1st Ayah 1 الأية ١الأوليبِسْم ِ اللهِ الرَّحْمَٰنِ الرَّحِيمِ
وَالطُّورِ
Wattoor
Malayalam
ത്വൂര്‍ പര്‍വ്വതം തന്നെയാണ, സത്യം.
|
Ayah 52:2 الأية
وَكِتَابٍ مَّسْطُورٍ
Wakitabin mastoor
Malayalam
എഴുതപ്പെട്ട ഗ്രന്ഥം തന്നെയാണ, സത്യം.
|
Ayah 52:3 الأية
فِي رَقٍّ مَّنشُورٍ
Fee raqqin manshoor
Malayalam
നിവര്‍ത്തിവെച്ച തുകലില്‍
|
Ayah 52:4 الأية
وَالْبَيْتِ الْمَعْمُورِ
Walbayti almaAAmoor
Malayalam
അധിവാസമുള്ള മന്ദിരം തന്നെയാണ, സത്യം.
|
Ayah 52:5 الأية
وَالسَّقْفِ الْمَرْفُوعِ
Wassaqfi almarfooAA
Malayalam
ഉയര്‍ത്തപ്പെട്ട മേല്‍പുര ( ആകാശം ) തന്നെയാണ, സത്യം.
|
Ayah 52:6 الأية
وَالْبَحْرِ الْمَسْجُورِ
Walbahri almasjoor
Malayalam
നിറഞ്ഞ സമുദ്രം തന്നെയാണ, സത്യം.
|
Ayah 52:7 الأية
إِنَّ عَذَابَ رَبِّكَ لَوَاقِعٌ
Inna AAathaba rabbika lawaqiAA
Malayalam
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്‍റെ ശിക്ഷ സംഭവിക്കുന്നത് തന്നെയാകുന്നു.
|
Ayah 52:8 الأية
مَّا لَهُ مِن دَافِعٍ
Ma lahu min dafiAA
Malayalam
അതു തടുക്കുവാന്‍ ആരും തന്നെയില്ല.
|
Ayah 52:9 الأية
يَوْمَ تَمُورُ السَّمَاءُ مَوْرًا
Yawma tamooru assamao mawra
Malayalam
ആകാശം ശക്തിയായി പ്രകമ്പനം കൊള്ളുന്ന ദിവസം.
|
Ayah 52:10 الأية
وَتَسِيرُ الْجِبَالُ سَيْرًا
Wataseeru aljibalu sayra
Malayalam
പര്‍വ്വതങ്ങള്‍ ( അവയുടെ സ്ഥാനങ്ങളില്‍ നിന്ന് ) നീങ്ങി സഞ്ചരിക്കുകയും ചെയ്യുന്ന
ദിവസം.
|
Ayah 52:11 الأية
فَوَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
Fawaylun yawma-ithin lilmukaththibeen
Malayalam
അന്നേ ദിവസം സത്യനിഷേധികള്‍ക്കാകുന്നു നാശം.
|
Ayah 52:12 الأية
الَّذِينَ هُمْ فِي خَوْضٍ يَلْعَبُونَ
Allatheena hum fee khawdinyalAAaboon
Malayalam
അതായത് അനാവശ്യകാര്യങ്ങളില്‍ മുഴുകി കളിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക്
|
Ayah 52:13 الأية
يَوْمَ يُدَعُّونَ إِلَىٰ نَارِ جَهَنَّمَ دَعًّا
Yawma yudaAAAAoona ila narijahannama daAAAAa
Malayalam
അവര്‍ നരകാഗ്നിയിലേക്ക് ശക്തിയായി പിടിച്ച് തള്ളപ്പെടുന്ന ദിവസം.
|
Ayah 52:14 الأية
هَٰذِهِ النَّارُ الَّتِي كُنتُم بِهَا تُكَذِّبُونَ
Hathihi annaru allateekuntum biha tukaththiboon
Malayalam
( അവരോട് പറയപ്പെടും: ) ഇതത്രെ നിങ്ങള്‍ നിഷേധിച്ചു കളഞ്ഞിരുന്ന നരകം.
