Prev  

96. Surah Al-'Alaq سورة العلق

  Next  



Ayah  96:1  الأية
    +/- -/+  
بِسْم ِ اللهِ الرَّحْمَٰنِ الرَّحِيمِ
اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ
Malayalam
 
സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ വായിക്കുക.

Ayah  96:2  الأية
    +/- -/+  
خَلَقَ الْإِنسَانَ مِنْ عَلَقٍ
Malayalam
 
മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന്‌ സൃഷ്ടിച്ചിരിക്കുന്നു.

Ayah  96:3  الأية
    +/- -/+  
اقْرَأْ وَرَبُّكَ الْأَكْرَمُ
Malayalam
 
നീ വായിക്കുക നിന്‍റെ രക്ഷിതാവ്‌ ഏറ്റവും വലിയ ഔദാര്യവാനാകുന്നു.

Ayah  96:4  الأية
    +/- -/+  
الَّذِي عَلَّمَ بِالْقَلَمِ
Malayalam
 
പേന കൊണ്ട്‌ പഠിപ്പിച്ചവന്‍

Ayah  96:5  الأية
    +/- -/+  
عَلَّمَ الْإِنسَانَ مَا لَمْ يَعْلَمْ
Malayalam
 
മനുഷ്യന്‌ അറിയാത്തത്‌ അവന്‍ പഠിപ്പിച്ചിരിക്കുന്നു.

Ayah  96:6  الأية
    +/- -/+  
كَلَّا إِنَّ الْإِنسَانَ لَيَطْغَىٰ
Malayalam
 
നിസ്സംശയം മനുഷ്യന്‍ ധിക്കാരിയായി തീരുന്നു.

Ayah  96:7  الأية
    +/- -/+  
أَن رَّآهُ اسْتَغْنَىٰ
Malayalam
 
തന്നെ സ്വയം പര്യാപ്തനായി കണ്ടതിനാല്‍

Ayah  96:8  الأية
    +/- -/+  
إِنَّ إِلَىٰ رَبِّكَ الرُّجْعَىٰ
Malayalam
 
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിലേക്കാണ്‌ മടക്കം.

Ayah  96:9  الأية
    +/- -/+  
أَرَأَيْتَ الَّذِي يَنْهَىٰ
Malayalam
 
വിലക്കുന്നവനെ നീ കണ്ടുവോ?

Ayah  96:10  الأية
    +/- -/+  
عَبْدًا إِذَا صَلَّىٰ
Malayalam
 
ഒരു അടിയനെ, അവന്‍ നമസ്കരിച്ചാല്‍.

Ayah  96:11  الأية
    +/- -/+  
أَرَأَيْتَ إِن كَانَ عَلَى الْهُدَىٰ
Malayalam
 
അദ്ദേഹം സന്‍മാര്‍ഗത്തിലാണെങ്കില്‍ , ( ആ വിലക്കുന്നവന്‍റെ അവസ്ഥ എന്തായിരിക്കുമെന്ന്‌ ) നീ കണ്ടുവോ?

Ayah  96:12  الأية
    +/- -/+  
أَوْ أَمَرَ بِالتَّقْوَىٰ
Malayalam
 
അഥവാ അദ്ദേഹം സൂക്ഷ്മത കൈ കൊള്ളാന്‍ കല്‍പിച്ചിരിക്കുകയാണെങ്കില്‍

Ayah  96:13  الأية
    +/- -/+  
أَرَأَيْتَ إِن كَذَّبَ وَتَوَلَّىٰ
Malayalam
 
അവന്‍ ( ആ വിലക്കുന്നവന്‍ ) നിഷേധിച്ചു തള്ളുകയും തിരിഞ്ഞുകളയുകയും ചെയ്തിരിക്കയാണെങ്കില്‍ ( അവന്‍റെ അവസ്ഥ എന്തായിരിക്കുമെന്ന്‌ ) നീ കണ്ടുവോ?

Ayah  96:14  الأية
    +/- -/+  
أَلَمْ يَعْلَم بِأَنَّ اللهَ يَرَىٰ
Malayalam
 
അവന്‍ മനസ്സിലാക്കിയിട്ടില്ലേ, അല്ലാഹു കാണുന്നുണെ്ടന്ന്‌?

Ayah  96:15  الأية
    +/- -/+  
كَلَّا لَئِن لَّمْ يَنتَهِ لَنَسْفَعًا بِالنَّاصِيَةِ
Malayalam
 
നിസ്സംശയം. അവന്‍ വിരമിച്ചിട്ടില്ലെങ്കല്‍ നാം ആ കുടുമ പിടിച്ചു വലിക്കുക തന്നെ ചെയ്യും .

Ayah  96:16  الأية
    +/- -/+  
نَاصِيَةٍ كَاذِبَةٍ خَاطِئَةٍ
Malayalam
 
കള്ളം പറയുന്ന , പാപം ചെയ്യുന്ന കുടുമ.

Ayah  96:17  الأية
    +/- -/+  
فَلْيَدْعُ نَادِيَهُ
Malayalam
 
എന്നിട്ട്‌ അവന്‍ അവന്‍റെ സഭയിലുള്ളവരെ വിളിച്ചുകൊള്ളട്ടെ.

Ayah  96:18  الأية
    +/- -/+  
سَنَدْعُ الزَّبَانِيَةَ
Malayalam
 
നാം സബാനിയത്തിനെ ( ശിക്ഷ നടപ്പാക്കുന്ന മലക്കുകളെ ) വിളിച്ചുകൊള്ളാം.

Ayah  96:19  الأية
    +/- -/+  
كَلَّا لَا تُطِعْهُ وَاسْجُدْ وَاقْتَرِب ۩
Malayalam
 
നിസ്സംശയം; നീ അവനെ അനുസരിച്ചു പോകരുത്‌ , നീ പ്രണമിക്കുകയും സാമീപ്യം നേടുകയും ചെയ്യുക.




© EsinIslam.Com Designed & produced by The Awqaf London. Please pray for us