First Ayah 1 الأية الأوليبِسْم ِ اللَّهِ الرَّحْمَٰنِ الرَّحِيمِ
الْحَاقَّةُ
Malayalam
ആ യഥാര്‍ത്ഥ സംഭവം!
|
Ayah 69:2 الأية
مَا الْحَاقَّةُ
Malayalam
എന്താണ് ആ യഥാര്‍ത്ഥ സംഭവം?
|
Ayah 69:3 الأية
وَمَا أَدْرَاكَ مَا الْحَاقَّةُ
Malayalam
ആ യഥാര്‍ത്ഥ സംഭവം എന്താണെന്ന് നിനക്കെന്തറിയാം?
|
Ayah 69:4 الأية
كَذَّبَتْ ثَمُودُ وَعَادٌ بِالْقَارِعَةِ
Malayalam
ഥമൂദ് സമുദായവും ആദ് സമുദായവും ആ ഭയങ്കര സംഭവത്തെ നിഷേധിച്ചു കളഞ്ഞു.
|
Ayah 69:5 الأية
فَأَمَّا ثَمُودُ فَأُهْلِكُوا بِالطَّاغِيَةِ
Malayalam
എന്നാല്‍ ഥമൂദ് സമുദായം അത്യന്തം ഭീകരമായ ഒരു ശിക്ഷ കൊണ്ട് നശിപ്പിക്കപ്പെട്ടു.
|
Ayah 69:6 الأية
وَأَمَّا عَادٌ فَأُهْلِكُوا بِرِيحٍ صَرْصَرٍ عَاتِيَةٍ
Malayalam
എന്നാല്‍ ആദ് സമുദായം, ആഞ്ഞു വീശുന്ന അത്യുഗ്രമായ കാറ്റ് കൊണ്ട്
നശിപ്പിക്കപ്പെട്ടു.
|
Ayah 69:7 الأية
سَخَّرَهَا عَلَيْهِمْ سَبْعَ لَيَالٍ وَثَمَانِيَةَ أَيَّامٍ حُسُومًا فَتَرَى
الْقَوْمَ فِيهَا صَرْعَىٰ كَأَنَّهُمْ أَعْجَازُ نَخْلٍ خَاوِيَةٍ
Malayalam
തുടര്‍ച്ചയായ ഏഴു രാത്രിയും എട്ടു പകലും അത് ( കാറ്റ് ) അവരുടെ നേര്‍ക്ക് അവന്‍
തിരിച്ചുവിട്ടു. അപ്പോള്‍ കടപുഴകി വീണ ഈന്തപ്പനത്തടികള്‍ പോലെ ആ കാറ്റില്‍ ജനങ്ങള്‍
വീണുകിടക്കുന്നതായി നിനക്ക് കാണാം.
|
Ayah 69:8 الأية
فَهَلْ تَرَىٰ لَهُم مِّن بَاقِيَةٍ
Malayalam
ഇനി അവരുടെതായി അവശേഷിക്കുന്ന വല്ലതും നീ കാണുന്നുണ്ടോ?
|
Ayah 69:9 الأية
وَجَاءَ فِرْعَوْنُ وَمَن قَبْلَهُ وَالْمُؤْتَفِكَاتُ بِالْخَاطِئَةِ
Malayalam
ഫിര്‍ഔനും, അവന്‍റെ മുമ്പുള്ളവരും കീഴ്മേല്‍ മറിഞ്ഞ രാജ്യങ്ങളും (തെറ്റായ
പ്രവര്‍ത്തനം കൊണ്ടു വന്നു.
|
Ayah 69:10 الأية
فَعَصَوْا رَسُولَ رَبِّهِمْ فَأَخَذَهُمْ أَخْذَةً رَّابِيَةً
Malayalam
അവര്‍ അവരുടെ രക്ഷിതാവിന്‍റെ ദൂതനെ ധിക്കരിക്കുകയും, അപ്പോള്‍ അവന്‍ അവരെ
ശക്തിയേറിയ ഒരു പിടുത്തം പിടിക്കുകയും ചെയ്തു.
|
Ayah 69:11 الأية
إِنَّا لَمَّا طَغَى الْمَاءُ حَمَلْنَاكُمْ فِي الْجَارِيَةِ
Malayalam
തീര്‍ച്ചയായും നാം, വെള്ളം അതിരുകവിഞ്ഞ സമയത്ത് നിങ്ങളെ കപ്പലില്‍ കയറ്റി
രക്ഷിക്കുകയുണ്ടായി.
