Prev  

71. Surah Nûh سورة نوح

  Next  




1st Ayah  1  الأية ١الأولي
بِسْم ِ اللهِ الرَّحْمَٰنِ الرَّحِيمِ
إِنَّا أَرْسَلْنَا نُوحًا إِلَىٰ قَوْمِهِ أَنْ أَنذِرْ قَوْمَكَ مِن قَبْلِ أَن يَأْتِيَهُمْ عَذَابٌ أَلِيمٌ
Inna arsalna noohan ilaqawmihi an anthir qawmaka min qabli an ya/tiyahum AAathabunaleem

Malayalam
 
തീര്‍ച്ചയായും നൂഹിനെ അദ്ദേഹത്തിന്‍റെ ജനതയിലേക്ക്‌ നാം അയച്ചു. നിന്‍റെ ജനതയ്ക്ക്‌ വേദനയേറിയ ശിക്ഷ വരുന്നതിന്‍റെ മുമ്പ്‌ അവര്‍ക്ക്‌ താക്കീത്‌ നല്‍കുക എന്ന്‌ നിര്‍ദേശിച്ചു കൊണ്ട്‌

Ayah  71:2  الأية
قَالَ يَا قَوْمِ إِنِّي لَكُمْ نَذِيرٌ مُّبِينٌ
Qala ya qawmi innee lakum natheerunmubeen

Malayalam
 
അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളെ, തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്കു വ്യക്തമായ താക്കീതുകാരനാകുന്നു.

Ayah  71:3  الأية
أَنِ اعْبُدُوا اللهَ وَاتَّقُوهُ وَأَطِيعُونِ
Ani oAAbudoo Allaha wattaqoohuwaateeAAoon

Malayalam
 
നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അവനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.

Ayah  71:4  الأية
يَغْفِرْ لَكُم مِّن ذُنُوبِكُمْ وَيُؤَخِّرْكُمْ إِلَىٰ أَجَلٍ مُّسَمًّى ۚ إِنَّ أَجَلَ اللهِ إِذَا جَاءَ لَا يُؤَخَّرُ ۖ لَوْ كُنتُمْ تَعْلَمُونَ
Yaghfir lakum min thunoobikumwayu-akhkhirkum ila ajalin musamman inna ajala Allahiitha jaa la yu-akhkharu law kuntumtaAAlamoon

Malayalam
 
എങ്കില്‍ അവന്‍ നിങ്ങള്‍ക്കു നിങ്ങളുടെ പാപങ്ങളില്‍ ചിലത്‌ പൊറുത്തുതരികയും, നിര്‍ണയിക്കപ്പെട്ട ഒരു അവധി വരെ നിങ്ങളെ നീട്ടിയിടുകയും ചെയ്യുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അവധി വന്നാല്‍ അത്‌ നീട്ടി കൊടുക്കപ്പെടുകയില്ല. നിങ്ങള്‍ അറിഞ്ഞിരുന്നെങ്കില്‍.

Ayah  71:5  الأية
قَالَ رَبِّ إِنِّي دَعَوْتُ قَوْمِي لَيْلًا وَنَهَارًا
Qala rabbi innee daAAawtu qawmeelaylan wanahara

Malayalam
 
അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, തീര്‍ച്ചയായും എന്‍റെ ജനതയെ രാവും പകലും ഞാന്‍ വിളിച്ചു.

Ayah  71:6  الأية
فَلَمْ يَزِدْهُمْ دُعَائِي إِلَّا فِرَارًا
Falam yazidhum duAAa-ee illafirara

Malayalam
 
എന്നിട്ട്‌ എന്‍റെ വിളി അവരുടെ ഓടിപ്പോക്ക്‌ വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്തുള്ളു.