|
Ayah 52:15 الأية
أَفَسِحْرٌ هَٰذَا أَمْ أَنتُمْ لَا تُبْصِرُونَ
Afasihrun hatha am antum latubsiroon
Malayalam
അപ്പോള്‍ ഇത് മായാജാലമാണോ? അതല്ല, നിങ്ങള്‍ കാണുന്നില്ലെന്നുണ്ടോ?
|
Ayah 52:16 الأية
اصْلَوْهَا فَاصْبِرُوا أَوْ لَا تَصْبِرُوا سَوَاءٌ عَلَيْكُمْ ۖ إِنَّمَا
تُجْزَوْنَ مَا كُنتُمْ تَعْمَلُونَ
Islawha fasbirooaw la tasbiroo sawaon AAalaykum innamatujzawna ma kuntum
taAAmaloon
Malayalam
നിങ്ങള്‍ അതില്‍ കടന്നു എരിഞ്ഞു കൊള്ളുക. എന്നിട്ട് നിങ്ങളത് സഹിക്കുക.
അല്ലെങ്കില്‍ നിങ്ങള്‍ സഹിക്കാതിരിക്കുക. അത് രണ്ടും നിങ്ങള്‍ക്ക് സമമാകുന്നു.
നിങ്ങള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതിന് മാത്രമാണ് നിങ്ങള്‍ക്ക് പ്രതിഫലം
നല്‍കപ്പെടുന്നത്.
|
Ayah 52:17 الأية
إِنَّ الْمُتَّقِينَ فِي جَنَّاتٍ وَنَعِيمٍ
Inna almuttaqeena fee jannatinwanaAAeem
Malayalam
തീര്‍ച്ചയായും ധര്‍മ്മനിഷ്ഠപാലിക്കുന്നവര്‍ സ്വര്‍ഗത്തോപ്പുകളിലും
സുഖാനുഗ്രഹങ്ങളിലുമായിരിക്കും.
|
Ayah 52:18 الأية
فَاكِهِينَ بِمَا آتَاهُمْ رَبُّهُمْ وَوَقَاهُمْ رَبُّهُمْ عَذَابَ الْجَحِيمِ
Fakiheena bima atahumrabbuhum wawaqahum rabbuhum AAathaba aljaheem
Malayalam
തങ്ങളുടെ രക്ഷിതാവ് അവര്‍ക്കു നല്‍കിയതില്‍ ആനന്ദം കൊള്ളുന്നവരായിട്ട്.
ജ്വലിക്കുന്ന നരകത്തിലെ ശിക്ഷയില്‍ നിന്ന് അവരുടെ രക്ഷിതാവ് അവരെ
കാത്തുരക്ഷിക്കുകയും ചെയ്യും.
|
Ayah 52:19 الأية
كُلُوا وَاشْرَبُوا هَنِيئًا بِمَا كُنتُمْ تَعْمَلُونَ
Kuloo washraboo hanee-an bimakuntum taAAmaloon
Malayalam
( അവരോട് പറയപ്പെടും: ) നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലമായി നിങ്ങള്‍
സുഖമായി തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക.
|
Ayah 52:20 الأية
مُتَّكِئِينَ عَلَىٰ سُرُرٍ مَّصْفُوفَةٍ ۖ وَزَوَّجْنَاهُم بِحُورٍ عِينٍ
Muttaki-eena AAala sururin masfoofatinwazawwajnahum bihoorin AAeen
Malayalam
വരിവരിയായ് ഇട്ട കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും അവര്‍. വിടര്‍ന്ന
കണ്ണുകളുള്ള വെളുത്ത തരുണികളെ നാം അവര്‍ക്ക് ഇണചേര്‍ത്തു കൊടുക്കുകയും ചെയ്യും.