|
Ayah 69:12 الأية
لِنَجْعَلَهَا لَكُمْ تَذْكِرَةً وَتَعِيَهَا أُذُنٌ وَاعِيَةٌ
Malayalam
നിങ്ങള്‍ക്ക് നാം അതൊരു സ്മരണയാക്കുവാനും ശ്രദ്ധിച്ചു മനസ്സിലാക്കുന്ന കാതുകള്‍
അത് ശ്രദ്ധിച്ചു മനസ്സിലാക്കുവാനും വേണ്ടി.
|
Ayah 69:13 الأية
فَإِذَا نُفِخَ فِي الصُّورِ نَفْخَةٌ وَاحِدَةٌ
Malayalam
കാഹളത്തില്‍ ഒരു ഊത്ത് ഊതപ്പെട്ടാല്‍,
|
Ayah 69:14 الأية
وَحُمِلَتِ الْأَرْضُ وَالْجِبَالُ فَدُكَّتَا دَكَّةً وَاحِدَةً
Malayalam
ഭൂമിയും പര്‍വ്വതങ്ങളും പൊക്കിയെടുക്കപ്പെടുകയും എന്നിട്ട് അവ രണ്ടും ഒരു ഇടിച്ചു
തകര്‍ക്കലിന് വിധേയമാക്കപ്പെടുകയും ചെയ്താല്‍!
|
Ayah 69:15 الأية
فَيَوْمَئِذٍ وَقَعَتِ الْوَاقِعَةُ
Malayalam
അന്നേ ദിവസം ആ സംഭവം സംഭവിക്കുകയായി.
|
Ayah 69:16 الأية
وَانشَقَّتِ السَّمَاءُ فَهِيَ يَوْمَئِذٍ وَاهِيَةٌ
Malayalam
ആകാശം പൊട്ടിപ്പിളരുകയും ചെയ്യും. അന്ന് അത് ദുര്‍ബലമായിരിക്കും.
|
Ayah 69:17 الأية
وَالْمَلَكُ عَلَىٰ أَرْجَائِهَا ۚ وَيَحْمِلُ عَرْشَ رَبِّكَ فَوْقَهُمْ
يَوْمَئِذٍ ثَمَانِيَةٌ
Malayalam
മലക്കുകള്‍ അതിന്‍റെ നാനാഭാഗങ്ങളിലുമുണ്ടായിരിക്കും. നിന്‍റെ രക്ഷിതാവിന്‍റെ
സിംഹാസനത്തെ അവരുടെ മീതെ അന്നു എട്ടുകൂട്ടര്‍ വഹിക്കുന്നതാണ്.
|
Ayah 69:18 الأية
يَوْمَئِذٍ تُعْرَضُونَ لَا تَخْفَىٰ مِنكُمْ خَافِيَةٌ
Malayalam
അന്നേ ദിവസം നിങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നതാണ്. യാതൊരു മറഞ്ഞകാര്യവും
നിങ്ങളില്‍ നിന്ന് മറഞ്ഞു പോകുന്നതകല്ല.
|
Ayah 69:19 الأية
فَأَمَّا مَنْ أُوتِيَ كِتَابَهُ بِيَمِينِهِ فَيَقُولُ هَاؤُمُ اقْرَءُوا
كِتَابِيَهْ
Malayalam
എന്നാല്‍ വലതുകൈയില്‍ തന്‍റെ രേഖ നല്‍കപ്പെട്ടവന്‍ പറയും: ഇതാ എന്‍റെ ഗ്രന്ഥം
വായിച്ചുനോക്കൂ.
|
Ayah 69:20 الأية
إِنِّي ظَنَنتُ أَنِّي مُلَاقٍ حِسَابِيَهْ
Malayalam
തീര്‍ച്ചയായും ഞാന്‍ വിചാരിച്ചിരുന്നു. ഞാന്‍ എന്‍റെ വിചാരണയെ നേരിടേണ്ടി
വരുമെന്ന്.
|
Ayah 69:21 الأية
فَهُوَ فِي عِيشَةٍ رَّاضِيَةٍ
Malayalam
അതിനാല്‍ അവന്‍ തൃപ്തികരമായ ജീവിതത്തിലാകുന്നു.
|
Ayah 69:22 الأية
فِي جَنَّةٍ عَالِيَةٍ
Malayalam
ഉന്നതമായ സ്വര്‍ഗത്തില്‍.
|
Ayah 69:23 الأية
قُطُوفُهَا دَانِيَةٌ
Malayalam
അവയിലെ പഴങ്ങള്‍ അടുത്തു വരുന്നവയാകുന്നു.
|
Ayah 69:24 الأية
كُلُوا وَاشْرَبُوا هَنِيئًا بِمَا أَسْلَفْتُمْ فِي الْأَيَّامِ الْخَالِيَةِ
Malayalam
കഴിഞ്ഞുപോയ ദിവസങ്ങളില്‍ നിങ്ങള്‍ മുന്‍കൂട്ടി ചെയ്തതിന്‍റെ ഫലമായി നിങ്ങള്‍
ആനന്ദത്തോടെ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. ( എന്ന് അവരോട് പറയപ്പെടും.