Ayah  71:7  الأية
وَإِنِّي كُلَّمَا دَعَوْتُهُمْ لِتَغْفِرَ لَهُمْ جَعَلُوا أَصَابِعَهُمْ فِي آذَانِهِمْ وَاسْتَغْشَوْا ثِيَابَهُمْ وَأَصَرُّوا وَاسْتَكْبَرُوا اسْتِكْبَارًا
Wa-innee kullama daAAawtuhumlitaghfira lahum jaAAaloo asabiAAahum fee athanihimwastaghshaw thiyabahum waasarroo wastakbarooistikbara

Malayalam
 
തീര്‍ച്ചയായും, നീ അവര്‍ക്ക്‌ പൊറുത്തുകൊടുക്കുവാന്‍ വേണ്ടി ഞാന്‍ അവരെ വിളിച്ചപ്പോഴൊക്കെയും അവര്‍ അവരുടെ വിരലുകള്‍ കാതുകളില്‍ വെക്കുകയും, അവരുടെ വസ്ത്രങ്ങള്‍ മൂടിപ്പുതക്കുകയും, അവര്‍ ശഠിച്ചു നില്‍ക്കുകയും, കടുത്ത അഹങ്കാരം നടിക്കുകയുമാണ്‌ ചെയ്തത്‌.

Ayah  71:8  الأية
ثُمَّ إِنِّي دَعَوْتُهُمْ جِهَارًا
Thumma innee daAAawtuhum jihara

Malayalam
 
പിന്നീട്‌ അവരെ ഞാന്‍ ഉറക്കെ വിളിച്ചു.

Ayah  71:9  الأية
ثُمَّ إِنِّي أَعْلَنتُ لَهُمْ وَأَسْرَرْتُ لَهُمْ إِسْرَارًا
Thumma innee aAAlantu lahum waasrartu lahumisrara

Malayalam
 
പിന്നീട്‌ ഞാന്‍ അവരോട്‌ പരസ്യമായും വളരെ രഹസ്യമായും പ്രബോധനം നടത്തി.

Ayah  71:10  الأية
فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا
Faqultu istaghfiroo rabbakum innahu kanaghaffara

Malayalam
 
അങ്ങനെ ഞാന്‍ പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട്‌ പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാകുന്നു.

Ayah  71:11  الأية
يُرْسِلِ السَّمَاءَ عَلَيْكُم مِّدْرَارًا
Yursili assamaa AAalaykummidrara

Malayalam
 
അവന്‍ നിങ്ങള്‍ക്ക്‌ മഴ സമൃദ്ധമായി അയച്ചുതരും.

Ayah  71:12  الأية
وَيُمْدِدْكُم بِأَمْوَالٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّاتٍ وَيَجْعَل لَّكُمْ أَنْهَارًا
Wayumdidkum bi-amwalin wabaneenawayajAAal lakum jannatin wayajAAal lakum anhara

Malayalam
 
സ്വത്തുക്കളും സന്താനങ്ങളും കൊണ്ട്‌ നിങ്ങളെ അവന്‍ പോഷിപ്പിക്കുകയും, നിങ്ങള്‍ക്കവന്‍ തോട്ടങ്ങള്‍ ഉണ്ടാക്കിത്തരികയും നിങ്ങള്‍ക്കവന്‍ അരുവികള്‍ ഉണ്ടാക്കിത്തരികയും ചെയ്യും.

Ayah  71:13  الأية
مَّا لَكُمْ لَا تَرْجُونَ لِلَّهِ وَقَارًا
Ma lakum la tarjoona lillahiwaqara

Malayalam
 
നിങ്ങള്‍ക്കെന്തു പറ്റി? അല്ലാഹുവിന്‌ ഒരു ഗാംഭീര്യവും നിങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.

Ayah  71:14  الأية
وَقَدْ خَلَقَكُمْ أَطْوَارًا
Waqad khalaqakum atwara

Malayalam
 
നിങ്ങളെ അവന്‍ പല ഘട്ടങ്ങളിലായി സൃഷ്ടിച്ചിരിക്കുകയാണല്ലോ.

Ayah  71:15  الأية
أَلَمْ تَرَوْا كَيْفَ خَلَقَ اللهُ سَبْعَ سَمَاوَاتٍ طِبَاقًا
Alam taraw kayfa khalaqa AllahusabAAa samawatin tibaqa

Malayalam
 
നിങ്ങള്‍ കണ്ടില്ലേ; എങ്ങനെയാണ്‌ അല്ലാഹു അടുക്കുകളായിട്ട്‌ ഏഴ്‌ ആകാശങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്‌ എന്ന്‌.