|
Ayah 52:21 الأية
وَالَّذِينَ آمَنُوا وَاتَّبَعَتْهُمْ ذُرِّيَّتُهُم بِإِيمَانٍ أَلْحَقْنَا بِهِمْ
ذُرِّيَّتَهُمْ وَمَا أَلَتْنَاهُم مِّنْ عَمَلِهِم مِّن شَيْءٍ ۚ كُلُّ امْرِئٍ
بِمَا كَسَبَ رَهِينٌ
Wallatheena amanoo wattabaAAat-humthurriyyatuhum bi-eemanin alhaqnabihim
thurriyyatahum wama alatnahum minAAamalihim min shay-in kullu imri-in bima
kasaba raheen
Malayalam
ഏതൊരു കൂട്ടര്‍ വിശ്വസിക്കുകയും അവരുടെ സന്താനങ്ങള്‍ വിശ്വാസത്തില്‍ അവരെ
പിന്തുടരുകയും ചെയ്തിരിക്കുന്നുവോ അവരുടെ സന്താനങ്ങളെ നാം അവരോടൊപ്പം
ചേര്‍ക്കുന്നതാണ്. അവരുടെ കര്‍മ്മഫലത്തില്‍ നിന്ന് യാതൊന്നും നാം അവര്‍ക്കു കുറവു
വരുത്തുകയുമില്ല. ഏതൊരു മനുഷ്യനും താന്‍ സമ്പാദിച്ച് വെച്ചതിന് (സ്വന്തം
കര്‍മ്മങ്ങള്‍ക്ക്) പണയം വെക്കപ്പെട്ടവനാകുന്നു.
|
Ayah 52:22 الأية
وَأَمْدَدْنَاهُم بِفَاكِهَةٍ وَلَحْمٍ مِّمَّا يَشْتَهُونَ
Waamdadnahum bifakihatin walahminmimma yashtahoon
Malayalam
അവര്‍ കൊതിക്കുന്ന തരത്തിലുള്ള പഴവും മാംസവും നാം അവര്‍ക്ക് അധികമായി നല്‍കുകയും
ചെയ്യും.
|
Ayah 52:23 الأية
يَتَنَازَعُونَ فِيهَا كَأْسًا لَّا لَغْوٌ فِيهَا وَلَا تَأْثِيمٌ
YatanazaAAoona feeha ka/san lalaghwun feeha wala ta/theem
Malayalam
അവിടെ അവര്‍ പാനപാത്രം അന്യോന്യം കൈമാറികൊണ്ടിരിക്കും. അവിടെ അനാവശ്യവാക്കോ,
അധാര്‍മ്മിക വൃത്തിയോ ഇല്ല.
|
Ayah 52:24 الأية
وَيَطُوفُ عَلَيْهِمْ غِلْمَانٌ لَّهُمْ كَأَنَّهُمْ لُؤْلُؤٌ مَّكْنُونٌ
Wayatoofu AAalayhim ghilmanunlahum kaannahum lu/luon maknoon
Malayalam
അവര്‍ക്ക് ( പരിചരണത്തിനായി ) ചെറുപ്പക്കാര്‍ അവരുടെ അടുത്ത് ചുറ്റിത്തിരിഞ്ഞു
കൊണ്ടിരിക്കും. അവര്‍ സൂക്ഷിച്ച് വെക്കപ്പെട്ട മുത്തുകള്‍ പോലെയിരിക്കും
|
Ayah 52:25 الأية
وَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَسَاءَلُونَ
Waaqbala baAAduhum AAala baAAdinyatasaaloon
Malayalam
പരസ്പരം പലതും ചോദിച്ചു കൊണ്ട് അവരില്‍ ചിലര്‍ ചിലരെ അഭിമുഖീകരിക്കും.
|
Ayah 52:26 الأية
قَالُوا إِنَّا كُنَّا قَبْلُ فِي أَهْلِنَا مُشْفِقِينَ
Qaloo inna kunna qablufee ahlina mushfiqeen
Malayalam
അവര്‍ പറയും: തീര്‍ച്ചയായും നാം മുമ്പ് നമ്മുടെ കുടുംബത്തിലായിരിക്കുമ്പോള്‍
ഭയഭക്തിയുള്ളവരായിരുന്നു
|
Ayah 52:27 الأية
فَمَنَّ اللهُ عَلَيْنَا وَوَقَانَا عَذَابَ السَّمُومِ
Famanna Allahu AAalayna wawaqanaAAathaba assamoom
Malayalam
അതിനാല്‍ അല്ലാഹു നമുക്ക് അനുഗ്രഹം നല്‍കുകയും, രോമകൂപങ്ങളില്‍ തുളച്ചു കയറുന്ന
നരകാഗ്നിയുടെ ശിക്ഷയില്‍ നിന്ന് അവന്‍ നമ്മെ കാത്തുരക്ഷിക്കുകയും ചെയ്തു.