)
|
Ayah 69:25 الأية
وَأَمَّا مَنْ أُوتِيَ كِتَابَهُ بِشِمَالِهِ فَيَقُولُ يَا لَيْتَنِي لَمْ أُوتَ
كِتَابِيَهْ
Malayalam
എന്നാല്‍ ഇടതു കയ്യില്‍ ഗ്രന്ഥം നല്‍കപ്പെട്ടവനാകട്ടെ ഇപ്രകാരം പറയുന്നതാണ്. ഹാ!
എന്‍റെ ഗ്രന്ഥം എനിക്ക് നല്‍കപ്പെടാതിരുന്നെങ്കില്‍,
|
Ayah 69:26 الأية
وَلَمْ أَدْرِ مَا حِسَابِيَهْ
Malayalam
എന്‍റെ വിചാരണ എന്താണെന്ന് ഞാന്‍ അറിയാതിരുന്നെങ്കില്‍ ( എത്ര നന്നായിരുന്നു. )
|
Ayah 69:27 الأية
يَا لَيْتَهَا كَانَتِ الْقَاضِيَةَ
Malayalam
അത് ( മരണം ) എല്ലാം അവസാനിപ്പിക്കുന്നതായിരുന്നെങ്കില്‍ ( എത്ര നന്നായിരുന്നു! )
|
Ayah 69:28 الأية
مَا أَغْنَىٰ عَنِّي مَالِيَهْ ۜ
Malayalam
എന്‍റെ ധനം എനിക്ക് പ്രയോജനപ്പെട്ടില്ല.
|
Ayah 69:29 الأية
هَلَكَ عَنِّي سُلْطَانِيَهْ
Malayalam
എന്‍റെ അധികാരം എന്നില്‍ നിന്ന് നഷ്ടപ്പെട്ടുപോയി.
|
Ayah 69:30 الأية
خُذُوهُ فَغُلُّوهُ
Malayalam
( അപ്പോള്‍ ഇപ്രകാരം കല്‍പനയുണ്ടാകും: ) നിങ്ങള്‍ അവനെ പിടിച്ച് ബന്ധനത്തിലിടൂ.
|
Ayah 69:31 الأية
ثُمَّ الْجَحِيمَ صَلُّوهُ
Malayalam
പിന്നെ അവനെ നിങ്ങള്‍ ജ്വലിക്കുന്ന നരകത്തില്‍ പ്രവേശിപ്പിക്കൂ.
|
Ayah 69:32 الأية
ثُمَّ فِي سِلْسِلَةٍ ذَرْعُهَا سَبْعُونَ ذِرَاعًا فَاسْلُكُوهُ
Malayalam
പിന്നെ, എഴുപത് മുഴം നീളമുള്ള ഒരു ചങ്ങലയില്‍ അവനെ നിങ്ങള്‍ പ്രവേശിപ്പിക്കൂ.
|
Ayah 69:33 الأية
إِنَّهُ كَانَ لَا يُؤْمِنُ بِاللَّهِ الْعَظِيمِ
Malayalam
തീര്‍ച്ചയായും അവന്‍ മഹാനായ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നില്ല.
|
Ayah 69:34 الأية
وَلَا يَحُضُّ عَلَىٰ طَعَامِ الْمِسْكِينِ
Malayalam
സാധുവിന് ഭക്ഷണം കൊടുക്കുവാന്‍ അവന്‍ പ്രോത്സാഹിപ്പിച്ചിരുന്നുമില്ല.
|
Ayah 69:35 الأية
فَلَيْسَ لَهُ الْيَوْمَ هَاهُنَا حَمِيمٌ
Malayalam
അതിനാല്‍ ഇന്ന് ഇവിടെ അവന്ന് ഒരു ഉറ്റബന്ധുവുമില്ല.
|
Ayah 69:36 الأية
وَلَا طَعَامٌ إِلَّا مِنْ غِسْلِينٍ
Malayalam
ദുര്‍നീരുകള്‍ ഒലിച്ചു കൂടിയതില്‍ നിന്നല്ലാതെ മറ്റു ആഹാരവുമില്ല.
|
Ayah 69:37 الأية
لَّا يَأْكُلُهُ إِلَّا الْخَاطِئُونَ
Malayalam
തെറ്റുകാരല്ലാതെ അതു ഭക്ഷിക്കുകയില്ല.
