Prev  

91. Surah Ash-Shams سورة الشمس

  Next  



Ayah  91:1  الأية
    +/- -/+  
بِسْم ِ اللهِ الرَّحْمَٰنِ الرَّحِيمِ
وَالشَّمْسِ وَضُحَاهَا
Malayalam
 
സൂര്യനും അതിന്‍റെ പ്രഭയും തന്നെയാണ സത്യം.

Ayah  91:2  الأية
    +/- -/+  
وَالْقَمَرِ إِذَا تَلَاهَا
Malayalam
 
ചന്ദ്രന്‍ തന്നെയാണ സത്യം; അത്‌ അതിനെ തുടര്‍ന്ന്‌ വരുമ്പോള്‍.

Ayah  91:3  الأية
    +/- -/+  
وَالنَّهَارِ إِذَا جَلَّاهَا
Malayalam
 
പകലിനെ തന്നെയാണ സത്യം; അത്‌ അതിനെ ( സൂര്യനെ ) പ്രത്യക്ഷപ്പെടുത്തുമ്പേള്‍

Ayah  91:4  الأية
    +/- -/+  
وَاللَّيْلِ إِذَا يَغْشَاهَا
Malayalam
 
രാത്രിയെ തന്നെയാണ സത്യം; അത്‌ അതിനെ മൂടുമ്പോള്‍.

Ayah  91:5  الأية
    +/- -/+  
وَالسَّمَاءِ وَمَا بَنَاهَا
Malayalam
 
ആകാശത്തെയും, അതിനെ സ്ഥാപിച്ച രീതിയെയും തന്നെയാണ സത്യം.

Ayah  91:6  الأية
    +/- -/+  
وَالْأَرْضِ وَمَا طَحَاهَا
Malayalam
 
ഭൂമിയെയും, അതിനെ വിസ്തൃതമാക്കിയ രീതിയെയും തന്നെയാണ സത്യം.

Ayah  91:7  الأية
    +/- -/+  
وَنَفْسٍ وَمَا سَوَّاهَا
Malayalam
 
മനുഷ്യാസ്തിത്വത്തെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ സത്യം.

Ayah  91:8  الأية
    +/- -/+  
فَأَلْهَمَهَا فُجُورَهَا وَتَقْوَاهَا
Malayalam
 
എന്നിട്ട്‌ അതിന്ന്‌ അതിന്‍റെ ദുഷ്ടതയും അതിന്‍റെ സൂക്ഷ്മതയും സംബന്ധിച്ച്‌ അവന്‍ ബോധം നല്‍കുകയും ചെയ്തിരിക്കുന്നു.

Ayah  91:9  الأية
    +/- -/+  
قَدْ أَفْلَحَ مَن زَكَّاهَا
Malayalam
 
തീര്‍ച്ചയായും അതിനെ ( അസ്തിത്വത്തെ ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു.

Ayah  91:10  الأية
    +/- -/+  
وَقَدْ خَابَ مَن دَسَّاهَا
Malayalam
 
അതിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു.

Ayah  91:11  الأية
    +/- -/+  
كَذَّبَتْ ثَمُودُ بِطَغْوَاهَا
Malayalam
 
ഥമൂദ്‌ ഗോത്രം അതിന്‍റെ ധിക്കാരം മൂലം ( സത്യത്തെ ) നിഷേധിച്ചു തള്ളുകയുണ്ടായി.

Ayah  91:12  الأية
    +/- -/+  
إِذِ انبَعَثَ أَشْقَاهَا
Malayalam
 
അവരുടെ കൂട്ടത്തിലെ ഏറ്റവും ദുഷ്ടതയുള്ളവന്‍ ഒരുങ്ങി പുറപ്പെട്ട സന്ദര്‍ഭം .

Ayah  91:13  الأية
    +/- -/+  
فَقَالَ لَهُمْ رَسُولُ اللهِ نَاقَةَ اللهِ وَسُقْيَاهَا
Malayalam
 
അപ്പോള്‍ അല്ലാഹുവിന്‍റെ ദൂതന്‍ അവരോട്‌ പറഞ്ഞു. അല്ലാഹുവിന്‍റെ ഒട്ടകത്തെയും അതിന്‍റെ വെള്ളം കുടിയും നിങ്ങള്‍ സൂക്ഷിക്കുക

Ayah  91:14  الأية
    +/- -/+  
فَكَذَّبُوهُ فَعَقَرُوهَا فَدَمْدَمَ عَلَيْهِمْ رَبُّهُم بِذَنبِهِمْ فَسَوَّاهَا
Malayalam
 
അപ്പോള്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു തള്ളുകയും അതിനെ ( ഒട്ടകത്തെ ) അറുകൊല നടത്തുകയും ചെയ്തു. അപ്പോള്‍ അവരുടെ പാപം നിമിത്തം അവരുടെ രക്ഷിതാവ്‌ അവര്‍ക്ക്‌ സമൂല നാശം വരുത്തുകയും ( അവര്‍ക്കെല്ലാം ) അത്‌ സമമാക്കുകയും ചെയ്തു.

Ayah  91:15  الأية
    +/- -/+  
وَلَا يَخَافُ عُقْبَاهَا
Malayalam
 
അതിന്‍റെ അനന്തരഫലം അവന്‍ ഭയപ്പെട്ടിരുന്നുമില്ല.
 


© EsinIslam.Com Designed & produced by The Awqaf London. Please pray for us