|
Ayah 52:28 الأية
إِنَّا كُنَّا مِن قَبْلُ نَدْعُوهُ ۖ إِنَّهُ هُوَ الْبَرُّ الرَّحِيمُ
Inna kunna min qablu nadAAoohuinnahu huwa albarru arraheem
Malayalam
തീര്‍ച്ചയായും നാം മുമ്പേ അവനോട് പ്രാര്‍ത്ഥിക്കുന്നവരായിരുന്നു. തീര്‍ച്ചയായും
അവന്‍ തന്നെയാകുന്നു ഔദാര്യവാനും കരുണാനിധിയും.
|
Ayah 52:29 الأية
فَذَكِّرْ فَمَا أَنتَ بِنِعْمَتِ رَبِّكَ بِكَاهِنٍ وَلَا مَجْنُونٍ
Fathakkir fama anta biniAAmatirabbika bikahin wala majnoon
Malayalam
ആകയാല്‍ നീ ഉല്‍ബോധനം ചെയ്യുക. നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹത്താല്‍ നീ ഒരു
ജ്യോത്സ്യനോ, ഭ്രാന്തനോ അല്ല.
|
Ayah 52:30 الأية
أَمْ يَقُولُونَ شَاعِرٌ نَّتَرَبَّصُ بِهِ رَيْبَ الْمَنُونِ
Am yaqooloona shaAAirun natarabbasubihi rayba almanoon
Malayalam
അതല്ല, ( മുഹമ്മദ് ) ഒരു കവിയാണ്, അവന്ന് കാലവിപത്ത് വരുന്നത് ഞങ്ങള്‍
കാത്തിരിക്കുകയാണ് എന്നാണോ അവര്‍ പറയുന്നത്?
|
Ayah 52:31 الأية
قُلْ تَرَبَّصُوا فَإِنِّي مَعَكُم مِّنَ الْمُتَرَبِّصِينَ
Qul tarabbasoo fa-innee maAAakum minaalmutarabbiseen
Malayalam
നീ പറഞ്ഞേക്കുക: നിങ്ങള്‍ കാത്തിരുന്നോളൂ. തീര്‍ച്ചയായും ഞാനും നിങ്ങളോടൊപ്പം
കാത്തിരിക്കുന്നവരുടെ കൂട്ടത്തിലാകുന്നു.
|
Ayah 52:32 الأية
أَمْ تَأْمُرُهُمْ أَحْلَامُهُم بِهَٰذَا ۚ أَمْ هُمْ قَوْمٌ طَاغُونَ
Am ta/muruhum ahlamuhum bihathaam hum qawmun taghoon
Malayalam
അതല്ല, അവരുടെ മനസ്സുകള്‍ അവരോട് ഇപ്രകാരം കല്‍പിക്കുകയാണോ? അതല്ല, അവര്‍
ധിക്കാരികളായ ഒരു ജനത തന്നെയാണോ?
|
Ayah 52:33 الأية
أَمْ يَقُولُونَ تَقَوَّلَهُ ۚ بَل لَّا يُؤْمِنُونَ
Am yaqooloona taqawwalahu bal layu/minoon
Malayalam
അതല്ല, അദ്ദേഹം ( നബി ) അത് കെട്ടിച്ചമച്ചു പറഞ്ഞതാണ് എന്ന് അവര്‍ പറയുകയാണോ?
അല്ല, അവര്‍ വിശ്വസിക്കുന്നില്ല.
|
Ayah 52:34 الأية
فَلْيَأْتُوا بِحَدِيثٍ مِّثْلِهِ إِن كَانُوا صَادِقِينَ
Falya/too bihadeethin mithlihi in kanoosadiqeena
Malayalam
എന്നാല്‍ അവര്‍ സത്യവാന്‍മാരാണെങ്കില്‍ ഇതു പോലുള്ള ഒരു വൃത്താന്തം അവര്‍
കൊണ്ടുവരട്ടെ.
|
Ayah 52:35 الأية
أَمْ خُلِقُوا مِنْ غَيْرِ شَيْءٍ أَمْ هُمُ الْخَالِقُونَ
Am khuliqoo min ghayri shay-in am humu alkhaliqoon
Malayalam
അതല്ല, യാതൊരു വസ്തുവില്‍ നിന്നുമല്ലാതെ അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ?
