Prev  

99. Surah Az-Zalzalah سورة الزلزلة

  Next  



Ayah  99:1  الأية
    +/- -/+  
بِسْم ِ اللهِ الرَّحْمَٰنِ الرَّحِيمِ
إِذَا زُلْزِلَتِ الْأَرْضُ زِلْزَالَهَا
Malayalam
 
ഭൂമി പ്രകമ്പനം കൊള്ളിക്കപ്പെട്ടാല്‍ - അതിന്‍റെ ഭയങ്കരമായ ആ പ്രകമ്പനം .

Ayah  99:2  الأية
    +/- -/+  
وَأَخْرَجَتِ الْأَرْضُ أَثْقَالَهَا
Malayalam
 
ഭൂമി അതിന്‍റെ ഭാരങ്ങള്‍ പുറം തള്ളുകയും,

Ayah  99:3  الأية
    +/- -/+  
وَقَالَ الْإِنسَانُ مَا لَهَا
Malayalam
 
അതിന്‌ എന്തുപറ്റി എന്ന്‌ മനുഷ്യന്‍ പറയുകയും ചെയ്താല്‍.

Ayah  99:4  الأية
    +/- -/+  
يَوْمَئِذٍ تُحَدِّثُ أَخْبَارَهَا
Malayalam
 
അന്നേ ദിവസം അത്‌ ( ഭൂമി ) അതിന്‍റെ വര്‍ത്തമാനങ്ങള്‍ പറഞ്ഞറിയിക്കുന്നതാണ്‌.

Ayah  99:5  الأية
    +/- -/+  
بِأَنَّ رَبَّكَ أَوْحَىٰ لَهَا
Malayalam
 
നിന്‍റെ രക്ഷിതാവ്‌ അതിന്‌ ബോധനം നല്‍കിയത്‌ നിമിത്തം.

Ayah  99:6  الأية
    +/- -/+  
يَوْمَئِذٍ يَصْدُرُ النَّاسُ أَشْتَاتًا لِّيُرَوْا أَعْمَالَهُمْ
Malayalam
 
അന്നേ ദിവസം മനുഷ്യര്‍ പല സംഘങ്ങളായി പുറപ്പെടുന്നതാണ്‌. അവര്‍ക്ക്‌ അവരുടെ കര്‍മ്മങ്ങള്‍ കാണിക്കപ്പെടേണ്ടതിനായിട്ട്‌.

Ayah  99:7  الأية
    +/- -/+  
فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ
Malayalam
 
അപ്പോള്‍ ആര്‍ ഒരു അണുവിന്‍റെ തൂക്കം നന്‍മചെയ്തിരുന്നുവോ അവനത്‌ കാണും.

Ayah  99:8  الأية
    +/- -/+  
وَمَن يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُ
Malayalam
 
ആര്‍ ഒരു അണുവിന്‍റെ തൂക്കം തിന്‍മ ചെയ്തിരുന്നുവോ അവന്‍ അതും കാണും.
 


© EsinIslam.Com Designed & produced by The Awqaf London. Please pray for us