfa nusleehi naran wakanathalika
AAala Allahi yaseera
Malayalam
ആരെങ്കിലും അതിക്രമമായും അന്യായമായും അങ്ങനെ ചെയ്യുന്ന പക്ഷം നാമവനെ
നരകാഗ്നിയിലിട്ട് കരിക്കുന്നതാണ്. അത് അല്ലാഹുവിന് എളുപ്പമുള്ള കാര്യമാകുന്നു.
|
Ayah 4:31 الأية
إِن تَجْتَنِبُوا كَبَائِرَ مَا تُنْهَوْنَ عَنْهُ نُكَفِّرْ عَنكُمْ
سَيِّئَاتِكُمْ وَنُدْخِلْكُم مُّدْخَلًا كَرِيمًا
In tajtaniboo kaba-ira matunhawna AAanhu nukaffir AAankum sayyi-atikum
wanudkhilkummudkhalan kareema
Malayalam
നിങ്ങളോട് നിരോധിക്കപ്പെടുന്ന വന്പാപങ്ങള് നിങ്ങള് വര്ജ്ജിക്കുന്ന പക്ഷം
നിങ്ങളുടെ തിന്മകളെ നിങ്ങളില് നിന്ന് നാം മായ്ച്ചുകളയുകയും, മാന്യമായ ഒരു
സ്ഥാനത്ത് നിങ്ങളെ നാം പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്.
|
Ayah 4:32 الأية
وَلَا تَتَمَنَّوْا مَا فَضَّلَ اللهُ بِهِ بَعْضَكُمْ عَلَىٰ بَعْضٍ ۚ
لِّلرِّجَالِ نَصِيبٌ مِّمَّا اكْتَسَبُوا ۖ وَلِلنِّسَاءِ نَصِيبٌ مِّمَّا
اكْتَسَبْنَ ۚ وَاسْأَلُوا اللهَ مِن فَضْلِهِ ۗ إِنَّ اللهَ كَانَ بِكُلِّ
شَيْءٍ عَلِيمًا
Wala tatamannaw ma faddalaAllahu bihi baAAdakum AAala baAAdinlirrijali naseebun
mimma iktasaboowalinnisa-i naseebun mimma iktasabnawas-aloo Allaha min fadlihi
inna Allahakana bikulli shay-in AAaleema
Malayalam
നിങ്ങളില് ചിലര്ക്ക് ചിലരെക്കാള് കൂടുതലായി അല്ലാഹു നല്കിയ അനുഗ്രഹങ്ങളോട്
നിങ്ങള്ക്ക് മോഹം തോന്നരുത്. പുരുഷന്മാര് സമ്പാദിച്ചുണ്ടാക്കിയതിന്റെ ഓഹരി
അവര്ക്കുണ്ട്. സ്ത്രീകള് സമ്പാദിച്ചുണ്ടാക്കിയതിന്റെ ഓഹരി അവര്ക്കുമുണ്ട്.
അല്ലാഹുവോട് അവന്റെ ഔദാര്യത്തില് നിന്ന് നിങ്ങള് ആവശ്യപ്പെട്ടുകൊള്ളുക.
തീര്ച്ചയായും അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.
|
Ayah 4:33 الأية
وَلِكُلٍّ جَعَلْنَا مَوَالِيَ مِمَّا تَرَكَ الْوَالِدَانِ وَالْأَقْرَبُونَ ۚ
وَالَّذِينَ عَقَدَتْ أَيْمَانُكُمْ فَآتُوهُمْ نَصِيبَهُمْ ۚ إِنَّ اللهَ كَانَ
عَلَىٰ كُلِّ شَيْءٍ شَهِيدًا
Walikullin jaAAalna mawaliyamimma taraka alwalidani wal-aqraboonawallatheena
AAaqadat aymanukum faatoohumnaseebahum inna Allaha kana AAalakulli shay-in
shaheeda
Malayalam
ഏതൊരാള്ക്കും തന്റെ മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ച് പോയ
സ്വത്തിന് നാം അവകാശികളെ നിശ്ചയിച്ചിട്ടുണ്ട്. നിങ്ങളുടെ വലംകൈകള് ബന്ധം
സ്ഥാപിച്ചിട്ടുള്ളവര്ക്കും അവരുടെ ഓഹരി നിങ്ങള് കൊടുക്കുക. തീര്ച്ചയായും അല്ലാഹു
എല്ലാ കാര്യങ്ങള്ക്കും സാക്ഷിയാകുന്നു.
|
Ayah 4:34 الأية
الرِّجَالُ قَوَّامُونَ عَلَى النِّسَاءِ بِمَا فَضَّلَ اللهُ بَعْضَهُمْ عَلَىٰ
بَعْضٍ وَبِمَا أَنفَقُوا مِنْ أَمْوَالِهِمْ ۚ فَالصَّالِحَاتُ قَانِتَاتٌ
حَافِظَاتٌ لِّلْغَيْبِ بِمَا حَفِظَ اللهُ ۚ وَاللَّاتِي تَخَافُونَ
نُشُوزَهُنَّ فَعِظُوهُنَّ وَاهْجُرُوهُنَّ فِي الْمَضَاجِعِ وَاضْرِبُوهُنَّ ۖ
فَإِنْ أَطَعْنَكُمْ فَلَا تَبْغُوا عَلَيْهِنَّ سَبِيلًا ۗ إِنَّ اللهَ كَانَ
عَلِيًّا كَبِيرًا
Arrijalu qawwamoonaAAala annisa-i bima faddalaAllahu baAAdahum AAala baAAdin
wabimaanfaqoo min amwalihim fassalihatu qanitatunhafithatun lilghaybi bima
hafithaAllahu wallatee takhafoonanushoozahunna faAAithoohunna wahjuroohunnafee
almadajiAAi wadriboohunna fa-in ataAAnakumfala tabghoo AAalayhinna sabeelan inna
Allaha kanaAAaliyyan kabeera
Malayalam
പുരുഷന്മാര് സ്ത്രീകളുടെ മേല് നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില് ഒരു
വിഭാഗത്തിന് മറു വിഭാഗത്തേക്കാള് അല്ലാഹു കൂടുതല് കഴിവ് നല്കിയത് കൊണ്ടും, (
പുരുഷന്മാര് ) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്. അതിനാല് നല്ലവരായ സ്ത്രീകള്
അനുസരണശീലമുള്ളവരും, അല്ലാഹു സംരക്ഷിച്ച പ്രകാരം ( പുരുഷന്മാരുടെ ) അഭാവത്തില് (
സംരക്ഷിക്കേണ്ടതെല്ലാം ) സംരക്ഷിക്കുന്നവരുമാണ്. എന്നാല് അനുസരണക്കേട്
കാണിക്കുമെന്ന് നിങ്ങള് ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങള് ഉപദേശിക്കുക.
കിടപ്പറകളില് അവരുമായി അകന്നു നില്ക്കുക. അവരെ അടിക്കുകയും ചെയ്ത് കൊള്ളുക.
എന്നിട്ടവര് നിങ്ങളെ അനുസരിക്കുന്ന പക്ഷം പിന്നെ നിങ്ങള് അവര്ക്കെതിരില് ഒരു
മാര്ഗവും തേടരുത്. തീര്ച്ചയായും അല്ലാഹു ഉന്നതനും മഹാനുമാകുന്നു.
|
Ayah 4:35 الأية
وَإِنْ خِفْتُمْ شِقَاقَ بَيْنِهِمَا فَابْعَثُوا حَكَمًا مِّنْ أَهْلِهِ وَحَكَمًا
مِّنْ أَهْلِهَا إِن يُرِيدَا إِصْلَاحًا يُوَفِّقِ اللهُ بَيْنَهُمَا ۗ إِنَّ
اللهَ كَانَ عَلِيمًا خَبِيرًا
Wa-in khiftum shiqaqa baynihimafabAAathoo hakaman min ahlihi wahakaman minahliha
in yureeda islahan yuwaffiqiAllahu baynahuma inna Allaha kanaAAaleeman khabeera
Malayalam
ഇനി, അവര് ( ദമ്പതിമാര് ) തമ്മില് ഭിന്നിച്ച് പോകുമെന്ന് നിങ്ങള് ഭയപ്പെടുന്ന
പക്ഷം അവന്റെ ആള്ക്കാരില് നിന്ന് ഒരു മദ്ധ്യസ്ഥനെയും അവളുടെ ആള്ക്കാരില്
നിന്ന് ഒരു മദ്ധ്യസ്ഥനെയും നിങ്ങള് നിയോഗിക്കുക. ഇരു വിഭാഗവും അനുരഞ്ജനമാണ്
ഉദ്ദേശിക്കുന്നതെങ്കില് അല്ലാഹു അവര്ക്കിടയില് യോജിപ്പുണ്ടാക്കുന്നതാണ്.
തീര്ച്ചയായും അല്ലാഹു സര്വ്വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു.
|
Ayah 4:36 الأية
وَاعْبُدُوا اللهَ وَلَا تُشْرِكُوا بِهِ شَيْئًا ۖ وَبِالْوَالِدَيْنِ
إِحْسَانًا وَبِذِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينِ وَالْجَارِ ذِي
الْقُرْبَىٰ وَالْجَارِ الْجُنُبِ وَالصَّاحِبِ بِالْجَنبِ وَابْنِ السَّبِيلِ
وَمَا مَلَكَتْ أَيْمَانُكُمْ ۗ إِنَّ اللهَ لَا يُحِبُّ مَن كَانَ مُخْتَالًا
فَخُورًا
WaAAbudoo Allaha walatushrikoo bihi shay-an wabilwalidayni ihsananwabithee
alqurba walyatama walmasakeeniwaljari thee alqurba waljarialjunubi wassahibi
biljanbi wabniassabeeli wama malakat aymanukum inna Allahala yuhibbu man kana
mukhtalan fakhoora
Malayalam
നിങ്ങള് അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കുചേര്ക്കാതിരിക്കുകയും
മാതാപിതാക്കളോട് നല്ല നിലയില് വര്ത്തിക്കുകയും ചെയ്യുക. ബന്ധുക്കളോടും
അനാഥകളോടും പാവങ്ങളോടും കുടുംബബന്ധമുള്ള അയല്ക്കാരോടും അന്യരായ അയല്ക്കാരോടും
സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതുകൈകള് ഉടമപ്പെടുത്തിയ അടിമകളോടും
നല്ലനിലയില് വര്ത്തിക്കുക. പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായിട്ടുള്ള ആരെയും
അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല.
|
Ayah 4:37 الأية
الَّذِينَ يَبْخَلُونَ وَيَأْمُرُونَ النَّاسَ بِالْبُخْلِ وَيَكْتُمُونَ مَا
آتَاهُمُ اللهُ مِن فَضْلِهِ ۗ وَأَعْتَدْنَا لِلْكَافِرِينَ عَذَابًا مُّهِينًا
Allatheena yabkhaloona waya/muroona annasabilbukhli wayaktumoona ma
atahumuAllahu min fadlihi waaAAtadna lilkafireenaAAathaban muheena
Malayalam
പിശുക്ക് കാണിക്കുകയും, പിശുക്ക് കാണിക്കാന് ജനങ്ങളെ പ്രേരിപ്പിക്കുകയും,
തങ്ങള്ക്ക് അല്ലാഹു തന്റെ ഔദാര്യം കൊണ്ട് നല്കിയ അനുഗ്രഹം മറച്ചു വെക്കുകയും
ചെയ്യുന്നവരാണവര്. ആ നന്ദികെട്ടവര്ക്ക് അപമാനകരമായ ശിക്ഷയാണ് നാം
ഒരുക്കിവെച്ചിരിക്കുന്നത്.
|
Ayah 4:38 الأية
وَالَّذِينَ يُنفِقُونَ أَمْوَالَهُمْ رِئَاءَ النَّاسِ وَلَا يُؤْمِنُونَ
بِاللهِ وَلَا بِالْيَوْمِ الْآخِرِ ۗ وَمَن يَكُنِ الشَّيْطَانُ لَهُ قَرِينًا
فَسَاءَ قَرِينًا
Wallatheena yunfiqoona amwalahumri-aa annasi wala yu/minoona billahiwala
bilyawmi al-akhiri waman yakuni ashshaytanulahu qareenan fasaa qareena
Malayalam
ജനങ്ങളെ കാണിക്കുവാനായി തങ്ങളുടെ സ്വത്തുക്കള് ചെലവഴിക്കുന്നവരും, അല്ലാഹുവിലോ
അന്ത്യദിനത്തിലോ വിശ്വാസമില്ലാത്തവരുമാണവര്. പിശാചാണ് ഒരാളുടെ
കൂട്ടാളിയാകുന്നതെങ്കില് അവന് എത്ര ദുഷിച്ച ഒരു കൂട്ടുകാരന്!
|
Ayah 4:39 الأية
وَمَاذَا عَلَيْهِمْ لَوْ آمَنُوا بِاللهِ وَالْيَوْمِ الْآخِرِ وَأَنفَقُوا
مِمَّا رَزَقَهُمُ اللهُ ۚ وَكَانَ اللهُ بِهِمْ عَلِيمًا
Wamatha AAalayhim law amanoobillahi walyawmi al-akhiriwaanfaqoo mimma razaqahumu
Allahu wakana Allahubihim AAaleema
Malayalam
അവര് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, അല്ലാഹു അവര്ക്ക്
നല്കിയതില് നിന്ന് ചെലവഴിക്കുകയും ചെയ്തു പോയാല് അവര്ക്കെന്തൊരു
ദോഷമാണുള്ളത്? അല്ലാഹു അവരെ പറ്റി നന്നായി അറിയുന്നവനാകുന്നു.
|
Ayah 4:40 الأية
إِنَّ اللهَ لَا يَظْلِمُ مِثْقَالَ ذَرَّةٍ ۖ وَإِن تَكُ حَسَنَةً يُضَاعِفْهَا
وَيُؤْتِ مِن لَّدُنْهُ أَجْرًا عَظِيمًا
Inna Allaha la yathlimumithqala tharratin wa-in taku hasanatan yudaAAifhawayu/ti
min ladunhu ajran AAatheema
Malayalam
തീര്ച്ചയായും അല്ലാഹു ഒരു അണുവോളം അനീതി കാണിക്കുകയില്ല. വല്ല
നന്മയുമാണുള്ളതെങ്കില് അതവന് ഇരട്ടിച്ച് കൊടുക്കുകയും, അവന്റെ പക്കല്
നിന്നുള്ള വമ്പിച്ച പ്രതിഫലം നല്കുകയും ചെയ്യുന്നതാണ്.
|
Ayah 4:41 الأية
فَكَيْفَ إِذَا جِئْنَا مِن كُلِّ أُمَّةٍ بِشَهِيدٍ وَجِئْنَا بِكَ عَلَىٰ
هَٰؤُلَاءِ شَهِيدًا
Fakayfa itha ji/na min kulliommatin bishaheedin waji/na bika AAala
haola-ishaheeda
Malayalam
എന്നാല് ഓരോ സമുദായത്തില് നിന്നും ഓരോ സാക്ഷിയെ നാം കൊണ്ട് വരികയും
ഇക്കൂട്ടര്ക്കെതിരില് നിന്നെ നാം സാക്ഷിയായി കൊണ്ട് വരികയും ചെയ്യുമ്പോള്
എന്തായിരിക്കും അവസ്ഥ!
|
Ayah 4:42 الأية
يَوْمَئِذٍ يَوَدُّ الَّذِينَ كَفَرُوا وَعَصَوُا الرَّسُولَ لَوْ تُسَوَّىٰ بِهِمُ
الْأَرْضُ وَلَا يَكْتُمُونَ اللهَ حَدِيثًا
Yawma-ithin yawaddu allatheenakafaroo waAAasawoo arrasoola law tusawwabihimu
al-ardu wala yaktumoona Allaha hadeetha
Malayalam
അവിശ്വസിക്കുകയും റസൂലിനെ ധിക്കരിക്കുകയും ചെയ്തവര് ആ ദിവസം കൊതിച്ചു പോകും; അവരെ
മൂടിക്കൊണ്ട് ഭൂമി നിരപ്പാക്കപ്പെട്ടിരുന്നു വെങ്കില് എത്ര നന്നായിരുന്നുവെന്ന്.