|
Ayah 69:38 الأية
فَلَا أُقْسِمُ بِمَا تُبْصِرُونَ
Malayalam
എന്നാല്‍ നിങ്ങള്‍ കാണുന്നവയെക്കൊണ്ട് ഞാന്‍ സത്യം ചെയ്ത് പറയുന്നു:
|
Ayah 69:39 الأية
وَمَا لَا تُبْصِرُونَ
Malayalam
നിങ്ങള്‍ കാണാത്തവയെക്കൊണ്ടും
|
Ayah 69:40 الأية
إِنَّهُ لَقَوْلُ رَسُولٍ كَرِيمٍ
Malayalam
തീര്‍ച്ചയായും ഇത് മാന്യനായ ഒരു ദൂതന്‍റെ വാക്കു തന്നെയാകുന്നു.
|
Ayah 69:41 الأية
وَمَا هُوَ بِقَوْلِ شَاعِرٍ ۚ قَلِيلًا مَّا تُؤْمِنُونَ
Malayalam
ഇതൊരു കവിയുടെ വാക്കല്ല. വളരെ കുറച്ചേ നിങ്ങള്‍ വിശ്വസിക്കുന്നുള്ളൂ.
|
Ayah 69:42 الأية
وَلَا بِقَوْلِ كَاهِنٍ ۚ قَلِيلًا مَّا تَذَكَّرُونَ
Malayalam
ഒരു ജ്യോത്സ്യന്‍റെ വാക്കുമല്ല. വളരെക്കുറച്ചേ നിങ്ങള്‍ ആലോചിച്ചു
മനസ്സിലാക്കുന്നുള്ളൂ.
|
Ayah 69:43 الأية
تَنزِيلٌ مِّن رَّبِّ الْعَالَمِينَ
Malayalam
ഇത് ലോകരക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതാകുന്നു.
|
Ayah 69:44 الأية
وَلَوْ تَقَوَّلَ عَلَيْنَا بَعْضَ الْأَقَاوِيلِ
Malayalam
നമ്മുടെ പേരില്‍ അദ്ദേഹം ( പ്രവാചകന്‍ ) വല്ല വാക്കും കെട്ടിച്ചമച്ചു
പറഞ്ഞിരുന്നെങ്കില്‍
|
Ayah 69:45 الأية
لَأَخَذْنَا مِنْهُ بِالْيَمِينِ
Malayalam
അദ്ദേഹത്തെ നാം വലതുകൈ കൊണ്ട് പിടികൂടുകയും,
|
Ayah 69:46 الأية
ثُمَّ لَقَطَعْنَا مِنْهُ الْوَتِينَ
Malayalam
എന്നിട്ട് അദ്ദേഹത്തിന്‍റെ ജീവനാഡി നാം മുറിച്ചുകളയുകയും ചെയ്യുമായിരുന്നു.
|
Ayah 69:47 الأية
فَمَا مِنكُم مِّنْ أَحَدٍ عَنْهُ حَاجِزِينَ
Malayalam
അപ്പോള്‍ നിങ്ങളില്‍ ആര്‍ക്കും അദ്ദേഹത്തില്‍ നിന്ന് ( ശിക്ഷയെ ) തടയാനാവില്ല.
|
Ayah 69:48 الأية
وَإِنَّهُ لَتَذْكِرَةٌ لِّلْمُتَّقِينَ
Malayalam
തീര്‍ച്ചയായും ഇത് ( ഖുര്‍ആന്‍ ) ഭയഭക്തിയുള്ളവര്‍ക്ക് ഒരു ഉല്‍ബോധനമാകുന്നു.
|
Ayah 69:49 الأية
وَإِنَّا لَنَعْلَمُ أَنَّ مِنكُم مُّكَذِّبِينَ
Malayalam
തീര്‍ച്ചയായും നിങ്ങളുടെ കൂട്ടത്തില്‍ ( ഇതിനെ ) നിഷേധിച്ചു തള്ളുന്നവരുണ്ടെന്ന്
നമുക്കറിയാം.
|
Ayah 69:50 الأية
وَإِنَّهُ لَحَسْرَةٌ عَلَى الْكَافِرِينَ
Malayalam
തീര്‍ച്ചയായും ഇത് സത്യനിഷേധികള്‍ക്ക് ഖേദത്തിന് കാരണവുമാകുന്നു.
|
Ayah 69:51 الأية
وَإِنَّهُ لَحَقُّ الْيَقِينِ
Malayalam
തീര്‍ച്ചയായും ഇത് ദൃഢമായ യാഥാര്‍ത്ഥ്യമാകുന്നു.
|
Ayah 69:52 الأية
فَسَبِّحْ بِاسْمِ رَبِّكَ الْعَظِيمِ
Malayalam
അതിനാല്‍ നീ നിന്‍റെ മഹാനായ രക്ഷിതാവിന്‍റെ നാമത്തെ പ്രകീര്‍ത്തിക്കുക.
|
©
EsinIslam.Com Designed & produced by The Awqaf London. Please pray for us
|