Ayah  71:16  الأية
وَجَعَلَ الْقَمَرَ فِيهِنَّ نُورًا وَجَعَلَ الشَّمْسَ سِرَاجًا
WajaAAala alqamara feehinna nooran wajaAAalaashshamsa siraja

Malayalam
 
ചന്ദ്രനെ അവിടെ ഒരു പ്രകാശമാക്കിയിരിക്കുന്നു.സൂര്യനെ ഒരു വിളക്കുമാക്കിയിരിക്കുന്നു.

Ayah  71:17  الأية
وَاللهُ أَنبَتَكُم مِّنَ الْأَرْضِ نَبَاتًا
Wallahu anbatakum mina al-ardinabata

Malayalam
 
അല്ലാഹു നിങ്ങളെ ഭൂമിയില്‍ നിന്ന്‌ ഒരു മുളപ്പിക്കല്‍ മുളപ്പിച്ചിരിക്കുന്നു.

Ayah  71:18  الأية
ثُمَّ يُعِيدُكُمْ فِيهَا وَيُخْرِجُكُمْ إِخْرَاجًا
Thumma yuAAeedukum feehawayukhrijukum ikhraja

Malayalam
 
പിന്നെ അതില്‍ തന്നെ നിങ്ങളെ അവന്‍ മടക്കുകയും നിങ്ങളെ ഒരിക്കല്‍ അവന്‍ പുറത്തു കൊണ്ട്‌ വരികയും ചെയ്യുന്നതാണ്‌.

Ayah  71:19  الأية
وَاللهُ جَعَلَ لَكُمُ الْأَرْضَ بِسَاطًا
Wallahu jaAAala lakumu al-ardabisata

Malayalam
 
അല്ലാഹു നിങ്ങള്‍ക്കു വേണ്ടി ഭൂമിയെ ഒരു വിരിപ്പാക്കുകയും ചെയ്തിരിക്കുന്നു.

Ayah  71:20  الأية
لِّتَسْلُكُوا مِنْهَا سُبُلًا فِجَاجًا
Litaslukoo minha subulan fijaja

Malayalam
 
അതിലെ വിസ്താരമുള്ള പാതകളില്‍ നിങ്ങള്‍ പ്രവേശിക്കുവാന്‍ വേണ്ടി.

Ayah  71:21  الأية
قَالَ نُوحٌ رَّبِّ إِنَّهُمْ عَصَوْنِي وَاتَّبَعُوا مَن لَّمْ يَزِدْهُ مَالُهُ وَوَلَدُهُ إِلَّا خَسَارًا
Qala noohun rabbi innahum AAasawneewattabaAAoo man lam yazidhu maluhu wawaladuhu illakhasara

Malayalam
 
നൂഹ്‌ പറഞ്ഞു: എന്‍റെ രക്ഷിതാവേ, തീര്‍ച്ചയായും ഇവര്‍ എന്നോട്‌ അനുസരണക്കേട്‌ കാണിക്കുകയും ഒരു വിഭാഗത്തെ പിന്തുടരുകയും ചെയ്തിരിക്കുന്നു; അവര്‍ക്ക്‌ ( പിന്തുടരപ്പെട്ട നേതൃവിഭാഗത്തിന്‌ ) സ്വത്തും സന്താനവും മൂലം ( ആത്മീയവും പാരത്രികവുമായ ) നഷ്ടം കൂടുക മാത്രമാണുണ്ടായത്‌.

Ayah  71:22  الأية
وَمَكَرُوا مَكْرًا كُبَّارًا
Wamakaroo makran kubbara

Malayalam
 
( പുറമെ ) അവര്‍ ( നേതാക്കള്‍ ) വലിയ കുതന്ത്രം പ്രയോഗിക്കുകയും ചെയ്തിരിക്കുന്നു.

Ayah  71:23  الأية
وَقَالُوا لَا تَذَرُنَّ آلِهَتَكُمْ وَلَا تَذَرُنَّ وَدًّا وَلَا سُوَاعًا وَلَا يَغُوثَ وَيَعُوقَ وَنَسْرًا
Waqaloo la tatharunna alihatakumwala tatharunna waddan wala suwaAAanwala yaghootha wayaAAooqa wanasra

Malayalam
 
അവര്‍ പറഞ്ഞു: ( ജനങ്ങളേ, ) നിങ്ങള്‍ നിങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിക്കരുത്‌. വദ്ദ്‌, സുവാഅ്‌, യഗൂഥ്‌, യഊഖ്‌, നസ്‌റ്‌ എന്നിവരെ നിങ്ങള്‍ ഉപേക്ഷിക്കരുത്‌.