ഒരു വിവരവും അല്ലാഹുവില് നിന്ന് അവര്ക്ക് ഒളിച്ചു വെക്കാനാവില്ല.
|
Ayah 4:43 الأية
يَا أَيُّهَا الَّذِينَ آمَنُوا لَا تَقْرَبُوا الصَّلَاةَ وَأَنتُمْ سُكَارَىٰ
حَتَّىٰ تَعْلَمُوا مَا تَقُولُونَ وَلَا جُنُبًا إِلَّا عَابِرِي سَبِيلٍ حَتَّىٰ
تَغْتَسِلُوا ۚ وَإِن كُنتُم مَّرْضَىٰ أَوْ عَلَىٰ سَفَرٍ أَوْ جَاءَ أَحَدٌ
مِّنكُم مِّنَ الْغَائِطِ أَوْ لَامَسْتُمُ النِّسَاءَ فَلَمْ تَجِدُوا مَاءً
فَتَيَمَّمُوا صَعِيدًا طَيِّبًا فَامْسَحُوا بِوُجُوهِكُمْ وَأَيْدِيكُمْ ۗ إِنَّ
اللهَ كَانَ عَفُوًّا غَفُورًا
Ya ayyuha allatheena amanoola taqraboo assalata waantum sukarahatta taAAlamoo ma
taqooloona walajunuban illa AAabiree sabeelin hattataghtasiloo wa-in kuntum
marda aw AAala safarin awjaa ahadun minkum mina algha-iti aw lamastumuannisaa
falam tajidoo maan fatayammamoo saAAeedantayyiban famsahoo biwujoohikum
waaydeekuminna Allaha kana AAafuwwan ghafoora
Malayalam
സത്യവിശ്വാസികളേ, ലഹരിബാധിച്ചവരായിക്കൊണ്ട് നിങ്ങള് നമസ്കാരത്തെ സമീപിക്കരുത്;
നിങ്ങള് പറയുന്നതെന്തെന്ന് നിങ്ങള്ക്ക് ബോധമുണ്ടാകുന്നത് വരെ.
ജനാബത്തുകാരായിരിക്കുമ്പോള് നിങ്ങള് കുളിക്കുന്നത് വരെയും ( നമസ്കാരത്തെ
സമീപിക്കരുത്. ) നിങ്ങള് വഴി കടന്ന് പോകുന്നവരായിക്കൊണ്ടല്ലാതെ. നിങ്ങള്
രോഗികളായിരിക്കുകയോ യാത്രയിലാവുകയോ ചെയ്താല്- അല്ലെങ്കില് നിങ്ങളിലൊരാള്
മലമൂത്രവിസര്ജ്ജനം കഴിഞ്ഞ് വരികയോ, സ്ത്രീകളുമായി സമ്പര്ക്കം നടത്തുകയോ
ചെയ്തുവെങ്കില് -എന്നിട്ട് നിങ്ങള്ക്ക് വെള്ളം കിട്ടിയതുമില്ലെങ്കില് നിങ്ങള്
ശുദ്ധിയുള്ള ഭൂമുഖം തേടിക്കൊള്ളുക. എന്നിട്ടതുകൊണ്ട് നിങ്ങളുടെ മുഖങ്ങളും കൈകളും
തടവുക. തീര്ച്ചയായും അല്ലാഹു ഏറെ മാപ്പുനല്കുന്നവനും പൊറുക്കുന്നവനുമാകുന്നു.
|
Ayah 4:44 الأية
أَلَمْ تَرَ إِلَى الَّذِينَ أُوتُوا نَصِيبًا مِّنَ الْكِتَابِ يَشْتَرُونَ
الضَّلَالَةَ وَيُرِيدُونَ أَن تَضِلُّوا السَّبِيلَ
Alam tara ila allatheena ootoonaseeban mina alkitabi yashtaroona
addalalatawayureedoona an tadilloo assabeel
Malayalam
വേദഗ്രന്ഥത്തില് നിന്ന് ഒരു വിഹിതം നല്കപ്പെട്ടവരെ നീ കണ്ടില്ലേ? അവര്
ദുര്മാര്ഗം വിലയ്ക്ക് വാങ്ങുകയും, നിങ്ങള് വഴിതെറ്റിപ്പോകണമെന്ന്
ആഗ്രഹിക്കുകയും ചെയ്യുന്നു.
|
Ayah 4:45 الأية
وَاللهُ أَعْلَمُ بِأَعْدَائِكُمْ ۚ وَكَفَىٰ بِاللهِ وَلِيًّا وَكَفَىٰ
بِاللهِ نَصِيرًا
Wallahu aAAlamu bi-aAAda-ikumwakafa billahi waliyyan wakafa billahinaseera
Malayalam
അല്ലാഹു നിങ്ങളുടെ ശത്രുക്കളെപ്പറ്റി നന്നായി അറിയുന്നവനാകുന്നു. നിങ്ങള്ക്ക്
രക്ഷകനായി അല്ലാഹു മതി, സഹായിയായും അല്ലാഹു തന്നെ മതി.
|
Ayah 4:46 الأية
مِّنَ الَّذِينَ هَادُوا يُحَرِّفُونَ الْكَلِمَ عَن مَّوَاضِعِهِ وَيَقُولُونَ
سَمِعْنَا وَعَصَيْنَا وَاسْمَعْ غَيْرَ مُسْمَعٍ وَرَاعِنَا لَيًّا
بِأَلْسِنَتِهِمْ وَطَعْنًا فِي الدِّينِ ۚ وَلَوْ أَنَّهُمْ قَالُوا سَمِعْنَا
وَأَطَعْنَا وَاسْمَعْ وَانظُرْنَا لَكَانَ خَيْرًا لَّهُمْ وَأَقْوَمَ وَلَٰكِن
لَّعَنَهُمُ اللهُ بِكُفْرِهِمْ فَلَا يُؤْمِنُونَ إِلَّا قَلِيلًا
Mina allatheena hadoo yuharrifoonaalkalima AAan mawadiAAihi wayaqooloona
samiAAnawaAAasayna wasmaAA ghayra musmaAAin waraAAinalayyan bi-alsinatihim
wataAAnan fee addeeni walawannahum qaloo samiAAna waataAAna wasmaAAwanthurna
lakana khayranlahum waaqwama walakin laAAanahumu Allahubikufrihim fala
yu/minoona illa qaleela
Malayalam
യഹൂദരില് പെട്ടവരത്രെ ( ആ ശത്രുക്കള്. ) വാക്കുകളെ അവര് സ്ഥാനം തെറ്റിച്ച്
പ്രയോഗിക്കുന്നു. തങ്ങളുടെ നാവുകള് വളച്ചൊടിച്ച് കൊണ്ടും, മതത്തെ കുത്തിപ്പറഞ്ഞ്
കൊണ്ടും സമിഅ്നാ വഅസൈനാ എന്നും ഇസ്മഅ് ഗൈറ മുസ്മഅ് എന്നും റാഇനാ എന്നും അവര്
പറയുന്നു. സമിഅ്നാ വഅത്വഅ്നാ ( ഞങ്ങള് കേള്ക്കുകയും അനുസരിക്കുകയും
ചെയ്തിരിക്കുന്നു ) എന്നും ഇസ്മഅ് ( കേള്ക്കണേ ) എന്നും ഉന്ളുര്നാ ( ഞങ്ങളെ
ഗൌനിക്കണേ ) എന്നും അവര് പറഞ്ഞിരുന്നെങ്കില് അതവര്ക്ക് കൂടുതല് ഉത്തമവും
വക്രതയില്ലാത്തതും ആകുമായിരുന്നു. പക്ഷെ അല്ലാഹു അവരുടെ നിഷേധം കാരണമായി അവരെ
ശപിച്ചിരിക്കുന്നു. അതിനാല് അവര് വിശ്വസിക്കുകയില്ല; ചുരുക്കത്തിലല്ലാതെ.
|
Ayah 4:47 الأية
يَا أَيُّهَا الَّذِينَ أُوتُوا الْكِتَابَ آمِنُوا بِمَا نَزَّلْنَا مُصَدِّقًا
لِّمَا مَعَكُم مِّن قَبْلِ أَن نَّطْمِسَ وُجُوهًا فَنَرُدَّهَا عَلَىٰ
أَدْبَارِهَا أَوْ نَلْعَنَهُمْ كَمَا لَعَنَّا أَصْحَابَ السَّبْتِ ۚ وَكَانَ
أَمْرُ اللهِ مَفْعُولًا
Ya ayyuha allatheenaootoo alkitaba aminoo bima nazzalnamusaddiqan lima maAAakum
min qabli an natmisawujoohan fanaruddaha AAala adbarihaaw nalAAanahum kama
laAAanna as-habaassabti wakana amru Allahi mafAAoola
Malayalam
ഹേ; വേദഗ്രന്ഥം നല്കപ്പെട്ടവരേ, നിങ്ങളുടെ പക്കലുള്ള വേദത്തെ
സത്യപ്പെടുത്തിക്കൊണ്ട് നാം അവതരിപ്പിച്ചതില് നിങ്ങള് വിശ്വസിക്കുവിന്. നാം ചില
മുഖങ്ങള് തുടച്ചുനീക്കിയിട്ട് അവയെ പിന്വശങ്ങളിലേക്ക് മാറ്റുന്നതിന് മുമ്പായി,
അല്ലെങ്കില് ശബ്ബത്തിന്റെ ആള്ക്കാരെ നാം ശപിച്ചത് പോലെ നിങ്ങളെയും
ശപിക്കുന്നതിന്നുമുമ്പായി നിങ്ങള് വിശ്വസിക്കുവിന്. അല്ലാഹുവിന്റെ കല്പന
പ്രാവര്ത്തികമാക്കപ്പെടുക തന്നെ ചെയ്യും.
|
Ayah 4:48 الأية
إِنَّ اللهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن
يَشَاءُ ۚ وَمَن يُشْرِكْ بِاللهِ فَقَدِ افْتَرَىٰ إِثْمًا عَظِيمًا
Inna Allaha la yaghfiru anyushraka bihi wayaghfiru ma doona thalika limanyashao
waman yushrik billahi faqadi iftaraithman AAatheema
Malayalam
തന്നോട് പങ്കുചേര്ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല.
അതൊഴിച്ചുള്ളതെല്ലാം അവന് ഉദ്ദേശിക്കുന്നവര്ക്ക് അവന്
പൊറുത്തുകൊടുക്കുന്നതാണ്. ആര് അല്ലാഹുവോട് പങ്കുചേര്ത്തുവോ അവന് തീര്ച്ചയായും
ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്.
|
Ayah 4:49 الأية
أَلَمْ تَرَ إِلَى الَّذِينَ يُزَكُّونَ أَنفُسَهُم ۚ بَلِ اللهُ يُزَكِّي مَن
يَشَاءُ وَلَا يُظْلَمُونَ فَتِيلًا
Alam tara ila allatheenayuzakkoona anfusahum bali Allahu yuzakkee man yashaowala
yuthlamoona fateela
Malayalam
സ്വയം പരിശുദ്ധരെന്ന് അവകാശപ്പെടുന്നവരെ നീ കണ്ടില്ലേ? എന്നാല് അല്ലാഹു അവന്
ഉദ്ദേശിക്കുന്നവരെ പരിശുദ്ധരാക്കുന്നു. അവരോട് ഒരു തരിമ്പും അനീതി
കാണിക്കപ്പെടുന്നതല്ല.
|
Ayah 4:50 الأية
انظُرْ كَيْفَ يَفْتَرُونَ عَلَى اللهِ الْكَذِبَ ۖ وَكَفَىٰ بِهِ إِثْمًا
مُّبِينًا
Onthur kayfa yaftaroona AAalaAllahi alkathiba wakafa bihi ithman mubeena
Malayalam
എങ്ങനെയാണ് അവര് അല്ലാഹുവിന്റെ പേരില് കള്ളം കെട്ടിച്ചമയ്ക്കുന്നത് എന്ന്
നോക്കൂ. പ്രത്യക്ഷമായ കുറ്റമായിട്ട് അതു തന്നെ മതി.
|
Ayah 4:51 الأية
أَلَمْ تَرَ إِلَى الَّذِينَ أُوتُوا نَصِيبًا مِّنَ الْكِتَابِ يُؤْمِنُونَ
بِالْجِبْتِ وَالطَّاغُوتِ وَيَقُولُونَ لِلَّذِينَ كَفَرُوا هَٰؤُلَاءِ أَهْدَىٰ
مِنَ الَّذِينَ آمَنُوا سَبِيلًا
Alam tara ila allatheena ootoonaseeban mina alkitabi yu/minoona
biljibtiwattaghooti wayaqooloona lillatheenakafaroo haola-i ahda mina allatheena
amanoosabeela
Malayalam
വേദത്തില് നിന്ന് ഒരു വിഹിതം നല്കപ്പെട്ടവരെ നീ നോക്കിയില്ലെ? അവര് ക്ഷുദ്ര
വിദ്യകളിലും ദുര്മൂര്ത്തികളിലും വിശ്വസിക്കുന്നു. സത്യനിഷേധികളെപ്പറ്റി അവര്
പറയുന്നു; ഇക്കൂട്ടരാണ് വിശ്വാസികളെക്കാള് നേര്മാര്ഗം പ്രാപിച്ചവരെന്ന്.
|
Ayah 4:52 الأية
أُولَٰئِكَ الَّذِينَ لَعَنَهُمُ اللهُ ۖ وَمَن يَلْعَنِ اللهُ فَلَن تَجِدَ
لَهُ نَصِيرًا
Ola-ika allatheena laAAanahumuAllahu waman yalAAani Allahu falan tajida lahu
naseera
Malayalam
എന്നാല് അവരെയാണ് അല്ലാഹു ശപിച്ചിരിക്കുന്നത്. ഏതൊരുവനെ അല്ലാഹു
ശപിച്ചിരിക്കുന്നുവോ അവന്ന് ഒരു സഹായിയെയും നീ കണ്ടെത്തുകയില്ല.
|
Ayah 4:53 الأية
أَمْ لَهُمْ نَصِيبٌ مِّنَ الْمُلْكِ فَإِذًا لَّا يُؤْتُونَ النَّاسَ نَقِيرًا
Am lahum naseebun mina almulki fa-ithanla yu/toona annasa naqeera
Malayalam
അതല്ല, ആധിപത്യത്തില് വല്ല വിഹിതവും അവര്ക്കുണ്ടോ? എങ്കില് ഒരു അണുവോളവും അവര്
മനുഷ്യര്ക്ക് നല്കുമായിരുന്നില്ല.
