First Ayah 1 الأية الأولي |
| بِسْم ِ اللَّهِ الرَّحْمَٰنِ الرَّحِيمِ
يُسَبِّحُ لِلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ الْمَلِكِ
الْقُدُّوسِ الْعَزِيزِ الْحَكِيمِ
Malayalam
രാജാവും പരമപരിശുദ്ധനും പ്രതാപശാലിയും യുക്തിമാനുമായ അല്ലാഹുവെ ആകാശങ്ങളിലുള്ളതും
ഭൂമിയിലുള്ളതുമെല്ലാം പ്രകീര്ത്തിച്ചു കൊണ്ടിരിക്കുന്നു.
|
Ayah 62:2 الأية
هُوَ الَّذِي بَعَثَ فِي الْأُمِّيِّينَ رَسُولًا مِّنْهُمْ يَتْلُو عَلَيْهِمْ
آيَاتِهِ وَيُزَكِّيهِمْ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ وَإِن كَانُوا
مِن قَبْلُ لَفِي ضَلَالٍ مُّبِينٍ
Malayalam
അക്ഷരജ്ഞാനമില്ലാത്തവര്ക്കിടയില്, തന്റെ ദൃഷ്ടാന്തങ്ങള് അവര്ക്ക്
വായിച്ചുകേള്പിക്കുകയും അവരെ സംസ്കരിക്കുകയും അവര്ക്ക് വേദഗ്രന്ഥവും
തത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന് അവരില് നിന്നുതന്നെയുള്ള ഒരു ദൂതനെ
നിയോഗിച്ചവനാകുന്നു അവന്. തീര്ച്ചയായും അവര് മുമ്പ് വ്യക്തമായ
വഴികേടിലായിരുന്നു.
|
Ayah 62:3 الأية
وَآخَرِينَ مِنْهُمْ لَمَّا يَلْحَقُوا بِهِمْ ۚ وَهُوَ الْعَزِيزُ الْحَكِيمُ
Malayalam
അവരില്പെട്ട ഇനിയും അവരോടൊപ്പം വന്നുചേര്ന്നിട്ടില്ലാത്ത മറ്റുള്ളവരിലേക്കും (
അദ്ദേഹത്തെ നിയോഗിച്ചിരിക്കുന്നു. ) അവനാകുന്നു പ്രതാപിയും യുക്തിമാനും.
|
Ayah 62:4 الأية
ذَٰلِكَ فَضْلُ اللَّهِ يُؤْتِيهِ مَن يَشَاءُ ۚ وَاللَّهُ ذُو الْفَضْلِ
الْعَظِيمِ
Malayalam
അത് അല്ലാഹുവിന്റെ അനുഗ്രഹമാകുന്നു. അവന് ഉദ്ദേശിക്കുന്നവര്ക്ക് അവന് അത്
നല്കുന്നു. അല്ലാഹു മഹത്തായ പ്രതിഫലം നല്കുന്നവനത്രെ.
|
Ayah 62:5 الأية
مَثَلُ الَّذِينَ حُمِّلُوا التَّوْرَاةَ ثُمَّ لَمْ يَحْمِلُوهَا كَمَثَلِ
الْحِمَارِ يَحْمِلُ أَسْفَارًا ۚ بِئْسَ مَثَلُ الْقَوْمِ الَّذِينَ كَذَّبُوا
بِآيَاتِ اللَّهِ ۚ وَاللَّهُ لَا يَهْدِي الْقَوْمَ الظَّالِمِينَ
Malayalam
തൌറാത്ത് സ്വീകരിക്കാന് ചുമതല ഏല്പിക്കപ്പെടുകയും, എന്നിട്ട് അത്
ഏറ്റെടുക്കാതിരിക്കുകയും ചെയ്തവരുടെ ( യഹൂദരുടെ ) ഉദാഹരണം ഗ്രന്ഥങ്ങള് ചുമക്കുന്ന
കഴുതയുടേത് പോലെയാകുന്നു. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള് നിഷേധിച്ചു കളഞ്ഞ
ജനങ്ങളുടെ ഉപമ എത്രയോ ചീത്ത! അക്രമികളായ ജനങ്ങളെ അല്ലാഹു
സന്മാര്ഗത്തിലാക്കുകയില്ല.
|
Ayah 62:6 الأية
قُلْ يَا أَيُّهَا الَّذِينَ هَادُوا إِن زَعَمْتُمْ أَنَّكُمْ أَوْلِيَاءُ لِلَّهِ
مِن دُونِ النَّاسِ فَتَمَنَّوُا الْمَوْتَ إِن كُنتُمْ صَادِقِينَ
Malayalam
( നബിയേ, ) പറയുക: തീര്ച്ചയായും യഹൂദികളായുള്ളവരേ, മറ്റു മനുഷ്യരെ കൂടാതെ നിങ്ങള്
മാത്രം അല്ലാഹുവിന്റെ മിത്രങ്ങളാണെന്ന് നിങ്ങള് വാദിക്കുകയാണെങ്കില് നിങ്ങള്
മരണം കൊതിക്കുക. നിങ്ങള് സത്യവാന്മാരാണെങ്കില്.