അതല്ല, അവര്‍ തന്നെയാണോ സ്രഷ്ടാക്കള്‍?
|
Ayah 52:36 الأية
أَمْ خَلَقُوا السَّمَاوَاتِ وَالْأَرْضَ ۚ بَل لَّا يُوقِنُونَ
Am khalaqoo assamawatiwal-arda bal la yooqinoon
Malayalam
അതല്ല, അവരാണോ ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചിരിക്കുന്നത്? അല്ല, അവര്‍ ദൃഢമായി
വിശ്വസിക്കുന്നില്ല.
|
Ayah 52:37 الأية
أَمْ عِندَهُمْ خَزَائِنُ رَبِّكَ أَمْ هُمُ الْمُصَيْطِرُونَ
Am AAindahum khaza-inu rabbika amhumu almusaytiroon
Malayalam
അതല്ല, അവരുടെ പക്കലാണോ നിന്‍റെ രക്ഷിതാവിന്‍റെ ഖജനാവുകള്‍! അതല്ല, അവരാണോ അധികാരം
നടത്തുന്നവര്‍?
|
Ayah 52:38 الأية
أَمْ لَهُمْ سُلَّمٌ يَسْتَمِعُونَ فِيهِ ۖ فَلْيَأْتِ مُسْتَمِعُهُم بِسُلْطَانٍ
مُّبِينٍ
Am lahum sullamun yastamiAAoona feehifalya/ti mustamiAAuhum bisultanin mubeen
Malayalam
അതല്ല, അവര്‍ക്ക് ( ആകാശത്തു നിന്ന് ) വിവരങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കാന്‍ വല്ല
കോണിയുമുണ്ടോ? എന്നാല്‍ അവരിലെ ശ്രദ്ധിച്ച് കേള്‍ക്കുന്ന ആള്‍ വ്യക്തമായ വല്ല
പ്രമാണവും കൊണ്ടുവരട്ടെ.
|
Ayah 52:39 الأية
أَمْ لَهُ الْبَنَاتُ وَلَكُمُ الْبَنُونَ
Am lahu albanatu walakumu albanoon
Malayalam
അതല്ല, അവന്നു ( അല്ലാഹുവിനു )ള്ളത് പെണ്‍മക്കളും നിങ്ങള്‍ക്കുള്ളത്
ആണ്‍മക്കളുമാണോ?
|
Ayah 52:40 الأية
أَمْ تَسْأَلُهُمْ أَجْرًا فَهُم مِّن مَّغْرَمٍ مُّثْقَلُونَ
Am tas-aluhum ajran fahum min maghraminmuthqaloon
Malayalam
അതല്ല, നീ അവരോട് വല്ല പ്രതിഫലവും ചോദിച്ചിട്ട് അവര്‍ കടബാധ്യതയാല്‍ ഭാരം
പേറേണ്ടവരായിരിക്കുകയാണോ?
|
Ayah 52:41 الأية
أَمْ عِندَهُمُ الْغَيْبُ فَهُمْ يَكْتُبُونَ
Am AAindahumu alghaybu fahum yaktuboon
Malayalam
അതല്ല, അവര്‍ക്ക് അദൃശ്യജ്ഞാനം കരഗതമാവുകയും, അത് അവര്‍ രേഖപ്പെടുത്തിവെക്കുകയും
ചെയ്യുന്നുണ്ടോ?
|
Ayah 52:42 الأية
أَمْ يُرِيدُونَ كَيْدًا ۖ فَالَّذِينَ كَفَرُوا هُمُ الْمَكِيدُونَ
Am yureedoona kaydan fallatheenakafaroo humu almakeedoon
Malayalam
അതല്ല, അവര്‍ വല്ല കുതന്ത്രവും നടത്താന്‍ ഉദ്ദേശിക്കുകയാണോ? എന്നാല്‍
സത്യനിഷേധികളാരോ അവര്‍ തന്നെയാണ് കുതന്ത്രത്തില്‍ അകപ്പെടുന്നവര്‍.
|
Ayah 52:43 الأية
أَمْ لَهُمْ إِلَٰهٌ غَيْرُ اللهِ ۚ سُبْحَانَ اللهِ عَمَّا يُشْرِكُونَ
Am lahum ilahun ghayru Allahisubhana Allahi AAamma yushrikoon
Malayalam
അതല്ല, അവര്‍ക്ക് അല്ലാഹുവല്ലാത്ത വല്ല ദൈവവുമുണ്ടോ? അവര്‍ പങ്കുചേര്‍ക്കുന്നതില്‍
നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനായിരിക്കുന്നു.