|
Ayah 4:54 الأية
أَمْ يَحْسُدُونَ النَّاسَ عَلَىٰ مَا آتَاهُمُ اللهُ مِن فَضْلِهِ ۖ فَقَدْ
آتَيْنَا آلَ إِبْرَاهِيمَ الْكِتَابَ وَالْحِكْمَةَ وَآتَيْنَاهُم مُّلْكًا
عَظِيمًا
Am yahsudoona annasaAAala ma atahumu Allahu min fadlihifaqad atayna ala
ibraheema alkitabawalhikmata waataynahum mulkan AAatheema
Malayalam
അതല്ല, അല്ലാഹു അവന്റെ ഔദാര്യത്തില് നിന്ന് മറ്റു മനുഷ്യര്ക്ക്
നല്കിയിട്ടുള്ളതിന്റെ പേരില് അവര് അസൂയപ്പെടുകയാണോ? എന്നാല് ഇബ്രാഹീം
കുടുംബത്തിന് നാം വേദവും ജ്ഞാനവും നല്കിയിട്ടുണ്ട്. അവര്ക്ക് നാം മഹത്തായ
ആധിപത്യവും നല്കിയിട്ടുണ്ട്.
|
Ayah 4:55 الأية
فَمِنْهُم مَّنْ آمَنَ بِهِ وَمِنْهُم مَّن صَدَّ عَنْهُ ۚ وَكَفَىٰ بِجَهَنَّمَ
سَعِيرًا
Faminhum man amana bihi waminhum man saddaAAanhu wakafa bijahannama saAAeera
Malayalam
അതില് വിശ്വസിച്ച ഒരു വിഭാഗം അവരുടെ കൂട്ടത്തിലുണ്ട്. അതില് നിന്ന് പിന്തിരിഞ്ഞ
വിഭാഗവും അവരിലുണ്ട്. ( അവര്ക്ക് ) കത്തിജ്വലിക്കുന്ന നരകാഗ്നി തന്നെ മതി.
|
Ayah 4:56 الأية
إِنَّ الَّذِينَ كَفَرُوا بِآيَاتِنَا سَوْفَ نُصْلِيهِمْ نَارًا كُلَّمَا نَضِجَتْ
جُلُودُهُم بَدَّلْنَاهُمْ جُلُودًا غَيْرَهَا لِيَذُوقُوا الْعَذَابَ ۗ إِنَّ
اللهَ كَانَ عَزِيزًا حَكِيمًا
Inna allatheena kafaroo bi-ayatinasawfa nusleehim naran kullama
nadijatjulooduhum baddalnahum juloodan ghayraha liyathooqooalAAathaba inna
Allaha kana AAazeezan hakeema
Malayalam
തീര്ച്ചയായും നമ്മുടെ തെളിവുകള് നിഷേധിച്ചവരെ നാം നരകത്തിലിട്ട്
കരിക്കുന്നതാണ്. അവരുടെ തൊലികള് വെന്തുപോകുമ്പോഴെല്ലാം അവര്ക്ക് നാം വേറെ
തൊലികള് മാറ്റികൊടുക്കുന്നതാണ്. അവര് ശിക്ഷ ആസ്വദിച്ചു കൊണ്ടിരിക്കാന്
വേണ്ടിയാണത്. തീര്ച്ചയായും അല്ലാഹു പ്രതാപവാനും യുക്തിമാനുമാകുന്നു.
|
Ayah 4:57 الأية
وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ سَنُدْخِلُهُمْ جَنَّاتٍ تَجْرِي مِن
تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۖ لَّهُمْ فِيهَا أَزْوَاجٌ
مُّطَهَّرَةٌ ۖ وَنُدْخِلُهُمْ ظِلًّا ظَلِيلًا
Wallatheena amanoowaAAamiloo assalihati sanudkhiluhum jannatintajree min tahtiha
al-anharu khalideenafeeha abadan lahum feeha azwajun mutahharatunwanudkhiluhum
thillan thaleela
Malayalam
വിശ്വസിക്കുകയും സല്പ്രവൃത്തികളില് ഏര്പെടുകയും ചെയ്തവരാകട്ടെ, താഴ്ഭാഗത്ത്
കൂടി അരുവികള് ഒഴുകുന്ന സ്വര്ഗത്തോട്ടങ്ങളില് നാം അവരെ പ്രവേശിപ്പിക്കുന്നതാണ്.
അവരതില് നിത്യവാസികളായിരിക്കും. അവര്ക്കവിടെ പരിശുദ്ധരായ ഇണകളുണ്ടായിരിക്കും.
സ്ഥിരവും ഇടതൂര്ന്നതുമായ തണലില് നാമവരെ പ്രവേശിപ്പിക്കുകയും ചെയ്യും.
|
Ayah 4:58 الأية
إِنَّ اللهَ يَأْمُرُكُمْ أَن تُؤَدُّوا الْأَمَانَاتِ إِلَىٰ أَهْلِهَا وَإِذَا
حَكَمْتُم بَيْنَ النَّاسِ أَن تَحْكُمُوا بِالْعَدْلِ ۚ إِنَّ اللهَ نِعِمَّا
يَعِظُكُم بِهِ ۗ إِنَّ اللهَ كَانَ سَمِيعًا بَصِيرًا
Inna Allaha ya/murukum an tu-addooal-amanati ila ahliha wa-itha hakamtumbayna
annasi an tahkumoo bilAAadliinna Allaha niAAimma yaAAithukum bihiinna Allaha
kana sameeAAan baseera
Malayalam
വിശ്വസിച്ചേല്പിക്കപ്പെട്ട അനാമത്തുകള് അവയുടെ അവകാശികള്ക്ക് നിങ്ങള് കൊടുത്തു
വീട്ടണമെന്നും, ജനങ്ങള്ക്കിടയില് നിങ്ങള് തീര്പ്പുകല്പിക്കുകയാണെങ്കില്
നീതിയോടെ തീര്പ്പുകല്പിക്കണമെന്നും അല്ലാഹു നിങ്ങളോട് കല്പിക്കുന്നു. എത്രയോ
നല്ല ഉപദേശമാണ് അവന് നിങ്ങള്ക്ക് നല്കുന്നത്. തീര്ച്ചയായും എല്ലാം
കേള്ക്കുന്നവനും കാണുന്നവനുമാകുന്നു അല്ലാഹു.
|
Ayah 4:59 الأية
يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللهَ وَأَطِيعُوا الرَّسُولَ وَأُولِي
الْأَمْرِ مِنكُمْ ۖ فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللهِ
وَالرَّسُولِ إِن كُنتُمْ تُؤْمِنُونَ بِاللهِ وَالْيَوْمِ الْآخِرِ ۚ ذَٰلِكَ
خَيْرٌ وَأَحْسَنُ تَأْوِيلًا
Ya ayyuha allatheena amanooateeAAoo Allaha waateeAAoo arrasoolawaolee al-amri
minkum fa-in tanazaAAtum fee shay-infaruddoohu ila Allahi warrasooli in
kuntumtu/minoona billahi walyawmi al-akhirithalika khayrun waahsanu ta/weela
Malayalam
സത്യവിശ്വാസികളേ, നിങ്ങള് അല്ലാഹുവെ അനുസരിക്കുക. ( അല്ലാഹുവിന്റെ ) ദൂതനെയും
നിങ്ങളില് നിന്നുള്ള കൈകാര്യകര്ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും
നിങ്ങള്ക്കിടയില് ഭിന്നിപ്പുണ്ടാകുകയാണെങ്കില് നിങ്ങളത് അല്ലാഹുവിലേക്കും
റസൂലിലേക്കും മടക്കുക. നിങ്ങള് അല്ലാഹുവിലും അന്ത്യദിനത്തിലും
വിശ്വസിക്കുന്നുവെങ്കില് ( അതാണ് വേണ്ടത്. ) അതാണ് ഉത്തമവും കൂടുതല് നല്ല
പര്യവസാനമുള്ളതും.
|
Ayah 4:60 الأية
أَلَمْ تَرَ إِلَى الَّذِينَ يَزْعُمُونَ أَنَّهُمْ آمَنُوا بِمَا أُنزِلَ إِلَيْكَ
وَمَا أُنزِلَ مِن قَبْلِكَ يُرِيدُونَ أَن يَتَحَاكَمُوا إِلَى الطَّاغُوتِ وَقَدْ
أُمِرُوا أَن يَكْفُرُوا بِهِ وَيُرِيدُ الشَّيْطَانُ أَن يُضِلَّهُمْ ضَلَالًا
بَعِيدًا
Alam tara ila allatheenayazAAumoona annahum amanoo bima onzila ilayka wamaonzila
min qablika yureedoona an yatahakamoo ila attaghootiwaqad omiroo an yakfuroo
bihi wayureedu ashshaytanuan yudillahum dalalan baAAeeda
Malayalam
നിനക്ക് അവതരിപ്പിക്കപ്പെട്ടതിലും നിനക്ക് മുമ്പ് അവതരിപ്പിക്കപ്പെട്ടതിലും
തങ്ങള് വിശ്വസിച്ചിരിക്കുന്നു എന്ന് ജല്പിക്കുന്ന ഒരു കൂട്ടരെ നീ കണ്ടില്ലേ?
ദുര്മൂര്ത്തികളുടെ അടുത്തേക്ക് വിധിതേടിപ്പോകാനാണ് അവര് ഉദ്ദേശിക്കുന്നത്.
വാസ്തവത്തില് ദുര്മൂര്ത്തികളെ അവിശ്വസിക്കുവാനാണ് അവര്
കല്പിക്കപ്പെട്ടിട്ടുള്ളത്. പിശാച് അവരെ ബഹുദൂരം വഴിതെറ്റിക്കുവാന്
ഉദ്ദേശിക്കുന്നു.
|
Ayah 4:61 الأية
وَإِذَا قِيلَ لَهُمْ تَعَالَوْا إِلَىٰ مَا أَنزَلَ اللهُ وَإِلَى الرَّسُولِ
رَأَيْتَ الْمُنَافِقِينَ يَصُدُّونَ عَنكَ صُدُودًا
Wa-itha qeela lahum taAAalawila ma anzala Allahu wa-ila arrasooliraayta
almunafiqeena yasuddoona AAanka sudooda
Malayalam
അല്ലാഹു അവതരിപ്പിച്ചതിലേക്കും ( അവന്റെ ) ദൂതനിലേക്കും നിങ്ങള് വരൂ എന്ന്
അവരോട് പറയപ്പെട്ടാല് ആ കപടവിശ്വാസികള് നിന്നെ വിട്ട് പാടെ പിന്തിരിഞ്ഞ്
പോകുന്നത് നിനക്ക് കാണാം.
|
Ayah 4:62 الأية
فَكَيْفَ إِذَا أَصَابَتْهُم مُّصِيبَةٌ بِمَا قَدَّمَتْ أَيْدِيهِمْ ثُمَّ
جَاءُوكَ يَحْلِفُونَ بِاللهِ إِنْ أَرَدْنَا إِلَّا إِحْسَانًا وَتَوْفِيقًا
Fakayfa itha asabat-hum museebatunbima qaddamat aydeehim thumma jaooka
yahlifoonabillahi in aradna illa ihsananwatawfeeqa
Malayalam
എന്നാല് സ്വന്തം കൈകള് ചെയ്ത് വെച്ചതിന്റെ ഫലമായി അവര്ക്ക് വല്ല ആപത്തും
ബാധിക്കുകയും, അനന്തരം അവര് നിന്റെ അടുത്ത് വന്ന് അല്ലാഹുവിന്റെ പേരില് സത്യം
ചെയ്ത് കൊണ്ട് ഞങ്ങള് നന്മയും അനുരഞ്ജനവുമല്ലാതെ മറ്റൊന്നും
ഉദ്ദേശിച്ചിരുന്നില്ല എന്ന് പറയുകയും ചെയ്യുമ്പോഴുള്ള സ്ഥിതി എങ്ങനെയായിരിക്കും?
|
Ayah 4:63 الأية
أُولَٰئِكَ الَّذِينَ يَعْلَمُ اللهُ مَا فِي قُلُوبِهِمْ فَأَعْرِضْ عَنْهُمْ
وَعِظْهُمْ وَقُل لَّهُمْ فِي أَنفُسِهِمْ قَوْلًا بَلِيغًا
Ola-ika allatheena yaAAlamuAllahu ma fee quloobihim faaAArid AAanhumwaAAithhum
waqul lahum fee anfusihim qawlan baleegha
Malayalam
അത്തരക്കാരുടെ മനസ്സുകളില് എന്താണുള്ളതെന്ന് അല്ലാഹുവിന്നറിയാം. ആകയാല് ( നബിയേ,
) അവരെ വിട്ട് തിരിഞ്ഞുകളയുക. അവര്ക്ക് സദുപദേശം നല്കുകയും, അവരുടെ മനസ്സില്
തട്ടുന്ന വാക്ക് അവരോട് പറയുകയും ചെയ്യുക.
|
Ayah 4:64 الأية
وَمَا أَرْسَلْنَا مِن رَّسُولٍ إِلَّا لِيُطَاعَ بِإِذْنِ اللهِ ۚ وَلَوْ
أَنَّهُمْ إِذ ظَّلَمُوا أَنفُسَهُمْ جَاءُوكَ فَاسْتَغْفَرُوا اللهَ
وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللهَ تَوَّابًا رَّحِيمًا
Wama arsalna min rasoolin illaliyutaAAa bi-ithni Allahi walaw annahum
iththalamoo anfusahum jaooka fastaghfarooAllaha wastaghfara lahumu
arrasoolulawajadoo Allaha tawwaban raheema
Malayalam
അല്ലാഹുവിന്റെ ഉത്തരവ് പ്രകാരം അനുസരിക്കപ്പെടുവാന് വേണ്ടിയല്ലാതെ നാം ഒരു
ദൂതനെയും അയച്ചിട്ടില്ല. അവര് അവരോട് തന്നെ അക്രമം പ്രവര്ത്തിച്ചപ്പോള് നിന്റെ
അടുക്കല് അവര് വരികയും, എന്നിട്ടവര് അല്ലാഹുവോട് പാപമോചനം തേടുകയും,
അവര്ക്കുവേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തിരുന്നുവെങ്കില് അല്ലാഹുവെ ഏറെ
പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യമുള്ളവനുമായി അവര് കണ്ടെത്തുമായിരുന്നു.
|
Ayah 4:65 الأية
فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ
ثُمَّ لَا يَجِدُوا فِي أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا
تَسْلِيمًا
Fala warabbika la yu/minoona hattayuhakkimooka feema shajara baynahum thumma
layajidoo fee anfusihim harajan mimma qadaytawayusallimoo tasleema
Malayalam
ഇല്ല, നിന്റെ രക്ഷിതാവിനെത്തന്നെയാണ സത്യം; അവര്ക്കിടയില് ഭിന്നതയുണ്ടായ
കാര്യത്തില് അവര് നിന്നെ വിധികര്ത്താവാക്കുകയും, നീ വിധികല്പിച്ചതിനെപ്പറ്റി
പിന്നീടവരുടെ മനസ്സുകളില് ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂര്ണ്ണമായി
സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതു വരെ അവര് വിശ്വാസികളാവുകയില്ല.