Ayah  71:24  الأية
وَقَدْ أَضَلُّوا كَثِيرًا ۖ وَلَا تَزِدِ الظَّالِمِينَ إِلَّا ضَلَالًا
Waqad adalloo katheeran walatazidi aththalimeena illa dalala

Malayalam
 
അങ്ങനെ അവര്‍ വളരെയധികം ആളുകളെ വഴിപിഴപ്പിച്ചു. (രക്ഷിതാവേ,) ആ അക്രമകാരികള്‍ക്ക്‌ വഴിപിഴവല്ലാതെ മറ്റൊന്നും നീ വര്‍ദ്ധിപ്പിക്കരുതേ.

Ayah  71:25  الأية
مِّمَّا خَطِيئَاتِهِمْ أُغْرِقُوا فَأُدْخِلُوا نَارًا فَلَمْ يَجِدُوا لَهُم مِّن دُونِ اللهِ أَنصَارًا
Mimma khatee-atihimoghriqoo faodkhiloo naran falam yajidoo lahum min dooniAllahi ansara

Malayalam
 
അവരുടെ പാപങ്ങള്‍ നിമിത്തം അവര്‍ മുക്കി നശിപ്പിക്കപ്പെട്ടു. എന്നിട്ടവര്‍ നരകാഗ്നിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. അപ്പോള്‍ തങ്ങള്‍ക്ക്‌ അല്ലാഹുവിനു പുറമെ സഹായികളാരെയും അവര്‍ കണ്ടെത്തിയില്ല.

Ayah  71:26  الأية
وَقَالَ نُوحٌ رَّبِّ لَا تَذَرْ عَلَى الْأَرْضِ مِنَ الْكَافِرِينَ دَيَّارًا
Waqala noohun rabbi latathar AAala al-ardi mina alkafireenadayyara

Malayalam
 
നൂഹ്‌ പറഞ്ഞു.: എന്‍റെ രക്ഷിതാവേ, ഭൂമുഖത്ത്‌ സത്യനിഷേധികളില്‍ പെട്ട ഒരു പൌരനെയും നീ വിട്ടേക്കരുതേ.

Ayah  71:27  الأية
إِنَّكَ إِن تَذَرْهُمْ يُضِلُّوا عِبَادَكَ وَلَا يَلِدُوا إِلَّا فَاجِرًا كَفَّارًا
Innaka in tatharhum yudillooAAibadaka wala yalidoo illa fajirankaffara

Malayalam
 
തീര്‍ച്ചയായും നീ അവരെ വിട്ടേക്കുകയാണെങ്കില്‍ നിന്‍റെ ദാസന്‍മാരെ അവര്‍ പിഴപ്പിച്ചു കളയും. ദുര്‍വൃത്തന്നും സത്യനിഷേധിക്കുമല്ലാതെ അവര്‍ ജന്‍മം നല്‍കുകയുമില്ല.

Ayah  71:28  الأية
رَّبِّ اغْفِرْ لِي وَلِوَالِدَيَّ وَلِمَن دَخَلَ بَيْتِيَ مُؤْمِنًا وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ وَلَا تَزِدِ الظَّالِمِينَ إِلَّا تَبَارًا
Rabbi ighfir lee waliwalidayyawaliman dakhala baytiya mu/minan walilmu/mineena walmu/minatiwala tazidi aththalimeena illatabaran

Malayalam
 
എന്‍റെ രക്ഷിതാവേ, എന്‍റെ മാതാപിതാക്കള്‍ക്കും എന്‍റെ വീട്ടില്‍ വിശ്വാസിയായിക്കൊണ്ട്‌ പ്രവേശിച്ചവന്നും സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും നീ പൊറുത്തുതരേണമേ. അക്രമകാരികള്‍ക്ക്‌ നാശമല്ലാതൊന്നും നീ വര്‍ദ്ധിപ്പിക്കരുതേ.





© EsinIslam.Com Designed & produced by The Awqaf London. Please pray for us