|
Ayah 52:44 الأية
وَإِن يَرَوْا كِسْفًا مِّنَ السَّمَاءِ سَاقِطًا يَقُولُوا سَحَابٌ مَّرْكُومٌ
Wa-in yaraw kisfan mina assama-isaqitan yaqooloo sahabun markoom
Malayalam
ആകാശത്തുനിന്ന് ഒരു കഷ്ണം വീഴുന്നതായി അവര്‍ കാണുകയാണെങ്കിലും അവര്‍ പറയും: അത്
അടുക്കടുക്കായ മേഘമാണെന്ന്.
|
Ayah 52:45 الأية
فَذَرْهُمْ حَتَّىٰ يُلَاقُوا يَوْمَهُمُ الَّذِي فِيهِ يُصْعَقُونَ
Fatharhum hatta yulaqooyawmahumu allathee feehi yusAAaqoon
Malayalam
അതിനാല്‍ അവര്‍ ബോധരഹിതരായി വീഴ്ത്തപ്പെടുന്ന അവരുടെ ആ ദിവസം അവര്‍
കണ്ടുമുട്ടുന്നത് വരെ നീ അവരെ വിട്ടേക്കുക.
|
Ayah 52:46 الأية
يَوْمَ لَا يُغْنِي عَنْهُمْ كَيْدُهُمْ شَيْئًا وَلَا هُمْ يُنصَرُونَ
Yawma la yughnee AAanhum kayduhumshay-an wala hum yunsaroon
Malayalam
അവരുടെ കുതന്ത്രം അവര്‍ക്ക് ഒട്ടും പ്രയോജനം ചെയ്യാത്ത, അവര്‍ക്ക് സഹായം
ലഭിക്കാത്ത ഒരു ദിവസം.
|
Ayah 52:47 الأية
وَإِنَّ لِلَّذِينَ ظَلَمُوا عَذَابًا دُونَ ذَٰلِكَ وَلَٰكِنَّ أَكْثَرَهُمْ لَا
يَعْلَمُونَ
Wa-inna lillatheena thalamooAAathaban doona thalika walakinna aktharahumla
yaAAlamoon
Malayalam
തീര്‍ച്ചയായും അക്രമം പ്രവര്‍ത്തിച്ചവര്‍ക്ക് അതിനു പുറമെയും ശിക്ഷയുണ്ട്. പക്ഷെ
അവരില്‍ അധികപേരും മനസ്സിലാക്കുന്നില്ല.
|
Ayah 52:48 الأية
وَاصْبِرْ لِحُكْمِ رَبِّكَ فَإِنَّكَ بِأَعْيُنِنَا ۖ وَسَبِّحْ بِحَمْدِ رَبِّكَ
حِينَ تَقُومُ
Wasbir lihukmi rabbikafa-innaka bi-aAAyunina wasabbih bihamdirabbika heena
taqoom
Malayalam
നിന്‍റെ രക്ഷിതാവിന്‍റെ തീരുമാനത്തിന് നീ ക്ഷമാപൂര്‍വ്വം കാത്തിരിക്കുക.
തീര്‍ച്ചയായും നീ നമ്മുടെ ദൃഷ്ടിയിലാകുന്നു. നീ എഴുന്നേല്‍ക്കുന്ന സമയത്ത് നിന്‍റെ
രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവന്‍റെ പരിശുദ്ധിയെ നീ പ്രകീര്‍ത്തിക്കുകയും
ചെയ്യുക.
|
Ayah 52:49 الأية
وَمِنَ اللَّيْلِ فَسَبِّحْهُ وَإِدْبَارَ النُّجُومِ
Wamina allayli fasabbihhu wa-idbaraannujoom
Malayalam
രാത്രിയില്‍ കുറച്ച് സമയവും നക്ഷത്രങ്ങള്‍ പിന്‍വാങ്ങുമ്പോഴും നീ അവന്‍റെ
പരിശുദ്ധിയെ പ്രകീര്‍ത്തിക്കുക.
|
©
EsinIslam.Com Designed & produced by The Awqaf London. Please pray for us
|