|
Ayah 4:66 الأية
وَلَوْ أَنَّا كَتَبْنَا عَلَيْهِمْ أَنِ اقْتُلُوا أَنفُسَكُمْ أَوِ اخْرُجُوا مِن
دِيَارِكُم مَّا فَعَلُوهُ إِلَّا قَلِيلٌ مِّنْهُمْ ۖ وَلَوْ أَنَّهُمْ فَعَلُوا
مَا يُوعَظُونَ بِهِ لَكَانَ خَيْرًا لَّهُمْ وَأَشَدَّ تَثْبِيتًا
Walaw anna katabna AAalayhimani oqtuloo anfusakum awi okhrujoo min diyarikum
mafaAAaloohu illa qaleelun minhum walaw annahum faAAaloo mayooAAathoona bihi
lakana khayran lahumwaashadda tathbeeta
Malayalam
നിങ്ങള് സ്വന്തം ജീവന് ബലിയര്പ്പിക്കണമെന്നോ, വീട് വിട്ടിറങ്ങണമെന്നോ നാം
അവര്ക്ക് കല്പന നല്കിയിരുന്നുവെങ്കില് അവരില് ചുരുക്കം പേരൊഴികെ അത്
ചെയ്യുമായിരുന്നില്ല. അവരോട് ഉപദേശിക്കപ്പെടും പ്രകാരം അവര്
പ്രവര്ത്തിച്ചിരുന്നുവെങ്കില് അതവര്ക്ക് ഏറ്റവും ഉത്തമവും ( സന്മാര്ഗത്തില്
) അവരെ കൂടുതല് ശക്തമായി ഉറപ്പിക്കുന്നതും ആകുമായിരുന്നു.
|
Ayah 4:67 الأية
وَإِذًا لَّآتَيْنَاهُم مِّن لَّدُنَّا أَجْرًا عَظِيمًا
Wa-ithan laataynahummin ladunna ajran AAatheema
Malayalam
എന്നാല് അവര്ക്ക് നമ്മുടെ പക്കല് നിന്നുള്ള മഹത്തായ പ്രതിഫലം നാം നല്കുകയും,
|
Ayah 4:68 الأية
وَلَهَدَيْنَاهُمْ صِرَاطًا مُّسْتَقِيمًا
Walahadaynahum siratanmustaqeema
Malayalam
നാമവരെ നേര്വഴിയില് ചേര്ക്കുകയും ചെയ്യുമായിരുന്നു.
|
Ayah 4:69 الأية
وَمَن يُطِعِ اللهَ وَالرَّسُولَ فَأُولَٰئِكَ مَعَ الَّذِينَ أَنْعَمَ اللهُ
عَلَيْهِم مِّنَ النَّبِيِّينَ وَالصِّدِّيقِينَ وَالشُّهَدَاءِ وَالصَّالِحِينَ ۚ
وَحَسُنَ أُولَٰئِكَ رَفِيقًا
Waman yutiAAi Allaha warrasoolafaola-ika maAAa allatheena anAAama
AllahuAAalayhim mina annabiyyeena wassiddeeqeenawashshuhada-i
wassaliheenawahasuna ola-ika rafeeqa
Malayalam
ആര് അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുന്നുവോ അവര് അല്ലാഹു
അനുഗ്രഹിച്ചവരായ പ്രവാചകന്മാര്, സത്യസന്ധന്മാര്, രക്തസാക്ഷികള്,
സച്ചരിതന്മാര് എന്നിവരോടൊപ്പമായിരിക്കും. അവര് എത്ര നല്ല കൂട്ടുകാര്!
|
Ayah 4:70 الأية
ذَٰلِكَ الْفَضْلُ مِنَ اللهِ ۚ وَكَفَىٰ بِاللهِ عَلِيمًا
Thalika alfadlu mina Allahiwakafa billahi AAaleema
Malayalam
അല്ലാഹുവിങ്കല് നിന്നുള്ള അനുഗ്രഹമത്രെ അത്. എല്ലാം അറിയുന്നവനായി അല്ലാഹു മതി.
|
Ayah 4:71 الأية
يَا أَيُّهَا الَّذِينَ آمَنُوا خُذُوا حِذْرَكُمْ فَانفِرُوا ثُبَاتٍ أَوِ
انفِرُوا جَمِيعًا
Ya ayyuha allatheena amanookhuthoo hithrakum fanfiroo thubatinawi infiroo
jameeAAa
Malayalam
സത്യവിശ്വാസികളേ, നിങ്ങള് ജാഗ്രത കൈക്കൊള്ളുവിന്. അങ്ങനെ ചെറുസംഘങ്ങളായോ,
ഒന്നിച്ചൊറ്റകൂട്ടമായോ നിങ്ങള് ( യുദ്ധത്തിന് ) പുറപ്പെട്ട് കൊള്ളുക.
|
Ayah 4:72 الأية
وَإِنَّ مِنكُمْ لَمَن لَّيُبَطِّئَنَّ فَإِنْ أَصَابَتْكُم مُّصِيبَةٌ قَالَ قَدْ
أَنْعَمَ اللهُ عَلَيَّ إِذْ لَمْ أَكُن مَّعَهُمْ شَهِيدًا
Wa-inna minkum laman layubatti-annafa-in asabatkum museebatun qala qad
anAAamaAllahu AAalayya ith lam akun maAAahum shaheeda
Malayalam
തീര്ച്ചയായും നിങ്ങളുടെ കൂട്ടത്തില് മടിച്ച് പിന്നോക്കം നില്ക്കുന്നവനുണ്ട്.
അങ്ങനെ നിങ്ങള്ക്ക് വല്ല വിപത്തും ബാധിച്ചുവെങ്കില്, ഞാന് അവരോടൊപ്പം (
യുദ്ധത്തിന് ) ഹാജരാകാതിരുന്നത് വഴി അല്ലാഹു എനിക്ക് അനുഗ്രഹം
ചെയ്തിരിക്കുകയാണ് എന്നായിരിക്കും അവന് പറയുക.
|
Ayah 4:73 الأية
وَلَئِنْ أَصَابَكُمْ فَضْلٌ مِّنَ اللهِ لَيَقُولَنَّ كَأَن لَّمْ تَكُن
بَيْنَكُمْ وَبَيْنَهُ مَوَدَّةٌ يَا لَيْتَنِي كُنتُ مَعَهُمْ فَأَفُوزَ فَوْزًا
عَظِيمًا
Wala-in asabakum fadlun minaAllahi layaqoolanna kaan lam takun baynakum
wabaynahumawaddatun ya laytanee kuntu maAAahum faafooza fawzan AAatheema
Malayalam
നിങ്ങള്ക്ക് അല്ലാഹുവിങ്കല് നിന്ന് വല്ല അനുഗ്രഹവും വന്നുകിട്ടുകയാണെങ്കിലോ,
നിങ്ങളും അവനും തമ്മില് യാതൊരു സ്നേഹബന്ധവുമുണ്ടായിരുന്നില്ല എന്ന മട്ടില് അവന്
പറയും; ( ഹാ കഷ്ടമായി! ) ഞാന് അവരുടെ കൂടെയുണ്ടായിരുന്നെങ്കില് എത്ര
നന്നായിരുന്നേനെ. എങ്കില് എനിക്കൊരു വലിയ നേട്ടം നേടിയെടുക്കാമായിരുന്നു.
|
Ayah 4:74 الأية
فَلْيُقَاتِلْ فِي سَبِيلِ اللهِ الَّذِينَ يَشْرُونَ الْحَيَاةَ الدُّنْيَا
بِالْآخِرَةِ ۚ وَمَن يُقَاتِلْ فِي سَبِيلِ اللهِ فَيُقْتَلْ أَوْ يَغْلِبْ
فَسَوْفَ نُؤْتِيهِ أَجْرًا عَظِيمًا
Falyuqatil fee sabeeli Allahiallatheena yashroona alhayata addunyabil-akhirati
waman yuqatil fee sabeeli Allahifayuqtal aw yaghlib fasawfa nu/teehi ajran
AAatheema
Malayalam
ഇഹലോകജീവിതത്തെ പരലോകജീവിതത്തിന് പകരം വില്ക്കാന് തയ്യാറുള്ളവര് അല്ലാഹുവിന്റെ
മാര്ഗത്തില് യുദ്ധം ചെയ്യട്ടെ. അല്ലാഹുവിന്റെ മാര്ഗത്തില് വല്ലവനും യുദ്ധം
ചെയ്തിട്ട് അവന് കൊല്ലപ്പെട്ടാലും വിജയം നേടിയാലും നാമവന് മഹത്തായ പ്രതിഫലം
നല്കുന്നതാണ്.
|
Ayah 4:75 الأية
وَمَا لَكُمْ لَا تُقَاتِلُونَ فِي سَبِيلِ اللهِ وَالْمُسْتَضْعَفِينَ مِنَ
الرِّجَالِ وَالنِّسَاءِ وَالْوِلْدَانِ الَّذِينَ يَقُولُونَ رَبَّنَا أَخْرِجْنَا
مِنْ هَٰذِهِ الْقَرْيَةِ الظَّالِمِ أَهْلُهَا وَاجْعَل لَّنَا مِن لَّدُنكَ
وَلِيًّا وَاجْعَل لَّنَا مِن لَّدُنكَ نَصِيرًا
Wama lakum la tuqatiloonafee sabeeli Allahi walmustadAAafeena mina
arrijaliwannisa-i walwildani allatheenayaqooloona rabbana akhrijna min
hathihialqaryati aththalimi ahluhawajAAal lana min ladunka waliyyan wajAAallana
min ladunka naseera
Malayalam
അല്ലാഹുവിന്റെ മാര്ഗത്തില് നിങ്ങള്ക്കെന്തുകൊണ്ട് യുദ്ധം ചെയ്തു കൂടാ?
ഞങ്ങളുടെ രക്ഷിതാവേ, അക്രമികളായ ആളുകള് അധിവസിക്കുന്ന ഈ നാട്ടില് നിന്ന് ഞങ്ങളെ
നീ മോചിപ്പിക്കുകയും, നിന്റെ വകയായി ഒരു രക്ഷാധികാരിയെയും നിന്റെ വകയായി ഒരു
സഹായിയെയും ഞങ്ങള്ക്ക് നീ നിശ്ചയിച്ച് തരികയും ചെയ്യേണമേ. എന്ന്
പ്രാര്ത്ഥിച്ച് കൊണ്ടിരിക്കുന്ന മര്ദ്ദിച്ചൊതുക്കപ്പെട്ട പുരുഷന്മാര്ക്കും
സ്ത്രീകള്ക്കും കുട്ടികള്ക്കും വേണ്ടിയും ( നിങ്ങള്ക്കെന്തുകൊണ്ട് യുദ്ധം
ചെയ്തു കൂടാ? )
|
Ayah 4:76 الأية
الَّذِينَ آمَنُوا يُقَاتِلُونَ فِي سَبِيلِ اللهِ ۖ وَالَّذِينَ كَفَرُوا
يُقَاتِلُونَ فِي سَبِيلِ الطَّاغُوتِ فَقَاتِلُوا أَوْلِيَاءَ الشَّيْطَانِ ۖ
إِنَّ كَيْدَ الشَّيْطَانِ كَانَ ضَعِيفًا
Allatheena amanoo yuqatiloonafee sabeeli Allahi wallatheena kafaroo
yuqatiloonafee sabeeli attaghooti faqatiloo awliyaaashshaytani inna kayda
ashshaytanikana daAAeefa
Malayalam
വിശ്വാസികള് അല്ലാഹുവിന്റെ മാര്ഗത്തില് യുദ്ധം ചെയ്യുന്നു. സത്യനിഷേധികളാകട്ടെ,
ദുര്മൂര്ത്തികളുടെ മാര്ഗത്തില് യുദ്ധം ചെയ്യുന്നു. അതിനാല് പിശാചിന്റെ
മിത്രങ്ങളുമായി നിങ്ങള് യുദ്ധത്തില് ഏര്പെടുക. തീര്ച്ചയായും പിശാചിന്റെ
കുതന്ത്രം ദുര്ബലമാകുന്നു.
|
Ayah 4:77 الأية
أَلَمْ تَرَ إِلَى الَّذِينَ قِيلَ لَهُمْ كُفُّوا أَيْدِيَكُمْ وَأَقِيمُوا
الصَّلَاةَ وَآتُوا الزَّكَاةَ فَلَمَّا كُتِبَ عَلَيْهِمُ الْقِتَالُ إِذَا
فَرِيقٌ مِّنْهُمْ يَخْشَوْنَ النَّاسَ كَخَشْيَةِ اللهِ أَوْ أَشَدَّ خَشْيَةً ۚ
وَقَالُوا رَبَّنَا لِمَ كَتَبْتَ عَلَيْنَا الْقِتَالَ لَوْلَا أَخَّرْتَنَا
إِلَىٰ أَجَلٍ قَرِيبٍ ۗ قُلْ مَتَاعُ الدُّنْيَا قَلِيلٌ وَالْآخِرَةُ خَيْرٌ
لِّمَنِ اتَّقَىٰ وَلَا تُظْلَمُونَ فَتِيلًا
Alam tara ila allatheena qeelalahum kuffoo aydiyakum waaqeemoo assalatawaatoo
azzakata falamma kutibaAAalayhimu alqitalu itha fareequn minhum yakhshawnaannasa
kakhashyati Allahi aw ashaddakhashyatan waqaloo rabbana lima katabta
AAalaynaalqitala lawla akhkhartana ila ajalinqareebin qul mataAAu addunya
qaleelun wal-akhiratukhayrun limani ittaqa wala tuthlamoonafateela
Malayalam
( യുദ്ധത്തിനുപോകാതെ ) നിങ്ങള് കൈകള് അടക്കിവെക്കുകയും, പ്രാര്ത്ഥന മുറപോലെ
നിര്വഹിക്കുകയും. സകാത്ത് നല്കുകയും ചെയ്യുവിന് എന്ന്
നിര്ദേശിക്കപ്പെട്ടിരുന്ന ഒരു കൂട്ടരെ നീ കണ്ടില്ലേ? പിന്നീടവര്ക്ക് യുദ്ധം
നിര്ബന്ധമായി നിശ്ചയിക്കപ്പെട്ടപ്പോള് അവരില് ഒരു വിഭാഗമതാ അല്ലാഹുവെ ഭയപ്പെടും
പോലെയോ, അതിനെക്കാള് ശക്തമായ നിലയിലോ ജനങ്ങളെ ഭയപ്പെടുന്നു. ഞങ്ങളുടെ രക്ഷിതാവേ,
നീയെന്തിനാണ് ഞങ്ങള്ക്ക് യുദ്ധം നിര്ബന്ധമാക്കിയത്? അടുത്ത ഒരു
അവധിവരെയെങ്കിലും ഞങ്ങള്ക്ക് സമയം നീട്ടിത്തന്നുകൂടായിരുന്നോ? എന്നാണ് അവര്
പറഞ്ഞത്. പറയുക: ഇഹലോകത്തെ സുഖാനുഭവം വളരെ തുച്ഛമായതാണ്. പരലോകമാണ് സൂക്ഷ്മത
പാലിക്കുന്നവര്ക്ക് കൂടുതല് ഗുണകരം. നിങ്ങളോട് ഒരു തരിമ്പും അനീതി
കാണിക്കപ്പെടുകയുമില്ല.
|
Ayah 4:78 الأية
أَيْنَمَا تَكُونُوا يُدْرِككُّمُ الْمَوْتُ وَلَوْ كُنتُمْ فِي بُرُوجٍ
مُّشَيَّدَةٍ ۗ وَإِن تُصِبْهُمْ حَسَنَةٌ يَقُولُوا هَٰذِهِ مِنْ عِندِ اللهِ ۖ
وَإِن تُصِبْهُمْ سَيِّئَةٌ يَقُولُوا هَٰذِهِ مِنْ عِندِكَ ۚ قُلْ كُلٌّ مِّنْ
عِندِ اللهِ ۖ فَمَالِ هَٰؤُلَاءِ الْقَوْمِ لَا يَكَادُونَ يَفْقَهُونَ حَدِيثًا
Aynama takoonoo yudrikkumu almawtuwalaw kuntum fee buroojin mushayyadatin wa-in
tusibhum hasanatunyaqooloo hathihi min AAindi Allahi wa-in tusibhumsayyi-atun
yaqooloo hathihi min AAindika qul kullun minAAindi Allahi famali haola-i
alqawmila yakadoona yafqahoona hadeetha
Malayalam
നിങ്ങള് എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടുന്നതാണ്. നിങ്ങള് ഭദ്രമായി
കെട്ടി ഉയര്ത്തപ്പെട്ട കോട്ടകള്ക്കുള്ളിലായാല് പോലും. ( നബിയേ, ) അവര്ക്ക്
വല്ല നേട്ടവും വന്നുകിട്ടിയാല് അവര് പറയും; ഇത് അല്ലാഹുവിങ്കല് നിന്ന്
ലഭിച്ചതാണ് എന്ന്. അവര്ക്ക് വല്ല ദോഷവും ബാധിച്ചാല് അവര് പറയും; ഇത് നീ
കാരണം ഉണ്ടായതാണ് എന്ന്.പറയുക: എല്ലാം അല്ലാഹുവിന്റെ പക്കല് നിന്നുള്ളതാണ്.