|
Ayah 62:7 الأية
وَلَا يَتَمَنَّوْنَهُ أَبَدًا بِمَا قَدَّمَتْ أَيْدِيهِمْ ۚ وَاللَّهُ عَلِيمٌ
بِالظَّالِمِينَ
Malayalam
എന്നാല് അവരുടെ കൈകള് മുന്കൂട്ടി ചെയ്തുവെച്ചതിന്റെ ഫലമായി അവര് ഒരിക്കലും
അത് കൊതിക്കുകയില്ല. അല്ലാഹു അക്രമകാരികളെപ്പറ്റി അറിവുള്ളവനാകുന്നു.
|
Ayah 62:8 الأية
قُلْ إِنَّ الْمَوْتَ الَّذِي تَفِرُّونَ مِنْهُ فَإِنَّهُ مُلَاقِيكُمْ ۖ ثُمَّ
تُرَدُّونَ إِلَىٰ عَالِمِ الْغَيْبِ وَالشَّهَادَةِ فَيُنَبِّئُكُم بِمَا كُنتُمْ
تَعْمَلُونَ
Malayalam
( നബിയേ, ) പറയുക: തീര്ച്ചയായും ഏതൊരു മരണത്തില് നിന്ന് നിങ്ങള് ഓടി അകലുന്നുവോ
അത് തീര്ച്ചയായും നിങ്ങളുമായി കണ്ടുമുട്ടുന്നതാണ്. പിന്നീട് അദൃശ്യവും,
ദൃശ്യവും അറിയുന്നവന്റെ അടുക്കലേക്ക് നിങ്ങള് മടക്കപ്പെടുകയും ചെയ്യും. അപ്പോള്
നിങ്ങള് പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്നതിനെ പറ്റി അവന് നിങ്ങളെ
വിവരമറിയിക്കുന്നതാണ്.
|
Ayah 62:9 الأية
يَا أَيُّهَا الَّذِينَ آمَنُوا إِذَا نُودِيَ لِلصَّلَاةِ مِن يَوْمِ الْجُمُعَةِ
فَاسْعَوْا إِلَىٰ ذِكْرِ اللَّهِ وَذَرُوا الْبَيْعَ ۚ ذَٰلِكُمْ خَيْرٌ لَّكُمْ
إِن كُنتُمْ تَعْلَمُونَ
Malayalam
സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്കാരത്തിന് വിളിക്കപ്പെട്ടാല് അല്ലാഹുവെ
പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങള് വേഗത്തില് വരികയും, വ്യാപാരം ഒഴിവാക്കുകയും
ചെയ്യുക. അതാണ് നിങ്ങള്ക്ക് ഉത്തമം; നിങ്ങള് കാര്യം മനസ്സിലാക്കുന്നുവെങ്കില്.
|
Ayah 62:10 الأية
فَإِذَا قُضِيَتِ الصَّلَاةُ فَانتَشِرُوا فِي الْأَرْضِ وَابْتَغُوا مِن فَضْلِ
اللَّهِ وَاذْكُرُوا اللَّهَ كَثِيرًا لَّعَلَّكُمْ تُفْلِحُونَ
Malayalam
അങ്ങനെ നമസ്കാരം നിര്വഹിക്കപ്പെട്ടു കഴിഞ്ഞാല് നിങ്ങള് ഭൂമിയില് വ്യാപിച്ചു
കൊള്ളുകയും, അല്ലാഹുവിന്റെ അനുഗ്രഹത്തില് നിന്ന് തേടിക്കൊള്ളുകയും ചെയ്യുക.
നിങ്ങള് അല്ലാഹുവെ ധാരാളമായി ഓര്ക്കുകയും ചെയ്യുക. നിങ്ങള് വിജയം
പ്രാപിച്ചേക്കാം.
|
Ayah 62:11 الأية
وَإِذَا رَأَوْا تِجَارَةً أَوْ لَهْوًا انفَضُّوا إِلَيْهَا وَتَرَكُوكَ قَائِمًا
ۚ قُلْ مَا عِندَ اللَّهِ خَيْرٌ مِّنَ اللَّهْوِ وَمِنَ التِّجَارَةِ ۚ وَاللَّهُ
خَيْرُ الرَّازِقِينَ
Malayalam
അവര് ഒരു കച്ചവടമോ വിനോദമോ കണ്ടാല് അവയുടെ അടുത്തേക്ക് പിരിഞ്ഞ് പോകുകയും
നിന്നനില്പില് നിന്നെ വിട്ടേക്കുകയും ചെയ്യുന്നതാണ്. നീ പറയുക: അല്ലാഹുവിന്റെ
അടുക്കലുള്ളത് വിനോദത്തെക്കാളും കച്ചവടത്തെക്കാളും ഉത്തമമാകുന്നു. അല്ലാഹു ഉപജീവനം
നല്കുന്നവരില് ഏറ്റവും ഉത്തമനാകുന്നു.
|
©
EsinIslam.Com Designed & produced by The Awqaf London. Please pray for us
|