അപ്പോള് ഈ ആളുകള്ക്ക് എന്ത് പറ്റി? അവര് ഒരു വിഷയവും മനസ്സിലാക്കാന്
ഭാവമില്ല.
|
Ayah 4:79 الأية
مَّا أَصَابَكَ مِنْ حَسَنَةٍ فَمِنَ اللهِ ۖ وَمَا أَصَابَكَ مِن سَيِّئَةٍ
فَمِن نَّفْسِكَ ۚ وَأَرْسَلْنَاكَ لِلنَّاسِ رَسُولًا ۚ وَكَفَىٰ بِاللهِ
شَهِيدًا
Ma asabaka min hasanatinfamina Allahi wama asabaka min sayyi-atinfamin nafsika
waarsalnaka linnasi rasoolanwakafa billahi shaheedan
Malayalam
നന്മയായിട്ട് നിനക്ക് എന്തൊന്ന് വന്നുകിട്ടിയാലും അത് അല്ലാഹുവിങ്കല്
നിന്നുള്ളതാണ്. നിന്നെ ബാധിക്കുന്ന ഏതൊരു ദോഷവും നിന്റെ പക്കല് നിന്നുതന്നെ
ഉണ്ടാകുന്നതാണ്. ( നബിയേ, ) നിന്നെ നാം മനുഷ്യരിലേക്കുള്ള ദൂതനായിട്ടാണ്
നിയോഗിച്ചിരിക്കുന്നത്.( അതിന് ) സാക്ഷിയായി അല്ലാഹു മതി.
|
Ayah 4:80 الأية
مَّن يُطِعِ الرَّسُولَ فَقَدْ أَطَاعَ اللهَ ۖ وَمَن تَوَلَّىٰ فَمَا
أَرْسَلْنَاكَ عَلَيْهِمْ حَفِيظًا
Man yutiAAi arrasoola faqad ataAAaAllaha waman tawalla fama arsalnakaAAalayhim
hafeetha
Malayalam
( അല്ലാഹുവിന്റെ ) ദൂതനെ ആര് അനുസരിക്കുന്നുവോ തീര്ച്ചയായും അവന് അല്ലാഹുവെ
അനുസരിച്ചു. ആര് പിന്തിരിഞ്ഞുവോ അവരുടെ മേല് കാവല്ക്കാരനായി നിന്നെ നാം
നിയോഗിച്ചിട്ടില്ല.
|
Ayah 4:81 الأية
وَيَقُولُونَ طَاعَةٌ فَإِذَا بَرَزُوا مِنْ عِندِكَ بَيَّتَ طَائِفَةٌ مِّنْهُمْ
غَيْرَ الَّذِي تَقُولُ ۖ وَاللهُ يَكْتُبُ مَا يُبَيِّتُونَ ۖ فَأَعْرِضْ
عَنْهُمْ وَتَوَكَّلْ عَلَى اللهِ ۚ وَكَفَىٰ بِاللهِ وَكِيلًا
Wayaqooloona taAAatun fa-ithabarazoo min AAindika bayyata ta-ifatun minhum
ghayra allatheetaqoolu wallahu yaktubu ma yubayyitoonafaaAArid AAanhum
watawakkal AAala Allahiwakafa billahi wakeela
Malayalam
അവര് പറയും: ഞങ്ങളിതാ അനുസരിച്ചിരിക്കുന്നു എന്ന്. എന്നിട്ടവര് നിന്റെ
അടുക്കല് നിന്ന് പുറത്ത് പോയാല് അവരില് ഒരു വിഭാഗം തങ്ങള് പുറത്ത്
പറയുന്നതിന് വിപരീതമായി രാത്രിയില് ഗൂഢാലോചന നടത്തുന്നു. അവര് രാത്രി ഗൂഢാലോചന
നടത്തുന്നതെല്ലാം അല്ലാഹു രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ആകയാല് നീ അവരെ
വിട്ട് തിരിഞ്ഞുകളയുക. എന്നിട്ട് അല്ലാഹുവെ ഭരമേല്പിക്കുക.
ഭരമേല്പിക്കപ്പെടുന്നവനായി അല്ലാഹു മതി.
|
Ayah 4:82 الأية
أَفَلَا يَتَدَبَّرُونَ الْقُرْآنَ ۚ وَلَوْ كَانَ مِنْ عِندِ غَيْرِ اللهِ
لَوَجَدُوا فِيهِ اخْتِلَافًا كَثِيرًا
Afala yatadabbaroona alqur-anawalaw kana min AAindi ghayri Allahi lawajadoo
feehiikhtilafan katheera
Malayalam
അവര് ഖുര്ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല്
നിന്നുള്ളതായിരുന്നെങ്കില് അവരതില് ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു.
|
Ayah 4:83 الأية
وَإِذَا جَاءَهُمْ أَمْرٌ مِّنَ الْأَمْنِ أَوِ الْخَوْفِ أَذَاعُوا بِهِ ۖ وَلَوْ
رَدُّوهُ إِلَى الرَّسُولِ وَإِلَىٰ أُولِي الْأَمْرِ مِنْهُمْ لَعَلِمَهُ
الَّذِينَ يَسْتَنبِطُونَهُ مِنْهُمْ ۗ وَلَوْلَا فَضْلُ اللهِ عَلَيْكُمْ
وَرَحْمَتُهُ لَاتَّبَعْتُمُ الشَّيْطَانَ إِلَّا قَلِيلًا
Wa-itha jaahum amrun minaal-amni awi alkhawfi athaAAoo bihi walaw raddoohu
ilaarrasooli wa-ila olee al-amri minhum laAAalimahuallatheena yastanbitoonahu
minhum walawla fadluAllahi AAalaykum warahmatuhu lattabaAAtumuashshaytana illa
qaleela
Malayalam
സമാധാനവുമായോ ( യുദ്ധ ) ഭീതിയുമായോ ബന്ധപ്പെട്ട വല്ല വാര്ത്തയും അവര്ക്ക്
വന്നുകിട്ടിയാല് അവരത് പ്രചരിപ്പിക്കുകയായി. അവരത് റസൂലിന്റെയും അവരിലെ
കാര്യവിവരമുള്ളവരുടെയും തീരുമാനത്തിന് വിട്ടിരുന്നുവെങ്കില് അവരുടെ കൂട്ടത്തില്
നിന്ന് നിരീക്ഷിച്ച് മനസ്സിലാക്കാന് കഴിവുള്ളവര് അതിന്റെ യാഥാര്ത്ഥ്യം
മനസ്സിലാക്കിക്കൊള്ളുമായിരുന്നു. നിങ്ങളുടെ മേല് അല്ലാഹുവിന്റെ അനുഗ്രഹവും
കാരുണ്യവും ഇല്ലായിരുന്നുവെങ്കില് നിങ്ങളില് അല്പം ചിലരൊഴികെ പിശാചിനെ
പിന്പറ്റുമായിരുന്നു.
|
Ayah 4:84 الأية
فَقَاتِلْ فِي سَبِيلِ اللهِ لَا تُكَلَّفُ إِلَّا نَفْسَكَ ۚ وَحَرِّضِ
الْمُؤْمِنِينَ ۖ عَسَى اللهُ أَن يَكُفَّ بَأْسَ الَّذِينَ كَفَرُوا ۚ وَاللهُ
أَشَدُّ بَأْسًا وَأَشَدُّ تَنكِيلًا
Faqatil fee sabeeli Allahi latukallafu illa nafsaka waharridialmu/mineena AAasa
Allahu an yakuffa ba/sa allatheenakafaroo wallahu ashaddu ba/san waashaddu
tankeela
Malayalam
എന്നാല്( നബിയേ, ) നീ അല്ലാഹുവിന്റെ മാര്ഗത്തില് യുദ്ധം ചെയ്തു കൊള്ളുക.
നിന്റെ സ്വന്തം കാര്യമല്ലാതെ നിന്നോട് ശാസിക്കപ്പെടുന്നതല്ല. സത്യവിശ്വാസികളില്
നീ പ്രേരണ ചെലുത്തുകയും ചെയ്യുക. സത്യനിഷേധികളുടെ ആക്രമണശക്തിയെ അല്ലാഹു
തടുത്തുതന്നേക്കും. അല്ലാഹു ഏറ്റവും കൂടുതല് ആക്രമണശക്തിയുള്ളവനും അതികഠിനമായി
ശിക്ഷിക്കുന്നവനുമാകുന്നു.
|
Ayah 4:85 الأية
مَّن يَشْفَعْ شَفَاعَةً حَسَنَةً يَكُن لَّهُ نَصِيبٌ مِّنْهَا ۖ وَمَن يَشْفَعْ
شَفَاعَةً سَيِّئَةً يَكُن لَّهُ كِفْلٌ مِّنْهَا ۗ وَكَانَ اللهُ عَلَىٰ كُلِّ
شَيْءٍ مُّقِيتًا
Man yashfaAA shafaAAatan hasanatanyakun lahu naseebun minha waman yashfaAA
shafaAAatansayyi-atan yakun lahu kiflun minha wakana AllahuAAala kulli shay-in
muqeeta
Malayalam
വല്ലവനും ഒരു നല്ല ശുപാര്ശ ചെയ്താല് ആ നന്മയില് ഒരു പങ്ക്
അവന്നുണ്ടായിരിക്കും. വല്ലവനും ഒരു ചീത്ത ശുപാര്ശ ചെയ്താല് ആ തിന്മയില് നിന്ന്
ഒരു പങ്കും അവന്നുണ്ടായിരിക്കും. അല്ലാഹു എല്ലാകാര്യങ്ങളുടെയും മേല്നോട്ടം
വഹിക്കുന്നവനാകുന്നു.
|
Ayah 4:86 الأية
وَإِذَا حُيِّيتُم بِتَحِيَّةٍ فَحَيُّوا بِأَحْسَنَ مِنْهَا أَوْ رُدُّوهَا ۗ
إِنَّ اللهَ كَانَ عَلَىٰ كُلِّ شَيْءٍ حَسِيبًا
Wa-itha huyyeetum bitahiyyatinfahayyoo bi-ahsana minha aw ruddoohainna Allaha
kana AAala kulli shay-in haseeba
Malayalam
നിങ്ങള്ക്ക് അഭിവാദ്യം അര്പ്പിക്കപ്പെട്ടാല് അതിനെക്കാള് മെച്ചമായി (
അങ്ങോട്ട് ) അഭിവാദ്യം അര്പ്പിക്കുക. അല്ലെങ്കില് അതുതന്നെ തിരിച്ചുനല്കുക.
തീര്ച്ചയായും അല്ലാഹു ഏതൊരു കാര്യത്തിന്റെയും കണക്ക് നോക്കുന്നവനാകുന്നു.
|
Ayah 4:87 الأية
اللهُ لَا إِلَٰهَ إِلَّا هُوَ ۚ لَيَجْمَعَنَّكُمْ إِلَىٰ يَوْمِ الْقِيَامَةِ
لَا رَيْبَ فِيهِ ۗ وَمَنْ أَصْدَقُ مِنَ اللهِ حَدِيثًا
Allahu la ilaha illahuwa layajmaAAannakum ila yawmi alqiyamati larayba feehi
waman asdaqu mina Allahi hadeetha
Malayalam
അല്ലാഹു- അവനല്ലാതെ യാതൊരു ദൈവവുമില്ല. ഉയിര്ത്തെഴുന്നേല്പിന്റെ ദിവസത്തേക്ക്
അവന് നിങ്ങളെയെല്ലാം ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യും. അതില് സംശയമേ ഇല്ല.
അല്ലാഹുവെക്കാള് സത്യസന്ധമായി വിവരം നല്കുന്നവന് ആരുണ്ട്?
|
Ayah 4:88 الأية
فَمَا لَكُمْ فِي الْمُنَافِقِينَ فِئَتَيْنِ وَاللهُ أَرْكَسَهُم بِمَا كَسَبُوا
ۚ أَتُرِيدُونَ أَن تَهْدُوا مَنْ أَضَلَّ اللهُ ۖ وَمَن يُضْلِلِ اللهُ فَلَن
تَجِدَ لَهُ سَبِيلًا
Fama lakum fee almunafiqeenafi-atayni wallahu arkasahum bima kasabooatureedoona
an tahdoo man adalla Allahu waman yudliliAllahu falan tajida lahu sabeela
Malayalam
എന്നാല് കപടവിശ്വാസികളുടെ കാര്യത്തില് നിങ്ങളെന്താണ് രണ്ട് കക്ഷികളാകുന്നത്?
അവര് സമ്പാദിച്ചുണ്ടാക്കിയത് ( തിന്മ ) കാരണം അല്ലാഹു അവരെ തലതിരിച്ചു
വിട്ടിരിക്കുകയാണ്. അല്ലാഹു പിഴപ്പിച്ചവരെ നിങ്ങള് നേര്വഴിയിലാക്കാന്
ഉദ്ദേശിച്ചിരിക്കുകയാണോ? അല്ലാഹു ഒരുവനെ പിഴപ്പിച്ചാല് പിന്നെ അവന്ന് ഒരു വഴിയും
നീ കണ്ടെത്തുന്നതല്ല.
|
Ayah 4:89 الأية
وَدُّوا لَوْ تَكْفُرُونَ كَمَا كَفَرُوا فَتَكُونُونَ سَوَاءً ۖ فَلَا تَتَّخِذُوا
مِنْهُمْ أَوْلِيَاءَ حَتَّىٰ يُهَاجِرُوا فِي سَبِيلِ اللهِ ۚ فَإِن تَوَلَّوْا
فَخُذُوهُمْ وَاقْتُلُوهُمْ حَيْثُ وَجَدتُّمُوهُمْ ۖ وَلَا تَتَّخِذُوا مِنْهُمْ
وَلِيًّا وَلَا نَصِيرًا
Waddoo law takfuroona kama kafaroofatakoonoona sawaan fala tattakhithoo
minhumawliyaa hatta yuhajiroo fee sabeeliAllahi fa-in tawallaw fakhuthoohum
waqtuloohumhaythu wajadtumoohum wala tattakhithoominhum waliyyan wala naseera
Malayalam
അവര് അവിശ്വസിച്ചത് പോലെ നിങ്ങളും അവിശ്വസിക്കുകയും, അങ്ങനെ നിങ്ങളെല്ലാം
ഒരുപോലെയായിത്തീരുകയും ചെയ്യാനാണ് അവര് കൊതിക്കുന്നത്. അതിനാല് അവര്
അല്ലാഹുവിന്റെ മാര്ഗത്തില് സ്വന്തം നാട് വിട്ടുവരുന്നതു വരെ അവരില് നിന്ന്
നിങ്ങള് മിത്രങ്ങളെ സ്വീകരിച്ച് പോകരുത്. എന്നാല് അവര് പിന്തിരിഞ്ഞ്
കളയുകയാണെങ്കില് നിങ്ങളവരെ പിടികൂടുകയും, അവരെ കണ്ടുമുട്ടിയേടത്തുവെച്ച്
നിങ്ങളവരെ കൊലപ്പെടുത്തുകയും ചെയ്യുക. അവരില് നിന്ന് യാതൊരു മിത്രത്തെയും
സഹായിയെയും നിങ്ങള് സ്വീകരിച്ചു പോകരുത്.
|
Ayah 4:90 الأية
إِلَّا الَّذِينَ يَصِلُونَ إِلَىٰ قَوْمٍ بَيْنَكُمْ وَبَيْنَهُم مِّيثَاقٌ أَوْ
جَاءُوكُمْ حَصِرَتْ صُدُورُهُمْ أَن يُقَاتِلُوكُمْ أَوْ يُقَاتِلُوا قَوْمَهُمْ ۚ
وَلَوْ شَاءَ اللهُ لَسَلَّطَهُمْ عَلَيْكُمْ فَلَقَاتَلُوكُمْ ۚ فَإِنِ
اعْتَزَلُوكُمْ فَلَمْ يُقَاتِلُوكُمْ وَأَلْقَوْا إِلَيْكُمُ السَّلَمَ فَمَا
جَعَلَ اللهُ لَكُمْ عَلَيْهِمْ سَبِيلًا
Illa allatheena yasiloonaila qawmin baynakum wabaynahum meethaqun aw
jaookumhasirat sudooruhum an yuqatilookum awyuqatiloo qawmahum walaw shaa Allahu
lasallatahumAAalaykum falaqatalookum fa-ini iAAtazalookum falam
yuqatilookumwaalqaw ilaykumu assalama fama jaAAala Allahulakum AAalayhim sabeela
Malayalam
നിങ്ങളുമായി സഖ്യത്തില് കഴിയുന്ന ഒരു ജനവിഭാഗത്തോട് ചേര്ന്ന്
നില്ക്കുന്നവരൊഴികെ. നിങ്ങളോട് യുദ്ധം ചെയ്യാനോ, സ്വന്തം ആള്ക്കാരോട് യുദ്ധം
ചെയ്യാനോ മനഃപ്രയാസമുള്ളവരായി നിങ്ങളുടെ അടുത്ത് വരുന്നവരും ഒഴികെ. അല്ലാഹു
ഉദ്ദേശിച്ചിരുന്നെങ്കില് നിങ്ങളുടെ മേല് അവര്ക്കവന് ശക്തി നല്കുകയും,
നിങ്ങളോടവര് യുദ്ധത്തില് ഏര്പെടുകയും ചെയ്യുമായിരുന്നു. എന്നാല് നിങ്ങളോട്
യുദ്ധം ചെയ്യാതെ അവര് വിട്ടൊഴിഞ്ഞ് നില്ക്കുകയും, നിങ്ങളുടെ മുമ്പാകെ
സമാധാനനിര്ദേശം വെക്കുകയും ചെയ്തിട്ടുണ്ടെങ്കില് അവര്ക്കെതിരായി യാതൊരു
മാര്ഗവും അല്ലാഹു നിങ്ങള്ക്ക് അനുവദിച്ചിട്ടില്ല.
|
Ayah 4:91 الأية
سَتَجِدُونَ آخَرِينَ يُرِيدُونَ أَن يَأْمَنُوكُمْ وَيَأْمَنُوا قَوْمَهُمْ كُلَّ
مَا رُدُّوا إِلَى الْفِتْنَةِ أُرْكِسُوا فِيهَا ۚ فَإِن لَّمْ يَعْتَزِلُوكُمْ
وَيُلْقُوا إِلَيْكُمُ السَّلَمَ وَيَكُفُّوا أَيْدِيَهُمْ فَخُذُوهُمْ
وَاقْتُلُوهُمْ حَيْثُ ثَقِفْتُمُوهُمْ ۚ وَأُولَٰئِكُمْ جَعَلْنَا لَكُمْ
عَلَيْهِمْ سُلْطَانًا مُّبِينًا
Satajidoona akhareena yureedoona anya/manookum waya/manoo qawmahum kulla ma
ruddoo ilaalfitnati orkisoo feeha fa-in lam yaAAtazilookum wayulqooilaykumu
assalama wayakuffoo aydiyahum fakhuthoohumwaqtuloohum haythu thaqiftumoohum
waola-ikumjaAAalna lakum AAalayhim sultanan mubeena
Malayalam
വേറെ ഒരു വിഭാഗത്തെയും നിങ്ങള് കണ്ടെത്തിയേക്കും. നിങ്ങളില് നിന്നും സ്വന്തം
ജനതയില് നിന്നും ഒരുപോലെ സുരക്ഷിതരായിക്കഴിയാന് അവര് ആഗ്രഹിക്കുന്നു.
കുഴപ്പത്തിലേക്ക് അവര് തിരിച്ചുവിളിക്കപ്പെടുമ്പോഴെല്ലാം അതിലവര് തലകുത്തി
വീഴുന്നു. എന്നാല് അവര് നിങ്ങളെ വിട്ട് ഒഴിഞ്ഞ് നില്ക്കുകയും, നിങ്ങളുടെ
മുമ്പാകെ സമാധാന നിര്ദേശം വെക്കുകയും, സ്വന്തം കൈകള് അടക്കിവെക്കുകയും ചെയ്യാത്ത
പക്ഷം അവരെ നിങ്ങള് പിടികൂടുകയും, അവരെ കണ്ടുമുട്ടുന്നേടത്ത് വെച്ച് നിങ്ങള്
കൊലപ്പെടുത്തുകയും ചെയ്യുക. അത്തരക്കാര്ക്കെതിരില് നാം നിങ്ങള്ക്ക് വ്യക്തമായ
ന്യായം നല്കിയിരിക്കുന്നു.
|
Ayah 4:92 الأية
وَمَا كَانَ لِمُؤْمِنٍ أَن يَقْتُلَ مُؤْمِنًا إِلَّا خَطَأً ۚ وَمَن قَتَلَ
مُؤْمِنًا خَطَأً فَتَحْرِيرُ رَقَبَةٍ مُّؤْمِنَةٍ وَدِيَةٌ مُّسَلَّمَةٌ إِلَىٰ
أَهْلِهِ إِلَّا أَن يَصَّدَّقُوا ۚ فَإِن كَانَ مِن قَوْمٍ عَدُوٍّ لَّكُمْ وَهُوَ
مُؤْمِنٌ فَتَحْرِيرُ رَقَبَةٍ مُّؤْمِنَةٍ ۖ وَإِن كَانَ مِن قَوْمٍ بَيْنَكُمْ
وَبَيْنَهُم مِّيثَاقٌ فَدِيَةٌ مُّسَلَّمَةٌ إِلَىٰ أَهْلِهِ وَتَحْرِيرُ رَقَبَةٍ
مُّؤْمِنَةٍ ۖ فَمَن لَّمْ يَجِدْ فَصِيَامُ شَهْرَيْنِ مُتَتَابِعَيْنِ تَوْبَةً
مِّنَ اللهِ ۗ وَكَانَ اللهُ عَلِيمًا حَكِيمًا
Wama kana limu/minin anyaqtula mu/minan illa khataan waman qatala
mu/minankhataan fatahreeru raqabatin mu/minatin wadiyatunmusallamatun ila ahlihi
illa an yassaddaqoofa-in kana min qawmin AAaduwwin lakum wahuwa mu/minun
fatahreeruraqabatin mu/minatin wa-in kana min qawmin baynakumwabaynahum
meethaqun fadiyatun musallamatun ilaahlihi watahreeru raqabatin mu/minatin faman
lam yajid fasiyamushahrayni mutatabiAAayni tawbatan mina Allahi wakanaAllahu
AAaleeman hakeema
Malayalam
യാതൊരു വിശ്വാസിക്കും മറ്റൊരു വിശ്വാസിയെ കൊല്ലാന് പാടുള്ളതല്ല; അബദ്ധത്തില്
വന്നുപോകുന്നതല്ലാതെ. എന്നാല് വല്ലവനും ഒരു വിശ്വാസിയെ അബദ്ധത്തില് കൊന്നുപോയാല്
( പ്രായശ്ചിത്തമായി ) ഒരു വിശ്വാസിയായ അടിമയെ മോചിപ്പിക്കുകയും, അവന്റെ (
കൊല്ലപ്പെട്ടവന്റെ ) അവകാശികള്ക്ക് നഷ്ടപരിഹാരം നല്കുകയുമാണ് വേണ്ടത്. അവര്
( ആ അവകാശികള് ) അത് ഉദാരമായി വിട്ടുതന്നെങ്കിലൊഴികെ. ഇനി അവന് (
കൊല്ലപ്പെട്ടവന് ) നിങ്ങളോട് ശത്രുതയുള്ള ജനവിഭാഗത്തില് പെട്ടവനാണ്;
അവനാണെങ്കില് സത്യവിശ്വാസിയുമാണ് എങ്കില് സത്യവിശ്വാസിയായ ഒരു അടിമയെ
മോചിപ്പിക്കുക മാത്രമാണ് വേണ്ടത്. ഇനി അവന് ( കൊല്ലപ്പെട്ടവന് ) നിങ്ങളുമായി
സഖ്യത്തിലിരിക്കുന്ന ഒരു ജനവിഭാഗത്തില് പെട്ടവനാണെങ്കില് അവന്റെ അവകാശികള്ക്ക്
നഷ്ടപരിഹാരം നല്കുകയും വിശ്വാസിയായ ഒരു അടിമയെ മോചിപ്പിക്കുകയും ചെയ്യേണ്ടതാണ്.
വല്ലവന്നും അത് സാധിച്ച് കിട്ടിയില്ലെങ്കില് തുടര്ച്ചയായി രണ്ടുമാസം
നോമ്പനുഷ്ഠിക്കേണ്ടതാണ്. അല്ലാഹു നിശ്ചയിച്ച പശ്ചാത്താപ ( മാര്ഗ ) മാണത്.
അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
|
Ayah 4:93 الأية
وَمَن يَقْتُلْ مُؤْمِنًا مُّتَعَمِّدًا فَجَزَاؤُهُ جَهَنَّمُ خَالِدًا فِيهَا
وَغَضِبَ اللهُ عَلَيْهِ وَلَعَنَهُ وَأَعَدَّ لَهُ عَذَابًا عَظِيمًا
Waman yaqtul mu/minan mutaAAammidan fajazaohujahannamu khalidan feeha waghadiba
AllahuAAalayhi walaAAanahu waaAAadda lahu AAathaban AAatheema
Malayalam
ആരെങ്കിലും ഒരു സത്യവിശ്വാസിയെ മനഃപൂര്വ്വം കൊലപ്പെടുത്തുന്ന പക്ഷം അവന്നുള്ള
പ്രതിഫലം നരകമാകുന്നു. അവനതില് നിത്യവാസിയായിരിക്കും. അവന്റെ നേരെ അല്ലാഹു
കോപിക്കുകയും, അവനെ ശപിക്കുകയും ചെയ്തിരിക്കുന്നു. കനത്ത ശിക്ഷയാണ് അവന്നുവേണ്ടി
അല്ലാഹു ഒരുക്കിവെച്ചുട്ടുള്ളത്.
|
Ayah 4:94 الأية
يَا أَيُّهَا الَّذِينَ آمَنُوا إِذَا ضَرَبْتُمْ فِي سَبِيلِ اللهِ
فَتَبَيَّنُوا وَلَا تَقُولُوا لِمَنْ أَلْقَىٰ إِلَيْكُمُ السَّلَامَ لَسْتَ
مُؤْمِنًا تَبْتَغُونَ عَرَضَ الْحَيَاةِ الدُّنْيَا فَعِندَ اللهِ مَغَانِمُ
كَثِيرَةٌ ۚ كَذَٰلِكَ كُنتُم مِّن قَبْلُ فَمَنَّ اللهُ عَلَيْكُمْ
فَتَبَيَّنُوا ۚ إِنَّ اللهَ كَانَ بِمَا تَعْمَلُونَ خَبِيرًا
Ya ayyuha allatheena amanooitha darabtum fee sabeeli Allahifatabayyanoo wala
taqooloo liman alqa ilaykumu assalamalasta mu/minan tabtaghoona AAarada
alhayatiaddunya faAAinda Allahi maghanimukatheeratun kathalika kuntum min qablu
famanna AllahuAAalaykum fatabayyanoo inna Allaha kana bimataAAmaloona khabeera
Malayalam
സത്യവിശ്വാസികളേ, നിങ്ങള് അല്ലാഹുവിന്റെ മാര്ഗത്തില് യുദ്ധത്തിനുപോയാല് (
ശത്രു ആരെന്നും മിത്രം ആരെന്നും ) നിങ്ങള് വ്യക്തമായി മനസ്സിലാക്കണം.
നിങ്ങള്ക്ക് സലാം അര്പ്പിച്ചവനോട് നീ വിശ്വാസിയല്ല എന്ന് നിങ്ങള് പറയരുത്.
ഇഹലോകജീവിതത്തിലെ നേട്ടം കൊതിച്ചുകൊണ്ടാണ് ( നിങ്ങളങ്ങനെ പറയുന്നത്. ) എന്നാല്
നേടിയെടുക്കാവുന്ന ധാരാളം സ്വത്തുകള് അല്ലാഹുവിന്റെ അടുക്കലുണ്ട്. മുമ്പ്
നിങ്ങളും അത് പോലെ ( അവിശ്വാസത്തില് ) ആയിരുന്നല്ലോ. അനന്തരം അല്ലാഹു
നിങ്ങള്ക്ക് അനുഗ്രഹം ചെയ്തു. അതിനാല് നിങ്ങള് ( കാര്യങ്ങള് ) വ്യക്തമായി (
അന്വേഷിച്ച് ) മനസ്സിലാക്കുക. തീര്ച്ചയായും അല്ലാഹു നിങ്ങള്
പ്രവര്ത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു.
|
Ayah 4:95 الأية
لَّا يَسْتَوِي الْقَاعِدُونَ مِنَ الْمُؤْمِنِينَ غَيْرُ أُولِي الضَّرَرِ
وَالْمُجَاهِدُونَ فِي سَبِيلِ اللهِ بِأَمْوَالِهِمْ وَأَنفُسِهِمْ ۚ فَضَّلَ
اللهُ الْمُجَاهِدِينَ بِأَمْوَالِهِمْ وَأَنفُسِهِمْ عَلَى الْقَاعِدِينَ
دَرَجَةً ۚ وَكُلًّا وَعَدَ اللهُ الْحُسْنَىٰ ۚ وَفَضَّلَ اللهُ
الْمُجَاهِدِينَ عَلَى الْقَاعِدِينَ أَجْرًا عَظِيمًا
La yastawee alqaAAidoona minaalmu/mineena ghayru olee addarari walmujahidoonafee
sabeeli Allahi bi-amwalihim waanfusihim faddalaAllahu almujahideena
bi-amwalihimwaanfusihim AAala alqaAAideena darajatan wakullanwaAAada Allahu
alhusna wafaddala Allahualmujahideena AAala alqaAAideena ajran AAatheema
Malayalam
ന്യായമായ വിഷമമില്ലാതെ ( യുദ്ധത്തിന് പോകാതെ ) ഒഴിഞ്ഞിരിക്കുന്ന വിശ്വാസികളും,
തങ്ങളുടെ ധനം കൊണ്ടും ദേഹം കൊണ്ടും അല്ലാഹുവിന്റെ മാര്ഗത്തില് സമരം
ചെയ്യുന്നവരും തുല്യരാകുകയില്ല. തങ്ങളുടെ ധനം കൊണ്ടും ദേഹംകൊണ്ടും സമരം
ചെയ്യുന്നവരെ ഒഴിഞ്ഞിരിക്കുന്നവരേക്കാള് അല്ലാഹു പദവിയില് ഉയര്ത്തിയിരിക്കുന്നു.
എല്ലാവര്ക്കും അല്ലാഹു നല്ല പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നു. എന്നാല്
സമരത്തില് ഏര്പെടുന്നവര്ക്ക് ഒഴിഞ്ഞിരിക്കുന്നവരേക്കാളും കൂടുതലായി അല്ലാഹു
മഹത്തായ പ്രതിഫലം നല്കുന്നതാണ്.
|
Ayah 4:96 الأية
دَرَجَاتٍ مِّنْهُ وَمَغْفِرَةً وَرَحْمَةً ۚ وَكَانَ اللهُ غَفُورًا رَّحِيمًا
Darajatin minhu wamaghfiratan warahmatanwakana Allahu ghafooran raheema
Malayalam
അവന്റെ പക്കല് നിന്നുള്ള പല പദവികളും പാപമോചനവും കാരുണ്യവുമത്രെ (
അവര്ക്കുള്ളത്. ) അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
|
Ayah 4:97 الأية
إِنَّ الَّذِينَ تَوَفَّاهُمُ الْمَلَائِكَةُ ظَالِمِي أَنفُسِهِمْ قَالُوا فِيمَ
كُنتُمْ ۖ قَالُوا كُنَّا مُسْتَضْعَفِينَ فِي الْأَرْضِ ۚ قَالُوا أَلَمْ تَكُنْ
أَرْضُ اللهِ وَاسِعَةً فَتُهَاجِرُوا فِيهَا ۚ فَأُولَٰئِكَ مَأْوَاهُمْ
جَهَنَّمُ ۖ وَسَاءَتْ مَصِيرًا
Inna allatheena tawaffahumualmala-ikatu thalimee anfusihim qaloofeema kuntum
qaloo kunna mustadAAafeena feeal-ardi qaloo alam takun ardu AllahiwasiAAatan
fatuhajiroo feeha faola-ikama/wahum jahannamu wasaat maseera
Malayalam
അവിശ്വാസികളുടെ ഇടയില് തന്നെ ജീവിച്ചുകൊണ്ട് ) സ്വന്തത്തോട് അന്യായം ചെയ്തവരെ
മരിപ്പിക്കുമ്പോള് മലക്കുകള് അവരോട് ചോദിക്കും: നിങ്ങളെന്തൊരു
നിലപാടിലായിരുന്നു? അവര് പറയും: ഞങ്ങള് നാട്ടില്
അടിച്ചൊതുക്കപ്പെട്ടവരായിരുന്നു. അവര് ( മലക്കുകള് ) ചോദിക്കും: അല്ലാഹുവിന്റെ
ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങള്ക്ക് സ്വദേശം വിട്ട് അതില് എവിടെയെങ്കിലും
പോകാമായിരുന്നല്ലോ. എന്നാല് അത്തരക്കാരുടെ വാസസ്ഥലം നരകമത്രെ. അതെത്ര ചീത്ത
സങ്കേതം!
|
Ayah 4:98 الأية
إِلَّا الْمُسْتَضْعَفِينَ مِنَ الرِّجَالِ وَالنِّسَاءِ وَالْوِلْدَانِ لَا
يَسْتَطِيعُونَ حِيلَةً وَلَا يَهْتَدُونَ سَبِيلًا
Illa almustadAAafeena mina arrijaliwannisa-i walwildani layastateeAAoona
heelatan wala yahtadoonasabeela
Malayalam
എന്നാല് യാതൊരു ഉപായവും സ്വീകരിക്കാന് കഴിവില്ലാതെ, ഒരു രക്ഷാമാര്ഗവും
കണ്ടെത്താനാകാതെ അടിച്ചൊതുക്കപ്പെട്ടവരായിക്കഴിയുന്ന പുരുഷന്മാരും സ്ത്രീകളും
കുട്ടികളും ഇതില് നിന്നൊഴിവാകുന്നു.
|
Ayah 4:99 الأية
فَأُولَٰئِكَ عَسَى اللهُ أَن يَعْفُوَ عَنْهُمْ ۚ وَكَانَ اللهُ عَفُوًّا
غَفُورًا
Faola-ika AAasa Allahuan yaAAfuwa AAanhum wakana Allahu AAafuwwan ghafoora
Malayalam
അത്തരക്കാര്ക്ക് അല്ലാഹു മാപ്പുനല്കിയേക്കാം. അല്ലാഹു അത്യധികം മാപ്പ്
നല്കുന്നവനും ഏറെ പൊറുക്കുന്നവനുമാകുന്നു.
|
Ayah 4:100 الأية
وَمَن يُهَاجِرْ فِي سَبِيلِ اللهِ يَجِدْ فِي الْأَرْضِ مُرَاغَمًا كَثِيرًا
وَسَعَةً ۚ وَمَن يَخْرُجْ مِن بَيْتِهِ مُهَاجِرًا إِلَى اللهِ وَرَسُولِهِ
ثُمَّ يُدْرِكْهُ الْمَوْتُ فَقَدْ وَقَعَ أَجْرُهُ عَلَى اللهِ ۗ وَكَانَ
اللهُ غَفُورًا رَّحِيمًا
Waman yuhajir fee sabeeli Allahiyajid fee al-ardi muraghaman katheeran
wasaAAatanwaman yakhruj min baytihi muhajiran ila Allahiwarasoolihi thumma
yudrik-hu almawtu faqad waqaAAa ajruhu AAalaAllahi wakana Allahu ghafooran
raheema
Malayalam
അല്ലാഹുവിന്റെ മാര്ഗത്തില് വല്ലവനും സ്വദേശം വെടിഞ്ഞ് പോകുന്ന പക്ഷം ഭൂമിയില്
ധാരാളം അഭയസ്ഥാനങ്ങളും ജീവിതവിശാലതയും അവന് കണ്ടെത്തുന്നതാണ്. വല്ലവനും തന്റെ
വീട്ടില് നിന്ന് - സ്വദേശം വെടിഞ്ഞ് കൊണ്ട് - അല്ലാഹുവിലേക്കും അവന്റെ
ദൂതനിലേക്കും ഇറങ്ങി പുറപ്പെടുകയും, അനന്തരം ( വഴി മദ്ധ്യേ ) മരണമവനെ പിടികൂടുകയും
ചെയ്യുന്ന പക്ഷം അവന്നുള്ള പ്രതിഫലം അല്ലാഹുവിങ്കല് സ്ഥിരപ്പെട്ടു കഴിഞ്ഞു.
അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
|
Ayah 4:101 الأية
وَإِذَا ضَرَبْتُمْ فِي الْأَرْضِ فَلَيْسَ عَلَيْكُمْ جُنَاحٌ أَن تَقْصُرُوا مِنَ
الصَّلَاةِ إِنْ خِفْتُمْ أَن يَفْتِنَكُمُ الَّذِينَ كَفَرُوا ۚ إِنَّ
الْكَافِرِينَ كَانُوا لَكُمْ عَدُوًّا مُّبِينًا
Wa-itha darabtum fee al-ardifalaysa AAalaykum junahun an taqsuroo mina
assalatiin khiftum an yaftinakumu allatheena kafaroo inna alkafireenakanoo lakum
AAaduwwan mubeena
Malayalam
നിങ്ങള് ഭൂമിയില് യാത്രചെയ്യുകയാണെങ്കില് സത്യനിഷേധികള് നിങ്ങള്ക്ക് നാശം
വരുത്തുമെന്ന് നിങ്ങള് ഭയപ്പെടുന്ന പക്ഷം നമസ്കാരം ചുരുക്കി നിര്വഹിക്കുന്നതില്
നിങ്ങള്ക്ക് കുറ്റമില്ല. തീര്ച്ചയായും സത്യനിഷേധികള് നിങ്ങളുടെ പ്രത്യക്ഷ
ശത്രുക്കളാകുന്നു.
|
Ayah 4:102 الأية
وَإِذَا كُنتَ فِيهِمْ فَأَقَمْتَ لَهُمُ الصَّلَاةَ فَلْتَقُمْ طَائِفَةٌ مِّنْهُم
مَّعَكَ وَلْيَأْخُذُوا أَسْلِحَتَهُمْ فَإِذَا سَجَدُوا فَلْيَكُونُوا مِن
وَرَائِكُمْ وَلْتَأْتِ طَائِفَةٌ أُخْرَىٰ لَمْ يُصَلُّوا فَلْيُصَلُّوا مَعَكَ
وَلْيَأْخُذُوا حِذْرَهُمْ وَأَسْلِحَتَهُمْ ۗ وَدَّ الَّذِينَ كَفَرُوا لَوْ
تَغْفُلُونَ عَنْ أَسْلِحَتِكُمْ وَأَمْتِعَتِكُمْ فَيَمِيلُونَ عَلَيْكُم
مَّيْلَةً وَاحِدَةً ۚ وَلَا جُنَاحَ عَلَيْكُمْ إِن كَانَ بِكُمْ أَذًى مِّن
مَّطَرٍ أَوْ كُنتُم مَّرْضَىٰ أَن تَضَعُوا أَسْلِحَتَكُمْ ۖ وَخُذُوا حِذْرَكُمْ
ۗ إِنَّ اللهَ أَعَدَّ لِلْكَافِرِينَ عَذَابًا مُّهِينًا
Wa-itha kunta feehim faaqamta lahumuassalata faltaqum ta-ifatun minhummaAAaka
walya/khuthoo aslihatahum fa-ithasajadoo falyakoonoo min wara-ikum walta/ti
ta-ifatunokhra lam yusalloo falyusalloo maAAakawalya/khuthoo hithrahum
waaslihatahumwadda allatheena kafaroo law taghfuloona AAan
aslihatikumwaamtiAAatikum fayameeloona AAalaykum maylatan wahidatanwala junaha
AAalaykum in kana bikum athanmin matarin aw kuntum marda an tadaAAoo
aslihatakumwakhuthoo hithrakum inna AllahaaAAadda lilkafireena AAathaban muheena
Malayalam
( നബിയേ, ) നീ അവരുടെ കൂട്ടത്തിലുണ്ടായിരിക്കുകയും, അവര്ക്ക് നേതൃത്വം
നല്കിക്കൊണ്ട് നമസ്കാരം നിര്വഹിക്കുകയുമാണെങ്കില് അവരില് ഒരു വിഭാഗം നിന്റെ
കൂടെ നില്ക്കട്ടെ. അവര് അവരുടെ ആയുധങ്ങള് എടുക്കുകയും ചെയ്യട്ടെ. അങ്ങനെ അവര്
സുജൂദ് ചെയ്ത് കഴിഞ്ഞാല് അവര് നിങ്ങളുടെ പിന്നിലേക്ക് മാറിനില്ക്കുകയും,
നമസ്കരിച്ചിട്ടില്ലാത്ത മറ്റെ വിഭാഗം വന്ന് നിന്റെ കൂടെ നമസ്കരിക്കുകയും
ചെയ്യട്ടെ. അവര് ജാഗ്രത കൈക്കൊള്ളുകയും, തങ്ങളുടെ ആയുധങ്ങള് എടുക്കുകയും
ചെയ്യേണ്ടതാണ്. നിങ്ങളുടെ ആയുധങ്ങളെപ്പറ്റിയും, നിങ്ങളുടെ സാധനങ്ങളെപ്പറ്റിയും
നിങ്ങള് അശ്രദ്ധരായെങ്കില്, നിങ്ങളുടെ നേരെ തിരിഞ്ഞ് ഒരൊറ്റ ആഞ്ഞടി
നടത്താമായിരുന്നുവെന്ന് സത്യനിഷേധികള് മോഹിക്കുകയാണ്. എന്നാല് മഴ കാരണം
നിങ്ങള്ക്ക് ശല്യമുണ്ടാകുകയോ, നിങ്ങള് രോഗബാധിതരാകുകയോ ചെയ്താല് നിങ്ങളുടെ
ആയുധങ്ങള് താഴെ വെക്കുന്നതിന് കുറ്റമില്ല. എന്നാല് നിങ്ങള് ജാഗ്രത പുലര്ത്തുക
തന്നെ വേണം. തീര്ച്ചയായും അല്ലാഹു സത്യനിഷേധികള്ക്ക് അപമാനകരമായ ശിക്ഷ
ഒരുക്കിവെച്ചിട്ടുണ്ട്.
|
Ayah 4:103 الأية
فَإِذَا قَضَيْتُمُ الصَّلَاةَ فَاذْكُرُوا اللهَ قِيَامًا وَقُعُودًا وَعَلَىٰ
جُنُوبِكُمْ ۚ فَإِذَا اطْمَأْنَنتُمْ فَأَقِيمُوا الصَّلَاةَ ۚ إِنَّ الصَّلَاةَ
كَانَتْ عَلَى الْمُؤْمِنِينَ كِتَابًا مَّوْقُوتًا
Fa-itha qadaytumu assalatafathkuroo Allaha qiyaman waquAAoodanwaAAala junoobikum
fa-itha itma/nantumfaaqeemoo assalata inna assalatakanat AAala almu/mineena
kitaban mawqoota
Malayalam
അങ്ങനെ നമസ്കാരം നിര്വഹിച്ചു കഴിഞ്ഞാല് നിങ്ങള് നിന്നു കൊണ്ടും ഇരുന്ന് കൊണ്ടും
കിടന്ന് കൊണ്ടും അല്ലാഹുവെ ഓര്മിക്കുക. സമാധാനാവസ്ഥയിലായാല് നിങ്ങള് നമസ്കാരം
മുറപ്രകാരം തന്നെ നിര്വഹിക്കുക. തീര്ച്ചയായും നമസ്കാരം സത്യവിശ്വാസികള്ക്ക്
സമയം നിര്ണയിക്കപ്പെട്ട ഒരു നിര്ബന്ധബാധ്യതയാകുന്നു.
|
Ayah 4:104 الأية
وَلَا تَهِنُوا فِي ابْتِغَاءِ الْقَوْمِ ۖ إِن تَكُونُوا تَأْلَمُونَ فَإِنَّهُمْ
يَأْلَمُونَ كَمَا تَأْلَمُونَ ۖ وَتَرْجُونَ مِنَ اللهِ مَا لَا يَرْجُونَ ۗ
وَكَانَ اللهُ عَلِيمًا حَكِيمًا
Wala tahinoo fee ibtigha-ialqawmi in takoonoo ta/lamoona fa-innahum ya/lamoona
kamata/lamoona watarjoona mina Allahi ma layarjoona wakana Allahu AAaleeman
hakeema
Malayalam
ശത്രുജനതയെ തേടിപ്പിടിക്കുന്ന കാര്യത്തില് നിങ്ങള് ദൌര്ബല്യം കാണിക്കരുത്.
നിങ്ങള് വേദന അനുഭവിക്കുന്നുണ്ടെങ്കില്, നിങ്ങള് വേദന അനുഭവിക്കുന്നത്
പോലെത്തന്നെ അവരും വേദന അനുഭവിക്കുന്നുണ്ട്. നിങ്ങളാകട്ടെ അവര്ക്ക്
പ്രതീക്ഷിക്കാനില്ലാത്തത് ( അനുഗ്രഹം ) അല്ലാഹുവിങ്കല് നിന്ന്
പ്രതീക്ഷിക്കുന്നുമുണ്ട്. അല്ലാഹു അറിവുള്ളവനും യുക്തിയുള്ളവനുമാകുന്നു.
|
Ayah 4:105 الأية
إِنَّا أَنزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ لِتَحْكُمَ بَيْنَ النَّاسِ
بِمَا أَرَاكَ اللهُ ۚ وَلَا تَكُن لِّلْخَائِنِينَ خَصِيمًا
Inna anzalna ilayka alkitababilhaqqi litahkuma bayna annasibima araka Allahu
wala takun lilkha-ineenakhaseema
Malayalam
നിനക്ക് അല്ലാഹു കാണിച്ചുതന്നതനുസരിച്ച് ജനങ്ങള്ക്കിടയില് നീ
വിധികല്പിക്കുവാന് വേണ്ടിയാണ് സത്യപ്രകാരം നാം നിനക്ക് വേദഗ്രന്ഥം
അവതരിപ്പിച്ചു തന്നിട്ടുള്ളത്. നീ വഞ്ചകന്മാര്ക്ക് വേണ്ടി
വാദിക്കുന്നവനാകരുത്.
|
Ayah 4:106 الأية
وَاسْتَغْفِرِ اللهَ ۖ إِنَّ اللهَ كَانَ غَفُورًا رَّحِيمًا
Wastaghfiri Allaha inna Allahakana ghafooran raheema
Malayalam
അല്ലാഹുവോട് പാപമോചനം തേടുക. തീര്ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും
കരുണാനിധിയുമാകുന്നു.
|
Ayah 4:107 الأية
وَلَا تُجَادِلْ عَنِ الَّذِينَ يَخْتَانُونَ أَنفُسَهُمْ ۚ إِنَّ اللهَ لَا
يُحِبُّ مَن كَانَ خَوَّانًا أَثِيمًا
Wala tujadil AAani allatheenayakhtanoona anfusahum inna Allaha la yuhibbuman
kana khawwanan atheema
Malayalam
ആത്മവഞ്ചന നടത്തിക്കൊണ്ടിരിക്കുന്ന ആളുകള്ക്ക് വേണ്ടി നീ തര്ക്കിക്കരുത്.
മഹാവഞ്ചകനും അധര്മ്മകാരിയുമായ ഒരാളെയും അല്ലാഹു ഇഷ്ടപ്പെടുകയേ ഇല്ല.
|
Ayah 4:108 الأية
يَسْتَخْفُونَ مِنَ النَّاسِ وَلَا يَسْتَخْفُونَ مِنَ اللهِ وَهُوَ مَعَهُمْ
إِذْ يُبَيِّتُونَ مَا لَا يَرْضَىٰ مِنَ الْقَوْلِ ۚ وَكَانَ اللهُ بِمَا
يَعْمَلُونَ مُحِيطًا
Yastakhfoona mina annasi walayastakhfoona mina Allahi wahuwa maAAahum
ithyubayyitoona ma la yarda mina alqawli wakanaAllahu bima yaAAmaloona muheeta
Malayalam
അവര് ജനങ്ങളില് നിന്ന് ( കാര്യങ്ങള് ) ഒളിച്ചു വെക്കുന്നു. എന്നാല്
അല്ലാഹുവില് നിന്ന് ( ഒന്നും ) ഒളിച്ചുവെക്കാന് അവര്ക്ക് കഴിയില്ല. അല്ലാഹു
ഇഷ്ടപ്പെടാത്ത വാക്കുകളിലൂടെ അവര് രാത്രിയില് ഗൂഢാലോചന
നടത്തിക്കൊണ്ടിരിക്കുമ്പോള് അവര് അവരുടെ കൂടെത്തന്നെയുണ്ട്. അവര്
പ്രവര്ത്തിക്കുന്നതെല്ലാം സമ്പൂര്ണ്ണമായി അറിയുന്നവനാകുന്നു അല്ലാഹു.
|
Ayah 4:109 الأية
هَا أَنتُمْ هَٰؤُلَاءِ جَادَلْتُمْ عَنْهُمْ فِي الْحَيَاةِ الدُّنْيَا فَمَن
يُجَادِلُ اللهَ عَنْهُمْ يَوْمَ الْقِيَامَةِ أَم مَّن يَكُونُ عَلَيْهِمْ
وَكِيلًا
Haantum haola-i jadaltumAAanhum fee alhayati addunya famanyujadilu Allaha
AAanhum yawma alqiyamati amman yakoonu AAalayhim wakeela
Malayalam
ഹേ! കൂട്ടരേ, ഐഹികജീവിതത്തില് നിങ്ങളവര്ക്ക് വേണ്ടി തര്ക്കിച്ചു. എന്നാല്
ഉയിര്ത്തെഴുന്നേല്പിന്റെ നാളില് അവര്ക്ക് വേണ്ടി അല്ലാഹുവോട്
തര്ക്കിക്കാന് ആരാണുള്ളത്? അല്ലെങ്കില് അവരുടെ കാര്യം ഏറ്റെടുക്കാന്
ആരാണുണ്ടായിരിക്കുക?
|
Ayah 4:110 الأية
وَمَن يَعْمَلْ سُوءًا أَوْ يَظْلِمْ نَفْسَهُ ثُمَّ يَسْتَغْفِرِ اللهَ يَجِدِ
اللهَ غَفُورًا رَّحِيمًا
Waman yaAAmal soo-an aw yathlimnafsahu thumma yastaghfiri Allaha yajidi
Allahaghafooran raheema
Malayalam
ആരെങ്കിലും വല്ല തിന്മയും ചെയ്യുകയോ, സ്വന്തത്തോട് തന്നെ അക്രമം
പ്രവര്ത്തിക്കുകയോ ചെയ്തിട്ട് അല്ലാഹുവോട് പാപമോചനം തേടുന്ന പക്ഷം ഏറെ
പൊറുക്കുന്നവനും കരുണാനിധിയുമായി അല്ലാഹുവെ അവന് കണ്ടെത്തുന്നതാണ്.
|
Ayah 4:111 الأية
وَمَن يَكْسِبْ إِثْمًا فَإِنَّمَا يَكْسِبُهُ عَلَىٰ نَفْسِهِ ۚ وَكَانَ اللهُ
عَلِيمًا حَكِيمًا
Waman yaksib ithman fa-innamayaksibuhu AAala nafsihi wakana AllahuAAaleeman
hakeema
Malayalam
വല്ലവനും പാപം സമ്പാദിച്ച് വെക്കുന്ന പക്ഷം അവന്റെ തന്നെ ദോഷത്തിനായിട്ടാണ്
അവനത് സമ്പാദിച്ച് വെക്കുന്നത്. അല്ലാഹു സര്വ്വജ്ഞനും യുക്തിമാനുമാകുന്നു.
|
Ayah 4:112 الأية
وَمَن يَكْسِبْ خَطِيئَةً أَوْ إِثْمًا ثُمَّ يَرْمِ بِهِ بَرِيئًا فَقَدِ
احْتَمَلَ بُهْتَانًا وَإِثْمًا مُّبِينًا
Waman yaksib khatee-atan aw ithmanthumma yarmi bihi baree-an faqadi ihtamala
buhtananwa-ithman mubeena
Malayalam
ആരെങ്കിലും വല്ല തെറ്റോ കുറ്റമോ പ്രവര്ത്തിക്കുകയും, എന്നിട്ട് അത് ഒരു
നിരപരാധിയുടെ പേരില് ആരോപിക്കുകയും ചെയ്യുന്ന പക്ഷം തീര്ച്ചയായും അവന് ഒരു
കള്ളആരോപണവും പ്രത്യക്ഷമായ ഒരു പാപവും പേറുകയാണ് ചെയ്തിരിക്കുന്നത്.
|
Ayah 4:113 الأية
وَلَوْلَا فَضْلُ اللهِ عَلَيْكَ وَرَحْمَتُهُ لَهَمَّت طَّائِفَةٌ مِّنْهُمْ أَن
يُضِلُّوكَ وَمَا يُضِلُّونَ إِلَّا أَنفُسَهُمْ ۖ وَمَا يَضُرُّونَكَ مِن شَيْءٍ ۚ
وَأَنزَلَ اللهُ عَلَيْكَ الْكِتَابَ وَالْحِكْمَةَ وَعَلَّمَكَ مَا لَمْ تَكُن
تَعْلَمُ ۚ وَكَانَ فَضْلُ اللهِ عَلَيْكَ عَظِيمًا
Walawla fadlu AllahiAAalayka warahmatuhu lahammat ta-ifatun minhum anyudillooka
wama yudilloona illaanfusahum wama yadurroonaka min shay-in waanzalaAllahu
AAalayka alkitaba walhikmatawaAAallamaka ma lam takun taAAlamu wakana
fadluAllahi AAalayka AAatheema
Malayalam
നിന്റെ മേല് അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവുമില്ലായിരുന്നുവെങ്കില് അവരില്
ഒരു വിഭാഗം നിന്നെ പിഴപ്പിച്ച് കളയുവാന് തുനിഞ്ഞിരിക്കുകയായിരുന്നു. (
വാസ്തവത്തില് ) അവര് അവരെ തന്നെയാണ് പിഴപ്പിക്കുന്നത്. നിനക്ക് അവര് ഒരു
ഉപദ്രവവും വരുത്തുന്നതല്ല. അല്ലാഹു നിനക്ക് വേദവും ജ്ഞാനവും അവതരിപ്പിച്ച്
തരികയും, നിനക്ക് അറിവില്ലാതിരുന്നത് പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു. നിന്റെ
മേലുള്ള അല്ലാഹുവിന്റെ അനുഗ്രഹം മഹത്തായതാകുന്നു.
|
Ayah 4:114 الأية
لَّا خَيْرَ فِي كَثِيرٍ مِّن نَّجْوَاهُمْ إِلَّا مَنْ أَمَرَ بِصَدَقَةٍ أَوْ
مَعْرُوفٍ أَوْ إِصْلَاحٍ بَيْنَ النَّاسِ ۚ وَمَن يَفْعَلْ ذَٰلِكَ ابْتِغَاءَ
مَرْضَاتِ اللهِ فَسَوْفَ نُؤْتِيهِ أَجْرًا عَظِيمًا
La khayra fee katheerin min najwahumilla man amara bisadaqatin aw maAAroofin aw
islahinbayna annasi waman yafAAal thalika ibtighaamardati Allahi fasawfa
nu/teehi ajran AAatheema
Malayalam
അവരുടെ രഹസ്യാലോചനകളില് മിക്കതിലും യാതൊരു നന്മയുമില്ല. വല്ല ദാനധര്മ്മവും
ചെയ്യാനോ , സദാചാരം കൈക്കൊള്ളാനോ, ജനങ്ങള്ക്കിടയില് രഞ്ജിപ്പുണ്ടാക്കാനോ
കല്പിക്കുന്ന ആളുകളുടെ വാക്കുകളിലൊഴികെ. വല്ലവനും അല്ലാഹുവിന്റെ പൊരുത്തം
തേടിക്കൊണ്ട് അപ്രകാരം ചെയ്യുന്ന പക്ഷം അവന് നാം മഹത്തായ പ്രതിഫലം
നല്കുന്നതാണ്.
|
Ayah 4:115 الأية
وَمَن يُشَاقِقِ الرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُ الْهُدَىٰ وَيَتَّبِعْ
غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّىٰ وَنُصْلِهِ جَهَنَّمَ ۖ
وَسَاءَتْ مَصِيرًا
Waman yushaqiqi arrasoolamin baAAdi ma tabayyana lahu alhuda wayattabiAAghayra
sabeeli almu/mineena nuwallihi ma tawallawanuslihi jahannama wasaat maseera
Malayalam
തനിക്ക് സന്മാര്ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി
എതിര്ത്ത് നില്ക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാര്ഗം പിന്തുടരുകയും
ചെയ്യുന്ന പക്ഷം അവന് തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും,
നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം!
|
Ayah 4:116 الأية
إِنَّ اللهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن
يَشَاءُ ۚ وَمَن يُشْرِكْ بِاللهِ فَقَدْ ضَلَّ ضَلَالًا بَعِيدًا
Inna Allaha la yaghfiru anyushraka bihi wayaghfiru ma doona thalika limanyashao
waman yushrik billahi faqad dalladalalan baAAeeda
Malayalam
തന്നോട് പങ്കുചേര്ക്കപ്പെടുക എന്നത് അല്ലാഹു പൊറുക്കുകയില്ല; തീര്ച്ച.
അതൊഴിച്ചുള്ളത് അവന് ഉദ്ദേശിക്കുന്നവര്ക്ക് അവന് പൊറുത്തുകൊടുക്കുന്നതാണ്.
ആര് അല്ലാഹുവോട് പങ്കുചേര്ക്കുന്നുവോ അവന് ബഹുദൂരം പിഴച്ചു പോയിരിക്കുന്നു.
|
Ayah 4:117 الأية
إِن يَدْعُونَ مِن دُونِهِ إِلَّا إِنَاثًا وَإِن يَدْعُونَ إِلَّا شَيْطَانًا
مَّرِيدًا
In yadAAoona min doonihi illa inathanwa-in yadAAoona illa shaytanan mareeda
Malayalam
അല്ലാഹുവിന് പുറമെ അവര് വിളിച്ച് പ്രാര്ത്ഥിക്കുന്നത് ചില പെണ്ദൈവങ്ങളെ
മാത്രമാകുന്നു. ( വാസ്തവത്തില് ) ധിക്കാരിയായ പിശാചിനെ മാത്രമാണ് അവര് വിളിച്ച്
പ്രാര്ത്ഥിക്കുന്നത്.
|
|